18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>> 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>>
Home >> HOT NEWS

HOT NEWS

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു.  പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പില്‍ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തല്‍കുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം .  ഡെവോണ്‍ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്‌സ്ഹാമിലെ താമസക്കാരായ 70 പേര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവുമാണ് ജലജന്യ രോഗങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം വില്ലന്‍ ചുമയും കോവിഡിന്റെ പുതിയ വേരിയന്റും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  ഫ്‌ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്. വില്ലന്‍ ചുമ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ജിപി സര്‍ജറികള്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറു കുഞ്ഞുങ്ങളാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച്

എന്‍എച്ച്എസിലെ 10 നഴ്സുമാരില്‍ ഒമ്പത് പേരും അസുഖ ബാധിതരായിരിക്കുന്ന അവസ്ഥയില്‍ പോലും ജോലി ചെയ്യുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 85% നഴ്സുമാരും സമ്മര്‍ദ്ദം, നടുവേദന, ജലദോഷം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലെങ്കിലും ഷിഫ്റ്റിനായി എത്തിയിരുന്നു. യുകെയിലുടനീളമുള്ള 11,000-ത്തിലധികം അംഗങ്ങളില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) നടത്തിയ സര്‍വേ പ്രകാരം ഏകദേശം പകുതിയും (46%) രണ്ടിനും അഞ്ച് തവണയും അഞ്ചില്‍ ഒരാള്‍ (19%) അഞ്ചില്‍ കൂടുതല്‍ തവണ ഈ അവസ്ഥയില്‍ ജോലിക്ക് ഹാജരായിട്ടുണ്ട്.  രോഗാവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം 85% അങ്ങനെ ജോലിക്ക് ഹാജരായപ്പോള്‍ 2021 ല്‍ ഇത് 77 ശതമാനം ആയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ജീവനക്കാരുടെ കുറവിലും  രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ രോഗികളായിരിക്കുമ്പോള്‍ പോലും നഴ്സുമാര്‍ ജോലിക്കെത്തുന്നതെന്ന് ആര്‍സിഎന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും തങ്ങള്‍ പരിചരിക്കുന്ന രോഗികള്‍ക്കായി നഴ്്‌സുമാര്‍ അവര്‍ രോഗികളായിരിക്കുമ്പോള്‍ പോലും ജോലിക്ക് കയറുന്നുവെന്നും രോഗികളെ പരിചരിക്കുന്നതിനായി അവര്‍ സ്വന്തം ക്ഷേമം ത്യജിക്കുന്നുവെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളന്‍ പറഞ്ഞു.  ''ഈ സമര്‍പ്പിത പ്രൊഫഷണലുകള്‍ സത്യത്തില്‍ അവരുടെ ആരോഗ്യവും ക്ഷേമവും ത്യജിക്കേണ്ടതില്ല. എന്നാല്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ആത്യന്തികമായി കഷ്ടപ്പെടുന്നത് രോഗികളാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും രോഗികളായിരിക്കുമ്പോള്‍ അവരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.'അവര്‍ കൂട്ടിച്ചേര്‍ത്തു.  നഴ്സിംഗ് പ്രൊഫഷന്റെ അവസ്ഥയെക്കുറിച്ചുള്ള RCN-ന്റെ ദ്വിവാര്‍ഷിക ഗവേഷണം, അസന്തുഷ്ടരും അമിത ജോലി ചെയ്യുന്നവരും വേതനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിരാശരും ആയ ഒരു തൊഴില്‍ ശക്തിയുടെ ചിത്രവും വരച്ചുകാട്ടുന്നു.  എഴുപത്തിയൊന്ന് ശതമാനം പേര്‍ക്കും ജോലിയില്‍ അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നു.രോഗികള്‍ക്ക് അനുയോജ്യമായ പരിചരണം നല്‍കാന്‍ തങ്ങള്‍ തിരക്കിലാണെന്ന് 66 ശതമാനം പേരും പറയുന്നു. 45 ശതമാനം പേര്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിടുകയോ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നു. അഞ്ചില്‍ രണ്ടുപേര്‍ മാത്രമേ നഴ്സിങ് ഒരു കരിയറായി ശുപാര്‍ശ ചെയ്യുന്നുള്ളൂ - 21% പേര്‍ നഴ്സായതില്‍ ഖേദിക്കുന്നു. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ മാത്രം 34,709 നഴ്‌സുമാരുടെ കുറവാണ്, ഏറ്റവും പുതിയ ഒഴിവുകളുടെ കണക്കുകള്‍ കാണിക്കുന്നത്. ശമ്പള പ്രശ്്‌നമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നത്. 10-ല്‍ ഒമ്പത് പേരും (88%) ശമ്പള വര്‍ദ്ധനവ് തങ്ങള്‍ക്ക് കൂടുതല്‍ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞു.  പല നഴ്സുമാരും പണത്തിന്റെ പ്രശ്നത്താല്‍ വലയുന്നു. ചിലര്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്ന് അവരെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അതേസമയം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഴിവില്ലായ്മ 70% നഴ്‌സുമാരെ ഉത്കണ്ഠാകുലരാക്കുകയോ ഉറക്കം നഷ്ടപ്പെടുകയോ ചെയ്യുന്നതായും RCN കണ്ടെത്തി.  

സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം

ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ശമ്പള തര്‍ക്കത്തിനും അതൂമൂലം ഉണ്ടായ സമര പരമ്പരകള്‍ക്കും പരിസമാപ്തിയാകുമോ?  ആയേക്കുമെന്ന സൂചന നല്‍കി ഒരു സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും.ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. നാലാഴ്ച വരെ നീളുന്ന ചര്‍ച്ചകള്‍ക്ക് പ്രശ്്‌ന പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംഎ പറഞ്ഞു. ഡിസംബറില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതിനാല്‍ തന്നെ ഇത് ഒരു സുപ്രധാന ചുവടുവയ്പാണെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. 2023 മാര്‍ച്ച് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിരവധി വാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ പേര് വെളിപ്പെടുത്താത്ത ഒരു സ്വതന്ത്ര മധ്യസ്ഥനുമായി ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വസ്തുത വെളിച്ചം വീശുന്നത് പ്രശ്‌നപരിഹാരത്തിനായി ഇരു പക്ഷവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്ന സൂചനയിലേയ്ക്കാണ്.  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായി 35% ശമ്പള വര്‍ദ്ധനവാണ് ബിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 9 ശതമാനത്തില്‍ താഴെ  മാത്രം ശമ്പള വര്‍ദ്ധനവാണ്് മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. അതിലും ഉയര്‍ന്നത് സര്‍ക്കാരിന് താങ്ങാനാവില്ലെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശമ്പളവുമായി ബന്ധപ്പെട്ട ഈ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴി കണ്ടെത്തുന്നതായിരിക്കും പുതിയ ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. തങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള വഴികള്‍ തേടുകയാണെന്നും  ഒരു മധ്യസ്ഥന്റെ ഇടപെടല്‍ വിശ്വസനീയമായ ഒരു പരിഹാരത്തില്‍ എത്തുമെന്ന പ്രതീക്ഷ തങ്ങളില്‍ ഉയര്‍ത്തിയെന്നും ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റിയുടെ കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  മധ്യസ്ഥ ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു. ഇത് മുന്നോട്ടുള്ള വഴി നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി

യുകെയിലെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൂടുതല്‍ തൊഴിലില്ലാത്ത ആളുകള്‍ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്.  കൂടുതല്‍ ആളുകള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു. രാജ്യത്ത് ഓഫര്‍ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ 26000 കുറഞ്ഞ് 898,000 തസ്തികകളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്.  തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎന്‍എസിലെ എക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ലിസ് മക് കൗണ്‍ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകള്‍ രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്നതാണ് ലേബറിന്റെ ആക്ടിംഗ് ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി അലിസണ്‍ മക്ഗവര്‍ണ്‍ പ്രതികരിച്ചത്. തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി

ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ 310 ലക്ഷം എന്ന റെക്കോര്‍ഡ് എമര്‍ജന്‍സി ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയെന്ന് പ്രമുഖ ചാരിറ്റിയായ ട്രസ്സല്‍ ട്രസ്റ്റ്. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ 1,300 ഫുഡ് ബാങ്കുകളുടെ ശൃംഖല വഴി 3,121,404 വിതരണം ചെയ്തതായി ട്രസ്സല്‍ ട്രസ്റ്റ് പറയുന്നു. ഏകദേശം 1,144,096 കുട്ടികള്‍ക്കും ഏകദേശം 2 ദശലക്ഷം മുതിര്‍ന്നവര്‍ക്കുമായാണ് ഇത്രയും ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കിയത്. അഞ്ച് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടി എണ്ണമാണിത്.  2023 മാര്‍ച്ച് വരെയുള്ള 12 മാസങ്ങളില്‍ നല്‍കിയ പാഴ്‌സലുകളുടെ എണ്ണം വെറും മുപ്പത് ലക്ഷത്തില്‍ താഴെ മാത്രമാണ്. ഈ വര്‍ഷം ആദ്യമായി ഇവ കൈപ്പറ്റിയവരുടെ എണ്ണം 655,000 ആണ്. ഇത് നേരിയ കുറവാണെങ്കിലും, അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇത് ഇപ്പോഴും 40% വര്‍ദ്ധനവാണ്. സ്റ്റേറ്റ് പെന്‍ഷന്‍ പ്രായമുള്ള ഒരാള്‍ക്ക് നല്‍കിയ പാഴ്‌സലുകളുടെ എണ്ണവും 27% വര്‍ദ്ധിച്ച് 179,000 ആയതായും ട്രസ്റ്റ് പറയുന്നു. ലീഡ്സിലെ ഒരു ഫുഡ്ബാങ്ക് പ്രായമായവരില്‍ നിന്ന് കൂടുതല്‍ ഡിമാന്‍ഡ് കാണുന്നവരില്‍ ഉള്‍പ്പെടുന്നു. 'ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് നല്‍കേണ്ടിവരുന്നതിനാല്‍ ഭക്ഷണം മേശപ്പുറത്ത് വയ്ക്കാന്‍ കഴിയാത്ത പെന്‍ഷന്‍കാരുമായി ഇടപെടുകയാണെന്ന് തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ തങ്ങളോട് പറയുന്നുവെന്ന് ലീഡ്‌സ് സൗത്ത് ആന്‍ഡ് ഈസ്റ്റ് ഫുഡ്ബാങ്കിലെ ഓപ്പറേഷന്‍ മാനേജര്‍ വെന്‍ഡി ഡോയല്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് മരിക്കുകയും ജോലി കുറയുകയും ചെയ്തപ്പോള്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച വാല്‍ മക്കി എന്നസ്ത്രീ ഭക്ഷണ പിന്തുണയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം 'നമ്മുടെ സമൂഹത്തിന് കളങ്കമാണ്' എന്ന് പറഞ്ഞു.താന്‍ കടന്നു പോകുന്ന അവസ്ഥയില്‍ താന്‍ ലജ്ജിച്ചുപോയെന്നും മക്കി പറഞ്ഞു. 'സഹായം ചോദിക്കാനുള്ള ധൈര്യവും ശക്തിയും കണ്ടെത്തുന്നതിന് മുമ്പ് ഞാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു, ഫുഡ് ബാങ്കുകളുടെ പിന്തുണ ആവശ്യമുള്ള നിരവധി ആളുകളും ഇതേ അവസ്ഥയിലാണെന്നും അവര്‍ പറയുന്നു.  വര്‍ധിച്ച ജീവിതച്ചെലവ് നേരിടുന്ന രക്ഷിതാക്കള്‍ക്കും കെയറര്‍മാര്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള ഒരു പിന്തുണയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനം രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കണമെന്ന് ട്രസ്സല്‍ ട്രസ്റ്റ് പറഞ്ഞു. ചരിത്രപരമായി ഉയര്‍ന്ന അളവിലുള്ള ഫുഡ് ബാങ്ക് ആവശ്യകത' യുകെ അഭിമുഖീകരിക്കുകയാണെന്ന് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ റിവി പറഞ്ഞു.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട്

