18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> SPORTS

SPORTS

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

'മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്സ് പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ല': എസ് ശ്രീശാന്ത്

യൂട്യൂബിലെ ദ രണ്‍വീര്‍ ഷോ എന്ന അഭിമുഖത്തില്‍ സംസാരിക്കവേ മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്സിനെതിരെ വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. താന്‍ ഉള്‍പ്പടെ പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ലെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്സിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ പേസറാണ് ശ്രീശാന്ത്. അവര്‍ ധാരാളം പണം നല്‍കാനുണ്ട്. ഇപ്പോഴും പണം നല്‍കിയിട്ടില്ല. സംശയമുള്ളവര്‍ക്ക് ഇക്കാര്യം മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ദ്ധനെ എന്നിവരോട് ചോദിക്കാം എന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. നിങ്ങളുടെ ഷോയില്‍ അവര്‍ നിങ്ങളോട് പറയും പണം ലഭിക്കാനുണ്ടെന്ന്. അന്ന് മക്കല്ലവും രവീന്ദ്ര ജഡേജയും ആ ടീമില്‍ ഉണ്ടായിരുന്നു. ബിസിസിഐ അവര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ആ പണം കളിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉപയോഗിച്ചില്ല. എന്റെ കുട്ടികള്‍ വിവാഹിതരാകുമ്പോഴേക്ക് ഞങ്ങള്‍ക്ക് ആ പണം ലഭിക്കുമെന്ന് തോന്നുന്നു. ആ ടീം മൂന്ന് വര്‍ഷം ഉണ്ടാകേണ്ടിയിരുന്ന ടീമാണ്. എന്നാല്‍ ആദ്യവര്‍ഷം തന്നെ പിരിച്ചുവിട്ടു. അതിനെ പറ്റി അധികം ചര്‍ച്ചകള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ പലരും കണ്ടുമുട്ടുമ്പോള്‍ അതിനെ പറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു

ഫെബ്രുവരിയില്‍ പുറത്തുവന്ന ആ റിപ്പോര്‍ട്ടുകള്‍ സത്യമാകുന്നു. ഒടുവില്‍ ഫഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു. താരംതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായാണ് ഈ കാര്യം അറിയിച്ചത്. 2023-24 സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുന്ന താരം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'പാരീസ് സെന്റ് ജെര്‍മെയ്നിലെ കരാര്‍ നീട്ടുന്നില്ല. ക്ലബ്ബിനൊപ്പമുള്ള യാത്ര ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഞായറാഴ്ചയായിരിക്കും ക്ലബ്ബിന് വേണ്ടിയുള്ള അവസാന മാച്ച്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ പിഎസ്ജിയില്‍ കളിക്കാന്‍ സാധിച്ചു. ഒരു ക്ലബിന് വേണ്ടിയുള്ള എന്റെ ആദ്യ അനുഭവം സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നു. ആ യാത്രയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചില ചാമ്പ്യന്മാരെയും ഒരുപാട് ആളുകളെയും കണ്ടുമുട്ടി. പ്രതാപവും ഒപ്പം പിഴവുകളും കൂടി, ഒരു കളിക്കാരനായും മനുഷ്യനായും വളരാന്‍ കഴിഞ്ഞു' സമൂഹമാധ്യമത്തില്‍ പങ്കുവച്ച എംബാപ്പെ വിഡിയോയില്‍ പറഞ്ഞു.എംബാപ്പെ റയല്‍ മാഡ്രിഡിലേക്കോ? അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിയതായി റിപ്പോര്‍ട്ട് തന്റെ കരിയറിലെ അടുത്ത ഘട്ടത്തിനായി രാജ്യം വിടാന്‍ ആലോചിക്കുന്നതായി ഫ്രഞ്ച് താരം വീഡിയോയില്‍ സൂചന നല്‍കുന്നുണ്ട്. സ്വന്തം രാജ്യം വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ആവശ്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സ്പാനിഷ് വമ്ബന്മാരുടെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാല്‍ വന്‍ തുക മുടക്കി ടീമിലെത്തിച്ച താരത്തെ ഫ്രീ ട്രാന്‍സ്ഫറിലൂടെ വിട്ടുനല്‍കാന്‍ പി എസ് ജി തയാറാക്കാന്‍ സാധ്യതയില്ല.  

