ക്യന്‍സര്‍ ബാധിച്ചു ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്ന B. Ed വിദ്യര്‍ത്ഥി അനു ആന്റണിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 655 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. അനുവിനെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഏലപ്പാറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ ജേക്കബ് അയച്ച കത്തും ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി കളക്ഷന്‍ ഈസ്റ്റര്‍ വരെ തുടരും, ലഭിക്കുന്ന മുഴുവന്‍ തുകയും ഈസ്റ്റര്‍ ദിനത്തില്‍ അനുവിനു കൈമാറും എന്നറിയിക്കുന്നു. നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക. നാമെല്ലാം ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാന്‍ നമുക്ക് ഒരുമിക്കാം.
ഇടുക്കി, ലബ്ബക്കട ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ B Ed നു പഠിക്കുന്ന വിദ്യാര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാര്‍ച്ചു മാസം കോളേജില്‍ നടന്ന സ്‌പോര്‍ട്‌സ് മത്സരത്തില്‍ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോളാണ്. മാസങ്ങളോളം ചികില്‍സിച്ചിട്ടും ഒടിഞ്ഞ അസ്ഥികള്‍ യോചിക്കാത്തതു കൊണ്ട് ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു തിരുവനന്തപുരം ക്യന്‍സര്‍ സെന്ററില്‍ എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി, അനുവിന് ക്യന്‍സര്‍ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു അനുവിനെ ചികില്‍സിക്കാന്‍ ഇപ്പോള്‍ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു. ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല.
കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആന്റണി ഇപ്പോള്‍ കടംകൊണ്ട് ശ്വാസം മുട്ടുന്നു. മകളെ ചികിത്സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിലപിക്കുന്നു. മകള്‍ പഠിച്ചു കുടുംബത്തിന് ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാര്‍ കുറ്റിക്കാട്ടു ആന്റണിയുടെ കുടുംബം ഇന്നു മകളുടെ ജീവന്‍ രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ വിലപിക്കുകയാണ് നിങ്ങള്‍ ദയവായി സഹായിക്കണം.
അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ അറിയിച്ചത് യുകെ യിലെ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു..
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..