18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി >>> പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു >>> ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് >>> സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട് >>> ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ) >>>
Home >> CHARITY
ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്

സ്വന്തം ലേഖകൻ

Story Dated: 2023-09-08

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ കോട്ടേരില്‍ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1385 പൗണ്ട്,(143419  രൂപ രൂപ) ഇന്നു രാവിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ മുന്‍ സെക്രെട്ടറി ലിവര്‍പൂള്‍ ബെര്‍കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി കുര്യാക്കോസിനു കൈമാറി. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

കുര്യാക്കോസിന്റെ ശാരീരിക പ്രശ്നങ്ങളും കുടുംബത്തിന്റെ വേദനയും നഴ്‌സിംഗ് പഠിക്കുന്ന മകളുടെ ദുഖങ്ങളും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിന്റെ അയല്‍വാസിയും സുഹൃത്തുമായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ്. ബിജു നംബനത്തേലിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി,മത,വര്‍ഗ,വര്‍ണ്ണ,സ്ഥല,കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ  പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.
ടോം ജോസ് തടിയംപാട്

 

More Latest News

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

പലരുടേയും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. ചിലര്‍ക്ക് ഒരു ഗ്ലാസ് ചായയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചായ നിര്‍ബന്ധമാണ്. പക്ഷെ ചായ കുടിയുടെ അപകടത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അടുത്തിടെ ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ ഒരു വലിയ ജനവിഭാഗവും ചായയ്ക്കോ കാപ്പിക്കോ അടിമകളാണ്. ഭക്ഷണത്തിന് മുന്‍പോ ശേഷമോ ചായയും കാപ്പിയും കുടിക്കരുതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.  ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് മാനസികമായ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീന്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയില്‍ 80-120 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു. സാധാരണ കാപ്പിയില്‍ 50-65 മില്ലിഗ്രാമും ചായയില്‍ 30-65 മില്ലിഗ്രാം കഫീനും അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും നിര്‍ബന്ധമായും കാപ്പിയും ചായയും ഒഴിവാക്കാന്‍ വിദഗ്ദ്ധര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ചായയിലും കാപ്പിയിലും ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടര്‍ന്ന് അനീമിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമവും വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ)

ക്രിക്കറ്റ് കളിക്കിടയില്‍ ആരാധകര്‍ക്കിടയിലേക്ക് പറന്നെത്തുന്ന പന്ത് എങ്ങനെയും ക്യാച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുന്ന ആരാധകരെ പലപ്പോഴും സ്‌റ്റേഡിയത്തില്‍ കാണാറുണ്ട്. അതിനായി ഗ്രൗണ്ടിന്റെ ബൗണ്ടറിക്ക് ഇപ്പുറം ബോള്‍ വരുന്നതും കാത്തിരിക്കുന്നവരാണ് പല ആരാധകരും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടയില്‍ കണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് കൈക്കലാക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി കവര്‍ന്നെടുക്കുകയും പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ആരാധകന്‍ ചെയ്തത്.  ഗ്യാലറിയിലേക്ക് സിക്സര്‍ പറത്തിയ പന്ത് തിരികെ എറിഞ്ഞു നല്‍കാതെ കൈവശം വെക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. പാന്റ്സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിന് കൊല്‍ക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ ആയുള്ളൂ. നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!

സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗുണകരുവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക കമ്പനികള്‍ പതിവാണ്. ഇത്തരത്തില്‍ ഇക്കുറി സോഷ്യല്‍ മീഡിയ ആപ്പായ 'എക്‌സ്' നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം അക്കൗണ്ടുകളാണ്. അനുവാദമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെതിന്റെ ഭാഗമായാണ് ഈ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തിരിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • പ്രൊഫസര്‍ ടി ജെ ജോസഫ് തൊടുപുഴയിലെ കമലയുടെ വീട്ടിലെത്തി ഈസ്റ്റര്‍ ചാരിറ്റിയുടെ ചെക്ക് കൈമാറി... ഇത്തരം നന്മ പ്രവര്‍ത്തികള്‍ക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്...
  • Most Read

    British Pathram Recommends