18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
മലയാളിയായ മുന്‍ കാമുകിയെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയ്ക്ക് ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.  2016-ല്‍ ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. എഞ്ചിനീയറിംഗ് പഠിക്കവെ തനിക്കൊപ്പം താമസിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ശാരീരികമായി അക്രമിക്കുകയും ചെയ്തതോടെ 2019-ല്‍ യുവതി പ്രണയം അവസാനിപ്പിച്ചു. ഇതിന് ശേഷം 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്സ് പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്സിറ്റിയിലേക്കാണ് ഇവര്‍ എത്തിയത്. ഇവിടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു.  വിദ്യാര്‍ത്ഥിനി താമസിച്ച സ്ഥലത്ത് അപ്രതീക്ഷിതമായി എത്തുകയും, ബ്ലാക്ക്മെയില്‍ ചെയ്ത് വിവാഹത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഈസ്റ്റ് ലണ്ടനിലെ റെസ്റ്റൊറന്റില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യവെയാണ് അമ്പര്‍ല യുവതിയെ അക്രമിച്ചത്. സംഭവത്തില്‍ ഒരു മാസത്തോളം വിദ്യാര്‍ത്ഥിനി അത്യാഹിത വിഭാഗത്തിലായിരുന്നു. അക്രമത്തിന് മുന്‍പ് 'കത്തി ഉപയോഗിച്ച് മനുഷ്യനെ എങ്ങനെ എളുപ്പം കൊല്ലാമെന്നും', 'യുകെയില്‍ വെച്ച് വിദേശിയായ വ്യക്തി ഒരാളെ കൊന്നാല്‍ എന്ത് സംഭവിക്കുമെന്നും' അംബെര്‍ല ഗൂഗിളില്‍ തിരഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇയാളുടെ അക്രമം നേരിട്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. റസ്റ്റോറന്റിലെ ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് ഒന്‍പത് തവണയാണ് ഇയാള്‍ യുവതിയെ കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ യുവതിയെ അക്രമി വീണ്ടും കുത്തുകയായിരുന്നു. രക്ഷിക്കാന്‍ എത്തിയ മറ്റു ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം, കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തിലെ 10 ഇഞ്ച് ആഴത്തിലുള്ള മുറിവുള്‍പ്പടെ നിരവധി മുറിവുകള്‍ ഏറ്റ യുവതിക്ക് ആറ് ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു. നെഞ്ചിലും, കൈകളിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ തന്നെ വധശിക്ഷ വിധിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുവാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. 
ഡിപ്ലീഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അമരുമ്പോളും ജീവിക്കാന്‍ കൊതിച്ച്, ജീവിക്കാന്‍ പോരാടി മരണം വരിച്ച 19 കാരിയായ ഇന്ത്യന്‍ വംശജ സുദിക്ഷ തിരുമലേഷിന്റെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം സുദിക്ഷ കഴിഞ്ഞ സെപ്റ്റംബറിലാണ്മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്കെയര്‍ വിഭാഗത്തിലെ യൂണിവേഴ്സല്‍ ക്രെഡിറ്റിന് പെണ്‍കുട്ടിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി പറയുന്നത്.  മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യം നേരിടുന്നത്. മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 'കുടുംബത്തിന് ഇത് കനത്ത ആഘാതമാണ്. ഞങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ സിസ്റ്റം ഞങ്ങളെ അടിച്ച് വീഴ്ത്തുകയാണ്. നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു, അതിനുള്ള ശിക്ഷയാണ്', പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ പ്രതികരിച്ചു.  ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു സുദിക്ഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവരുടെ കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉറച്ചപ്പോള്‍, അവസാനം വരെ അതിനെതിരെ നിയമ പൊരാട്ടം നടത്തിയ ഈ 19 കാരി അവസാനം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജീവിതത്തിലെക്ക് തിരിച്ചു വരുന്നതിനുള്ള എല്ലാ സാധ്യതയും അവസാന നിമിഷം വരെ തന്റെ മകള്‍ക്ക് ഉണ്ടായിരുന്നു എന്ന് സുദിക്ഷയുടെ പിതാവ് തിരുമലേഷ് ഹേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2012ല്‍ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് സുദിക്ഷക്ക് കൃത്രിമ മാര്‍ഗ്ഗത്തിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ അവര്‍ ഡയാലിസിസിനും വിധേയയായിരുന്നു.