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല: ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം അവസാനം വരെയാണ് സസ്പെന്‍ഷന്‍ കാലാവധി. നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്റംഗ് പൂനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി. സസ്പെന്‍ഷന്‍ നടപടിയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ പിടിഐയോട് പ്രതികരിച്ചു. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്‌സി ഇതാണ്, ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴി പുതിയ ജേഴ്‌സി അവതരിപ്പിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്‌സി അവതരിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. നീല, ഓറഞ്ച് നിറങ്ങളുടെ മിക്‌സാണ് ജേഴ്‌സിയില്‍.  ജേഴ്‌സി അവതരണത്തിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് വീഡിയോയും പുറത്തിറങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹ താരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജേഴ്‌സി ഗ്രൗണ്ടില്‍ എത്തുന്നതായാണ് വീഡിയോയില്‍. രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ജേഴ്‌സിയണിഞ്ഞുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഡിഡാസാണ് ജേഴ്‌സി നിര്‍മാതാക്കള്‍. ജൂണ്‍ 2 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 29നാണ് ഫൈനല്‍. യുഎസ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ഇത്തവണ പോരാട്ടം. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യ- പാക് പോരാട്ടം ജൂണ്‍ 9നും അരങ്ങേറും.  

ഇവാന്‍ വുകോമനോവിച്ചിന് ഒരുകോടി രൂപ പിഴ ചുമത്തി ക്ലബ്ബ് മാനേജ്‌മെന്റ്, നടപടിയിലേക്ക് നയിച്ച കാരണം ഇത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ഒരുകോടി രൂപ പിഴ ചുമത്തി ക്ലബ്ബ് മാനേജ്‌മെന്റ്. ഇവാന് നേരെ ഇത്തരത്തില്‍ ഒരു നടപടി എടുക്കാന്‍ കാരണം ഐഎസ്എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ ടീമിനെ പിന്‍വലിച്ച സംഭവം. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു സീസണായി ടീം പ്ളേഓഫില്‍ എത്തിയിരുന്നെങ്കിലും സെമിഫൈനലില്‍ കടക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. 2023 മാര്‍ച്ച് മൂന്നിനായിരുന്നു വിവാദമത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ മത്സരം പകുതിക്ക് നില്‍ക്കുമ്പോള്‍ വുകുമുനോവിക്ക് ടീമിനെ തിരികെ വിളിച്ചിരുന്നു. ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് പരിശീലകനും താരങ്ങളും മൈതാനം വിടുകയായിരുന്നു. സംഭവത്തില്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നാല് കോടി രൂപ ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയിട്ടെന്നാണ് റിപ്പോര്‍ട്ട്.  പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവാന് ഒരു കോടി രൂപ പിഴയൊടുക്കേണ്ടി വന്നത്്.    

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്, ഇത് മറ്റൊരു വിജയ നേട്ടം

യു.എസിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്കായി ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരേ ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ റെക്കോഡിട്ടു.  ഇന്റര്‍ മിയാമി 6-2 നു ജയിച്ച മത്സരത്തില്‍ അഞ്ച് അസിസ്റ്റും ഒരു ഗോളുമായാണു മെസി റെക്കോഡിട്ടത്. ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇന്റര്‍ മിയാമി തിരിച്ചടിച്ച് ജയിച്ചത്. 30-ാം മിനിറ്റില്‍ വാന്‍സിറിലൂടെ ന്യൂയോര്‍ക്ക് ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മതിയാസ് റോഹാസ് മിയാമിക്ക് സമനില നല്‍കി. മെസിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. 50-ാം മിനിറ്റില്‍ മെസി ഗോളടിച്ചു. 62-ാം മിനിറ്റില്‍ വീണ്ടും മെസിയുടെ അസിസ്റ്റും റോഹാസിന്റെ ഗോളും മെസിയുടെ അസിസ്റ്റും. പിന്നാലെ മെസിയുടെ പാസില്‍നിന്ന് ഒന്നിനു പിറകെ മൂന്ന് ഗോളുകളുമായി ലൂയി സുവാരസും. ആദ്യമായാണ് ഒരു താരം എം.എല്‍.എസില്‍ ഒരു മത്സരത്തില്‍ ആറ് ഗോളുകളുടെ ഭാഗമാകുന്നത്. ജയത്തോടെ ഇന്റര്‍ മിയാമി ലീഗില്‍ 24 പോയിന്റുമായി ഒന്നാമത് തുടരുകയാണ്.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 

തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി സീനിയര്‍ ക്രിക്കറ്റ് താരം അലീന സുരേന്ദ്രന്റെ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ അത്ഭുതമാകുകയാണ്.  അലീന സുരേന്ദ്രന്റെ പറക്കും ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. നെസ്റ്റ് കണ്‍സ്ട്രഷന്‍സും ഓഫറി ക്ലബ്ബും തമ്മിലായിരുന്നു മത്സരം. 10 മീറ്ററോളം ഓടിയ ശേഷം തകര്‍പ്പന്‍ ഒരു ഡൈവിലൂടെ അലീന പന്ത് കൈപ്പിടിയിലാക്കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ആശ ശോഭന തുടങ്ങിയവര്‍ അലീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മലയാളി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്യാച്ചിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇടുക്കി അടിമാലി സ്വദേശിനിയാണ് അലീന. ഇടംകൈ ബാറ്ററായ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം വനിതാ ഐപിഎല്‍ ആണ്. അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്താനും 23കാരിയായ താരം ലക്ഷ്യമിടുന്നു.  

'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും

ജീത്തു മാധവന്‍ സംവിധാനത്തില്‍ പുറത്തു വന്ന ആവേശവും രംഗണ്ണനും ഭാഷകള്‍ക്കപ്പുറം ഹിറ്റാവുകയാണ്. രംഗണ്ണനായി ഫഹദ് തകര്‍ത്തെന്നാണ് കമല്‍ ഹാസ്സന്‍ അടക്കമുള്ളവര്‍ അഭിപ്രായം പറഞ്ഞത്. ചിത്രത്തിനു വേണ്ടി രംഗണ്ണന്‍ (ഫഹദ്) ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോ ചിത്രത്തില്‍ വലിയ കോമഡി തന്നെയായിരുന്നു.  സിനിമ പുറത്തിറങ്ങിയ ശേഷം പലരും ആ വീഡിയോ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും. 'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്' തുടങ്ങുന്ന വരികളില്‍ പങ്കുവച്ചിരിക്കുന്ന റീല്‍സില്‍ മത്സരത്തിന്റെ വിലയിരുത്തലാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ ഐപിഎല്ലിലും  ആവേശം അലയടിക്കുകയാണെന്നാണ് തെളിയുന്നത്. വീഡിയോയില്‍ ഓരോ തവണ വരികള്‍ മാറുമ്പോഴും അതിനൊപ്പം കൊടുത്തിട്ടുള്ള ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപെടുകയാണ്. മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളും ഇതേ റീലിന് ചുവട് വച്ച് അത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. മുസ്തഫിസൂറും പതിരാനയുമാണ് അന്ന് റീല്‍സുമായി എത്തിയത്. ഇത് വലിയ രീതിയില്‍ വൈറലായിരുന്നു.

More Articles

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന്, കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെ
കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം, മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി
'കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പറഞ്ഞത് തെറ്റായ വാര്‍ത്തയായിരുന്നു, എനിക്ക് തെറ്റു പറ്റിയതാണ്': ബി ഡിവില്ലിയേഴ്സ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി ഇത്തിഹാദ് എയര്‍വേഴ്‌സ്, അടുത്ത സീസണ്‍ മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്‌സിയില്‍ 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്
ഹോങ്കോങ്ങില്‍ സൗഹൃദ മത്സരത്തില്‍ കളിക്കാനിറങ്ങാതെ സൈഡ് ബെഞ്ചിലിരുന്ന് കളികണ്ട് മെസി, കൂവി ആരാധകരും
ഇത് ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം, ആദ്യമായി ഭാര്യയുടെ മുഖം കാണിച്ചുള്ള ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ 
വിമാനത്തില്‍ വെച്ച് വെള്ളമെന്ന് കരുതി മായങ്ക് അഗര്‍വാള്‍ കുടിച്ചത് ക്ലീനിംഗിനുള്ള സ്പിരിറ്റ്, എരിച്ചില്‍ അനുഭവപ്പെട്ട് തുപ്പിക്കളഞ്ഞതോടെ വലിയ അപകടത്തില്‍ നിന്നും ഒഴിവായി

Most Read

British Pathram Recommends