18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍ >>> 'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ് >>> കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ >>> ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു >>> പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!! >>>
Home >> SPIRITUAL

SPIRITUAL

'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും

പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും. ഇന്ന് ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.

രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം 11ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര മുഖ്യ കര്‍മികത്വം വഹിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സാംസണ്‍ മണ്ണൂര്‍, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ ഫാ. സ്റ്റീവന്‍ ഫ്ലമിങും പങ്കെടുക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്‌ളാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിച്ച്  വൈകിട്ട് 4 ന് സമാപിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ഷാജി ജോര്‍ജ് 07878 149670ജോണ്‍സണ്‍ +44 7506 810177അനീഷ് 07760 254700ബിജുമോന്‍ മാത്യു 07515 368239 നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍:ജോസ് കുര്യാക്കോസ് 07414 747573.ബിജുമോന്‍ മാത്യു 07515 368239 സ്ഥലത്തിന്റെ വിലാസം:Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍:Sandwell  & Dudley, West Bromwich, B70 7JD  

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും. ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258  നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു

ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു

കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. 'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം

സ്വാന്‍സിയ : സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട് കൂടിയ മുത്തുകുടകളും, വാദ്യമേളങ്ങളോട് കൂടിയ വിശാലമായ പള്ളി മൈതാനം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്‌നേഹവിരുന്നും തുടര്‍ന്ന് മാജിക് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും, പോര്‍ട്‌സ്മിത്ത് ടീം ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങല്‍ നിന്നും നിരവതി വിശ്വാസികള്‍ ഇവിടെ എത്തി തിരുനാളില്‍ പങ്കെടുത്ത് തങ്ങളുടെ മക്കളെ വിശുദ്ധര്‍ക്ക് അടിമ വെച്ച് സര്‍വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. തിരുനാളിന്റെ പ്രത്യേകതയാണ് ഇവിടുത്തെ പ്രാര്‍ത്ഥന നേര്‍ച്ച. എല്ലാ കുടുംബങ്ങളില്‍ നിന്നും എത്തിക്കുന്ന അപ്പവും കോഴിക്കറിയുമാണ് പ്രാര്‍ത്ഥന നേര്‍ച്ചയായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഹോളിക്രോസ് വികാരിയും മാന്‍വിയ രൂപത സീറോമലബാര്‍ ചാപ്ലിനുമായ ഫാ. സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്. തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും ഈ സ്‌നേഹക്കൂട്ടായ്മയില്‍ പങ്ക് ചേരുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.   'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18   ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും. ചിന്തയിലും, പ്രവര്‍ത്തിയിലും, ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്. മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും. ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് - 07848808550 , മാത്തച്ചന്‍ - 07915602258(evangelisation@csmegb.org) ZOOM ID: 5972206305 , PASSCODE - 1947Date & Time: May 9th to 19th From 19:30-21:00  

More Articles

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും
മകരവിളക്കിന് അയ്യപ്പഭക്തിയുടെ നിറവില്‍ യുകെ എസക്‌സ് ഹിന്ദു സമാജം, ജനുവരി പതിനാലിന് കോള്‍ചെസ്റ്ററില്‍ അയ്യപ്പ പൂജയും കര്‍മ്മങ്ങളും സംഘടിപ്പിക്കുന്നു
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ, ഡിസംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ, മുഖ്യകാര്‍മികത്വം വഹിക്കുന്നത് പൂജാരി അഭിജിത്ത്
ഫാ.ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഒസിഡി നയിക്കുന്ന വിശുദ്ധവാര ധ്യാനവും, വചന പ്രഘോഷണവും, ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 9,10 തീയതികളില്‍
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാനം 'അങ്ങ് ദൂരെ മാമലയില്‍' റിലീസ് ചെയ്തു, ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും
ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സമയക്രമവും, പള്ളികളുടെ അഡ്രസ്സും, കോണ്‍ടാക്ട് ഡീറ്റൈല്‍സും പ്രസിദ്ധീകരിച്ചു
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഓള്‍ യൂകെ കരോള്‍ ഗാനമത്സരം 'ക്വാന്‍ഡിഷ് 2023' ബെര്‍മിങ്ഹാമില്‍, ഔര്‍ ലേഡി ഓഫ് റോസറി ദേവാലയത്തില്‍ ഈ വരുന്ന ഡിസംബര്‍ 23 ശനിയാഴ്ച നടത്തും
ലണ്ടന്‍ സെന്റ് മരിയ ജോണ്‍ വിയാനി മിഷനില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടത്തി, ആഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി

Most Read

British Pathram Recommends