പങ്കാളിയെ കുത്തി കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയായ പ്രൈമറി സ്‌കൂള്‍ അധ്യാപിക ഫിയോണ ബീല്‍ (50)കുറ്റം സമ്മതിച്ചു. നോര്‍ത്താംപ്ടണിലാണ് സംഭവം. 42 കാരനായ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കാണാതായി നാല് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ കുഴിച്ചിട്ട ശരീരാഅവശിഷ്ടങ്ങള്‍ നോര്‍ത്താംപ്ടണില്‍ 2022 മാര്‍ച്ചില്‍ കണ്ടെത്തിയത്. പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം കേസ് വഴിതിരിച്ചു വിടാന്‍ അവര്‍ നിക്കോളാസിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സന്ദേശം അയക്കുകയും ചെയ്തുവെന്ന് വിചാരണയില്‍ തെളിഞ്ഞു. ബില്‍ഡറായ ബില്ലിംഗ്ഹാമിന്റെ കഴുത്തില്‍ ബീല്‍ കത്തി കുത്തി ഇറക്കിയന്നെ് തെളിയിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ ഹ്യൂ ഡേവീസ് കെസി പുനര്‍വിചാരണയില്‍ വിജയിച്ചു. കുളി കഴിഞ്ഞ് ഫിയോണ ബീല്‍ അദ്ദേഹത്തിന് ലൈംഗികബന്ധം വാഗ്ദാനം ചെയ്തു, തുടര്‍ന്ന് സ്ലീപ്പ് മാസ്‌ക് ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കഴുത്തില്‍ അവര്‍ കുത്തുകയായിരുന്നു. ഒരുപക്ഷേ അവരുടെ കട്ടിലില്‍ കേബിളില്‍ അദ്ദേഹത്തെ ബന്ധിപ്പിച്ച ശേഷമായിരിക്കാം കൃത്യം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബീല്‍ അവളുടെ പങ്കാളിയെ കോണിപ്പടികളിലൂടെ വലിച്ചിറക്കി മൂര്‍ സ്ട്രീറ്റിലെ അവരുടെ വീട്ടിലെ തോട്ടത്തില്‍ അടക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന മുന്‍ വിചാരണയെ തുടര്‍ന്ന് 10 ആഴ്ചയ്ക്ക് ശേഷം ജൂറി ഡിസ്ചാര്‍ജ്ജ് ചെയ്ത പുനരന്വേഷണത്തിന്റെ തുടക്കത്തില്‍ നരഹത്യ ഭാഗികമായി അവര്‍ സമ്മതിച്ചിരുന്നു. നോര്‍ത്താംപ്ടണിലെ ഈസ്റ്റ്ഫീല്‍ഡ് അക്കാദമിയില്‍ ആറാം വര്‍ഷം അദ്ധ്യാപികനായി ജോലി ചെയ്തിരുന്ന പ്രതി 2021 നവംബര്‍ 1 നും 12 നും ഇടയില്‍ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് ആ ട്രയല്‍ രേഖകള്‍ പറയുന്നത്. രണ്ടുപേര്‍ക്കും കോവിഡ് -19 ബാധിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടേണ്ടതുണ്ടെന്നും പറയാന്‍ നവംബര്‍ ആദ്യം ബില്ലിംഗ്ഹാമിന്റെ ഫോണില്‍ നിന്ന് ബീല്‍ നിരവധി ആളുകള്‍ക്ക് സന്ദേശം അയച്ചു. കൂടാതെ താനും ബില്ലിംഗ്ഹാമും വേര്‍പിരിഞ്ഞതായി ബീല്‍ തന്റെ സഹോദരിമാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.  ബില്ലിംഗ്ഹാം മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയെന്ന വാദം 'തികച്ചും തെറ്റാണ്' എന്ന് പ്രോസിക്യൂട്ടര്‍മാര്‍ ജൂറിമാരോട് പറഞ്ഞു. 2020ലെ ആദ്യ കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് തങ്ങളുടെ ബന്ധം വഷളായതായി ആദ്യ വിചാരണയില്‍ തെളിവ് നല്‍കി ബീല്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ചോ അതിന് ശേഷമുള്ള മാസങ്ങളെക്കുറിച്ചോ തനിക്ക് കൂടുതല്‍ ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും എന്നാല്‍ ബില്ലിംഗ്ഹാം കൊല്ലപ്പെടുന്നതിന് മുമ്പ് 'വളരെയധികം കഞ്ചാവ്' പുകവലിച്ചിരുന്നതായും അവര്‍ പറഞ്ഞു. അവരുടെ ആദ്യ വിചാരണയില്‍ ജൂറിമാരോട് ലൈംഗികവേളയില്‍ ഇര