18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> CHARITY
കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം

ടോം ജോസ് തടിയംപാട്

Story Dated: 2023-08-16

കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചു പോന്നിരുന്ന കോട്ടേരില്‍ കുര്യാക്കോസിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇരുട്ടാണ്. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോകവെ ആണ് ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയേണ്ട സാഹചര്യമുണ്ടായത്.

മറ്റുള്ളവരുടെ സഹായത്താല്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്. അതിനാല്‍ തന്റെ ഉപജീവനമാര്‍ഗ്ഗമ്മായ ഓട്ടോ ഓടിക്കുവാന്‍ ഇദ്ദേഹത്തിനു സധിക്കുന്നില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കുര്യാക്കോസ്. പെണ്മക്കളില്‍ ഇളയ കുട്ടി ഇപ്പോള്‍ നഴ്‌സിങ്ങ് പഠിക്കുന്നതിനാല്‍ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുന്‍പോട്ടു കൊണ്ടുപോകാന്‍ സഹായഹസ്തത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

കുര്യാക്കോസിന്റെ അയല്‍വാസിയായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത്. ഇതനുസരിച്ചാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. 
 
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,21,00000 (ഒരുകോടി      ഇരുപത്തിയൊന്നു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക 
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു',
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.

 

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • പ്രൊഫസര്‍ ടി ജെ ജോസഫ് തൊടുപുഴയിലെ കമലയുടെ വീട്ടിലെത്തി ഈസ്റ്റര്‍ ചാരിറ്റിയുടെ ചെക്ക് കൈമാറി... ഇത്തരം നന്മ പ്രവര്‍ത്തികള്‍ക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്...
  • Most Read

    British Pathram Recommends