ടെലിഗ്രാം, ടിക് ടോക്ക് തുടങ്ങിയ സൈറ്റുകള്‍ ഉപയോഗിച്ച് കൗമാരക്കാര്‍ ആക്രമണങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും മറ്റുമായി വലിയ കത്തികള്‍ വാങ്ങുന്നുണ്ടെന്നും ചിലത് ബ്രിട്ടനിലെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്നും പോലീസ്. രാജ്യത്ത് കത്തി ഉപയോഗിച്ചുള്ള കവര്‍ച്ചകള്‍ 20% വര്‍ധിച്ചതോടെ, കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ഷം തോറും 7% വര്‍ദ്ധനവുണ്ടായതിന് ശേഷം പോലീസ് കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ കത്തി കുറ്റകൃത്യങ്ങളുടെ ദേശീയ നേതാവ് സ്റ്റീഫന്‍ ക്ലേമാന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. കത്തികളുടെ സപ്ലെയില്‍ പുതിയ പ്രവണതകളുണ്ടെന്നും സര്‍ക്കാരും പോലീസും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് കമാന്‍ഡറായ ക്ലേമാന്‍ പറഞ്ഞു. യുവാക്കള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളോടും റീട്ടെയിലര്‍മാരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയ കമ്പനികള്‍ ആക്‌സസ് പരിമിതപ്പെടുത്തുന്നതില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. ഞാന്‍ കത്തികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വേണ്ടി തിരയുകയാണെങ്കില്‍, അല്‍ഗോരിതം എന്നെ കൂടുതല്‍ കാണിക്കുമെന്നും അദ്ദേഹം മെറ്റാ, സ്നാപ്ചാറ്റ്, ടിക് ടോക്ക്, ടെലിഗ്രാം എന്നീ സൈറ്റുകളോട് പറഞ്ഞു. ഇത്തരം കത്തികള്‍ ചെറുപ്പക്കാര്‍ക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. അതിന് പ്രായ നിയന്ത്രണമോ പരിശോധനയോ ഇല്ലാതെ അവ ചെറുപ്പക്കാര്‍ക്ക് അയയ്ക്കുകയാണ് ചെയ്യുന്നതെന്നും ക്ലേമാന്‍ പറഞ്ഞു. നൂറുകണക്കിന് വലിയ സോംബി ശൈലിയിലുള്ള കത്തികളും വെട്ടുകത്തികളും ആളുകള്‍ വാങ്ങുകയും പിന്നീട് പരിശോധനകള്‍ ഇല്ലാതെ വീണ്ടും വില്‍ക്കുകയും ചെയ്യുന്നതാണ് പുതിയ പ്രവണതയെന്ന് ക്ലേമാന്‍ പറഞ്ഞു. കത്തി കുറ്റകൃത്യങ്ങള്‍ ഡിജിറ്റല്‍ യുഗത്തിനൊപ്പം നീങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആക്രമണത്തില്‍ നിന്നോ കവര്‍ച്ചയില്‍ നിന്നോ സ്വയം സംരക്ഷിക്കാന്‍ കത്തികള്‍ കൈവശം വയ്ക്കുന്നു. ഇത്തരത്തില്‍ എതിരാളികളെ ഭയപ്പെടുത്താന്‍ വലിയ കത്തികള്‍ ആമ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നും ക്ലേമാന്‍ പറഞ്ഞു. ഇത് കൂടാതെ സ്വയരക്ഷക്കായി യുവാക്കള്‍ കത്തികള്‍ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ വില്‍ക്കുന്ന വലിയ കത്തികള്‍ നിരോധിക്കുന്നത് പോലെയുള്ള കൂടുതല്‍ നടപടികളും പരിഗണനയിലാണെന്ന് ക്ലേമാന്‍ പറഞ്ഞു. ''ഇത് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് തങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത് നിരോധിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും, ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള പദ്ധതികള്‍ റിവ്യൂവില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കുട്ടികള്‍ ചോദിച്ചാല്‍, ജെന്‍ജര്‍ ഐഡിയോളജിയെപ്പറ്റി മനസ്സിലാക്കി കൊടുക്കാന്‍ അദ്ധ്യാപകര്‍ ബാധ്യസ്ഥരാണ്. റിലേഷന്‍ഷിപ്പിനെയും ലൈംഗിക വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ഇത്തരം നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏതൊക്കെ സ്‌കൂളുകള്‍ പാലിക്കണം എന്നതിനെ പറ്റിയുള്ള കാര്യങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ അവലോകനത്തിലാണ്. റിവ്യൂ നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന ആശങ്ക നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്സ് നേരത്തെ ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിന് അനുചിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ പ്രശ്നമുണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞു. ചില കുട്ടികള്‍ അനുചിതമായ പെരുമാറുന്നു എന്ന ആശങ്കയെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഋഷി സുനക് റിവ്യൂ പ്രഖ്യാപിച്ചത്. റിവ്യൂവിലൂടെ അധ്യാപകര്‍ക്ക് വ്യക്തമായ പിന്തുണയും മാര്‍ഗനിര്‍ദേശവും രക്ഷിതാക്കള്‍ക്ക് ആശ്വാസവും നല്‍കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.  വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഏത് പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ ഏതൊക്കെ കാര്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കും. ഇംഗ്ലണ്ടിലെ എല്ലാ സെക്കന്‍ഡറി സ്‌കൂളുകളിലും റിലേഷന്‍ഷിപ്പ്, ലൈംഗികത, ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം 2020 സെപ്റ്റംബര്‍ മുതല്‍ പ്രൈമറി സ്‌കൂളുകളില്‍ റിലേഷന്‍ഷിപ്പ്‌സ് എജ്യൂകേഷന്‍ നിര്‍ബന്ധമാണ്. നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും വശം ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പ്രാഥമിക വിദ്യാലയങ്ങളാണ്. ലൈംഗികതയെയും ലിംഗഭേദത്തെയും കുറിച്ചുള്ള സമൂലവും തെളിവില്ലാത്തതുമായ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു എന്ന് കാട്ടി കഴിഞ്ഞ വര്‍ഷം 50-ലധികം കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രത്യേക മാര്‍ഗനിര്‍ദേശത്തില്‍, സ്‌കൂളില്‍ തങ്ങളുടെ കുട്ടി ജെന്‍ഡര്‍ ഐഡന്റിറ്റി  മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധ്യാപകര്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. 

റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം

യുകെയില്‍ വാഹന ഉടമകളില്‍ ചിലര്‍ തങ്ങളുടെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ക്യാമറ കണ്ണുകളില്‍ പതിയാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.  15 ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന കണക്കിലാണ് ഈ നിയമലംഘനം നടത്തി ക്യാമറ കണ്ണുകളില്‍ നിന്ന് ഒളിച്ചോടാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായ 3D , 4D നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചാണ് ഒരുകൂട്ടം വാഹന ഉടമകളും ഡ്രൈവര്‍മാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരം നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളെ സ്പീഡ് , ബസ് ലെയ്ന്‍ ക്യാമറകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ സാധിക്കില്ല. വിവരസാങ്കേതിക വിദ്യകളുടെയും നിര്‍മ്മിത ബുദ്ധിയുടെയും സഹായത്തോടെയാണ് റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. എന്നാല്‍ നിയമലംഘനം നടത്തുന്ന വാഹന ഉടമകളെ കണ്ടെത്താനുള്ള പുതിയ സംവിധാനം വോള്‍വര്‍ഹാംപ്ടണ്‍ സിറ്റി കൗണ്‍സില്‍ സ്ഥാപിച്ചു . ഇതിന്റെ ഫലമായി അനധികൃത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴയാണ് ഇപ്പോള്‍ ചുമത്തുന്നത്. രാജ്യത്തെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ക്ക് നിലവില്‍ 97 ശതമാനം കൃത്യതയെ ഉള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമൂലം രാജ്യത്തുടനീളം 2.4 ദശലക്ഷം നമ്പര്‍ പ്ലേറ്റുകളില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് തെറ്റായാണ് പിടിക്കപ്പെടുന്നത്. നിരപരാധികളായ നിരവധി ഡ്രൈവര്‍മാര്‍ക്ക് അവര്‍ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. 

കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു

ജയിലുകളില്‍ കുറ്റവാളികള്‍ തിങ്ങിനിറഞ്ഞത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നേരത്തേ വിട്ടയക്കല്‍ പദ്ധതി പൊതുജനങ്ങളുടെ സുരക്ഷിത ജീവിതത്തിന് ഭീഷണിയാകുന്നു. കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന ഗാര്‍ഹിക പീഡനക്കാരന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള കുറ്റവാളികള്‍ സര്‍ക്കാരിന്റെ നേരത്തെയുള്ള മോചന പദ്ധതി പ്രകാരം ജയിലില്‍ നിന്ന് മോചിതരായതായി ഒരു വാച്ച്‌ഡോഗ് വെളിപ്പെടുത്തി. നീതിന്യായ മന്ത്രാലയത്തിന്റെ പദ്ധതി 'ഗുരുതരമായ ആശങ്കകള്‍' ഉയര്‍ത്തുകയും സുരക്ഷയെ തുരങ്കം വയ്ക്കുകയും ചെയ്തതായി ജയില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ചാര്‍ലി ടെയ്ലര്‍ പറഞ്ഞു. താഴ്ന്ന നിലയിലുള്ള കുറ്റവാളികള്‍ക്ക്' മാത്രമേ പദ്ധതി ബാധകമാകൂ എന്ന പ്രതിജ്ഞ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്ക് ലംഘിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തല്‍. ഈസ്റ്റ് സസെക്സ് ജയിലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ചെംസ്ഫോര്‍ഡ് ജയില്‍ റിപ്പോര്‍ട്ടും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, തീവ്രവാദം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ കൂടാതെ, നാല് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും നേരത്തെ പുറത്തിവിടാനുള്ള സ്‌കീം പ്രകാരം യോഗ്യതയില്ലെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഉയര്‍ന്ന അപകടം സൃഷ്ടിക്കുന്നവര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം

സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022, 2023 കാലഘട്ടങ്ങളിലായി ഹോം ഓഫീസ് റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളെന്ന് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസവും ദി ഒബ്‌സര്‍വറും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്.  94% കേസുകളിലും, അവരെ നിയമിച്ച കമ്പനിക്ക് തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവകാശം അസാധുവാക്കിയതാണ് ഇത്തരത്തില്‍ ലൈസന്‍സ് റദ്ദാക്കാനുള്ള കാരണം. കെയര്‍ തൊഴിലാളികള്‍ക്കായുള്ള ടൈഡ് വിസ സമ്പ്രദായം പരിഷ്‌കരിക്കാന്‍  പ്രേരിപ്പിക്കുകയും തൊഴിലുടമയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം തൊഴിലാളികള്‍ എങ്ങനെ ബുദ്ധിമുട്ടുന്നുവെന്ന് തെളിയിക്കുകയും ചെയ്യുന്നതാണ് ഈ കണ്ടെത്തലുകള്‍.   കെയര്‍ സെക്ടറിലെ തൊഴിലാളി ചൂഷണവും ദുരുപയോഗവും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെയര്‍ വര്‍ക്കേഴ്‌സിനെ അവരുടെ സ്പോണ്‍സര്‍ ലൈസന്‍സ് നീക്കം ചെയ്താല്‍ ബദല്‍ ജോലി കണ്ടെത്താന്‍ പരിശ്രമിക്കുന്നുണ്ടെന്നും ഹോം ഓഫീസ് പറഞ്ഞു. എന്നാല്‍ ഈ പിന്തുണ എന്താണെന്ന് ചോദിച്ചപ്പോള്‍ അതിനായുള്ള നടപടികള്‍ തുടരുകയാണ് എന്ന് മാത്രമാണ് ഹോം ഓഫീസിന്റെ മറുപടി. 

More Articles

പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ്
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം
ലെഗോലാന്‍ഡില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് അമ്മയായ യുവതി അറസ്റ്റില്‍; 27 കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ മനപ്പൂര്‍വ്വം അവഗണിച്ചെന്ന കുറ്റം
കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല
വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണു; ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 25 കാരിക്ക് അമ്മ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ജെറീന ജോര്‍ജിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍
മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍
ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ കിഡ്‌നി തകരാറിനെ തുടര്‍ന്ന് അന്തരിച്ചു;  34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് ജേസണ്‍ മരണമടഞ്ഞു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമ്മ
ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി;  കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന 

Most Read

British Pathram Recommends