തന്നെ തുപ്പുകയും ഭീഷണിപ്പെടുത്തുകയും ക്രൂരവും നിന്ദ്യവുമായ പെരുമാറ്റത്തിന് വിധേയനാകുകയും ചെയ്തു എന്ന അവകാശവാദം ഉണ്ടായിരുന്നു. പുനര്‍വിചാരണയില്‍, ജഡ്ജി മാര്‍ക്ക് ലുക്രാഫ്റ്റ് പ്രതിയോട് പറഞ്ഞു: 'ഇന്ന് രാവിലെ നിങ്ങള്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി, നിങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.' ജൂറി അംഗങ്ങള്‍ കോടതിമുറി വിട്ടപ്പോള്‍ കണ്ണീരണിഞ്ഞ ബീലിനോട് മെയ് 29 മുതല്‍ രണ്ട് ദിവസത്തെ ശിക്ഷാവിധി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂപ്പിംഗ് ദി കളര്‍, ഡി-ഡേ അനുസ്മരണങ്ങള്‍, സമ്മര്‍ ഗാര്‍ഡന്‍ പാര്‍ട്ടികള്‍, റോയല്‍ അസ്‌കോട്ട്, ശരത്കാല വിദേശ യാത്രകള്‍ എന്നിങ്ങനെ അടുത്ത് വരുന്ന ചില വലിയ ഇവന്റുകളില്‍ ചാള്‍സ് രാജാവ് പങ്കെടുക്കുമോ എന്ന കാര്യം  അനിശ്ചിതത്വത്തില്‍.  കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ വൈദ്യോപദേശം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കൊട്ടാരം പറയുന്നത്. എന്നാല്‍ ഇത് ഒരു 'പൂര്‍ണ്ണ വേനല്‍ക്കാല പരിപാടി' ആയിരിക്കില്ലെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതും തുടര്‍ന്ന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനും പിന്നാലെ രാജാവ് പതിവ് പൊതു പരിപാടികള്‍ ഭാഗികമായി നിര്‍ത്തി വച്ചിരുന്നു.  കാമില രാജ്ഞിയുമായി അദ്ദേഹം അടുത്ത ആഴ്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കുകയും രോഗികളെയും ജീവനക്കാരെയും കാണുകയും കാന്‍സര്‍ ഗവേഷണത്തിനുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്യും.  പ്രധാനമന്ത്രിയുമായുള്ള പതിവ് കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ, രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ സ്വകാര്യ ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും, ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പൊതു ഇടപഴകലായിരിക്കും ഈ സന്ദര്‍ശനം. വിന്‍ഡ്സറിലെ ഒരു ഈസ്റ്റര്‍ സണ്‍ഡേ ചര്‍ച്ചില്‍, അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തും ആളുകളുടെ കൈ കുലുക്കിയും അദ്ദേഹം ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ജൂണ്‍ അവസാനത്തോടെ, രാജാവ് രാഷ്ട്രത്തലവന്റെ റോളില്‍ ജപ്പാനിലെ ചക്രവര്‍ത്തിയെ സ്വീകരിക്കും. 1998 ന് ശേഷം ജപ്പാന്റെ ആദ്യത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനമായിരിക്കും ഇത്.  അത്തരം സന്ദര്‍ശനങ്ങളില്‍ സാധാരണയായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഒരു വിരുന്നും ഒരു വാഹന പരേഡും ഉണ്ടാകും. എന്നാല്‍ രാജാവിന്റെ അപ്പോളത്തെ ആരോഗ്യ അവസ്ഥയെ ആശ്രയിച്ച് ഈ സന്ദര്‍ശനത്തിന് ചില മാറ്റങ്ങള്‍ ഉണ്ടാകാം. രാജകുടുംബത്തിന് ഈ വര്‍ഷത്തിന്റെ തുടക്കം ദുഷ്‌കരമായിരുന്നു. വെയില്‍സ് രാജകുമാരിയും ക്യാന്‍സറിന് ചികിത്സയിലാണ്. അതേസമയം, തന്റെ കാന്‍സര്‍ രോഗനിര്‍ണയം മുതല്‍, തനിക്ക് രോഗമുക്തി ആശംസിക്കുന്ന എല്ലാ സന്ദേശങ്ങളും കാര്‍ഡുകളും തന്നെ എത്രമാത്രം ആശ്വസിപ്പിക്കുന്നുവെന്ന് രാജാവ് പറഞ്ഞിട്ടുണ്ട്.
Latest News
ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പലരും. ഈ പൈലറ്റും അത്തരത്തില്‍ വ്യത്യസ്തത് ആഗ്രഹിച്ചത് കൊണ്ടാകണം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യത്തിന് അങ്ങ് ആകാശത്ത് വെച്ച് തന്നെ തുടക്കം കുറിക്കാമെന്ന് കരുതിയത്.  ഒരു പോളിഷ് പൈലറ്റ് തന്റെ കാമുകിയായ ഫ്‌ലൈറ്റ് അറ്റന്‍ഡന്ററിനെ പ്രപ്പോസ് ചെയ്തത് ആകാശത്തുവെച്ച് ആയിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നത്. പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോ മുതല്‍ ക്രാക്കോവ് വരെയുള്ള വിമാനത്തില്‍ വെച്ചാണ് യാത്രക്കാരെ പോലും സന്തോഷിപ്പിച്ച സംഭവം നടന്നത്. 'വില്‍ യൂ മാരീ മീ' എന്ന് പൈലറ്റ് ഫ്‌ലൈറ്റ് അറ്റന്‍ഡറായ യുവതിയോട് പൈലറ്റ് ചോദിക്കുമ്പോള്‍ യാത്രക്കാരായിരുന്നു പ്രധാന സാക്ഷികള്‍. തന്റെ പ്രിയപ്പെട്ടവന്റെ ആഗ്രഹം കാമുകി വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കോണ്‍റാഡ് ഹാങ്ക് പൂച്ചെണ്ടും പിടിച്ച് പൗളയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ലോട്ട് പോളിഷ് എയര്‍ലൈന്‍സാണ് ഫേസ്ബുക്കില്‍ പങ്കിട്ടത്. 'വിമാനത്തില്‍ തനിക്ക് വളരെ സ്‌പെഷ്യലായ ഒരു വ്യക്തി ഉണ്ടെന്ന് ഹാന്‍ക് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 1.5 വര്‍ഷം മുമ്പ് ഈ ജോലി ചെയ്യുന്നതിനിടയിലാണ് തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ താന്‍ കണ്ടുമുട്ടിയത് എന്ന് പൈലറ്റ് വിശദീകരിച്ചിരുന്നു. നീ എനിക്ക് ഏറ്റവും വിലപ്പെട്ടവളാണ്. നീയാണ് എന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്. അതുകൊണ്ടാണ് എനിക്ക് നിന്നോട് ഒരു ഉപകാരം ചോദിക്കാനുള്ളത്, പ്രിയേ നീ എന്നെ വിവാഹം കഴിക്കുമോ?' എന്ന് ചോദിച്ചു കൊണ്ട് വളെര റോമാന്റിക്കായി അദ്ദേഹം ഒരു ബൊക്കെയുമായി മുട്ട് കുത്തി പ്രൊപ്പോസ് ചെയ്യുന്ന രംഗം സിനിമയിലേക്കാള്‍ മനോഹരമായി തോന്നി. വിമാനത്തിന്റെ ഇടനാഴിയിലൂടെ ഓടിയെത്തിയ ഹാങ്കിന്റെ സ്വന്തം പൗള അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ പ്രൊപ്പോസലിന് യെസ് മൂളുകയും ചെയ്തു. എന്‍ഗേജ്‌മെന്റ് ഓണ്‍ ബോര്‍ഡ്! അവര്‍ ആദ്യമായി കണ്ടുമുട്ടിയ നഗരമായ ക്രാക്കോവിലേക്കുള്ള യാത്രയ്ക്കിടെ ക്യാപ്റ്റന്‍ കോണ്‍റാഡ് സ്റ്റീവാര്‍ഡസ് പൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന് ഏപ്രില്‍ 22 -ന് എയര്‍ലൈന്‍ തങ്ങളുടെ ഫേസ്ബുക്ക് ഹാന്‍ഡിലില്‍ കുറിച്ചു. ഇത് അല്പം അസാധാരണവും എന്നാല്‍ അങ്ങേയറ്റം ഹൃദയസ്പര്‍ശിയായ ഒരു സംഭവമായിരുന്നു എന്നാണ് യാത്രക്കാരുടെ പ്രതികരണം.
ASSOCIATION
ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  
യുകെ : കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എയുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ടും സമ്പൂര്‍ണ തോല്‍വി ഭയന്നും എല്‍ഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ലന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ നേതാക്കള്‍ പറഞ്ഞു. ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ, സീനിയര്‍ ലീഡര്‍ ബോബിന്‍ ഫിലിപ്പ്, സുരാജ് കൃഷ്ണന്‍, ഐഒസി (യുകെ) വനിത വിഭാഗം ലീഡര്‍ അശ്വതി നായര്‍, ഐഒസി (യുകെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാര്‍ അലിയാര്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.  വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, യുഡിഫ് - നിക്ഷ്പക്ഷ വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റിനിര്‍ത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ജനാതിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം  അക്രമങ്ങള്‍ക്കെതിയുള്ള പ്രതിഷേധങ്ങളില്‍ ഐഒസി എന്നും മുന്‍പന്തിയില്‍ തന്നെ നിലനില്‍ക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നല്‍കാന്‍ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.  
യുകെ : യുകെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യുകെ) - യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു.  രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'INDIA' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന്‍ ചെയര്‍മാനുമായ കരീം മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.  പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം - ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു.  നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി - ബ്രിട്ടന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന്‍ കണ്ണഞ്ചിറ (ഐഒസി - യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന്‍ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്‌സിന്‍ തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി - യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി - യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി - യു കെ വര്‍ക്കിംഗ്  പ്രസിഡന്റുമായ സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി - ബ്രിട്ടന്‍ പ്രതിനിധി എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.
യുവതലമുറയുടെ നവ നേതൃത്വനിരയുമായി എസ്എംഎ തങ്ങളുടെഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍  (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും പതിവു പോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ക്കുകയായിരുന്നു. വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ 'റിധം 2024' എന്നപേരില്‍ നടത്തപ്പെട്ടു. ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത് എസ്എംഎയുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആയിരുന്നു. അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 - 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എബിന്‍ ബേബി, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജെ. ജേക്കബ് & ജയ വിബിന്‍, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്, പിആര്‍ഒ സിബി ജോസ് &  ഐനിമോള്‍ സാജു, എക്‌സ് ഓഫീസ് കോ റോയ് ഫ്രാന്‍സിസ് &  ബേസില്‍ ജോയ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജി ജോര്‍ജ് മുളക്കല്‍, ജെ ജേക്കബ് & ജോസ് ജോണ്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി രാജന്‍ & ജയ വിബിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്‌നേഹ റോയ്‌സണ്‍.
SPIRITUAL
അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324
ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ 'ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന്‍'. ഈ വര്‍ഷം ഓഗസ്റ്റ് 16,17,18 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളില്‍ ആണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അട്ടപ്പാടി PDM ന്റെ നേതൃത്വത്തില്‍ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.പ്രിന്‍സ് മാലിയില്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ.പ്രിന്‍സ് സക്കറിയ മാലിയില്‍: 0892070570സിബി ജോണി അടപ്പൂര്‍: 0871418392ബിനോയി കാച്ചപ്പിള്ളി: 0874130749.
ലണ്ടന്‍ : തെക്കുമുറി ഹരിദാസ് യുകെയിലുള്ളവരുടെ സ്വന്തം ഹരിയേട്ടനായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. 29 വര്‍ഷങ്ങളായി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയായിരുന്നു ഹരിയേട്ടന്‍. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്‍. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്പോണ്‍സര്‍ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു. ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് നടത്തിവരുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെയും മോഹന്‍ജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകര്‍. ഗുരുവായൂര്‍ ദേവസ്വം കീഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നല്‍കും. വാസുദേവന്‍ നമ്പൂതിരിയുടെ കയ്യില്‍നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടന്റെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നര്‍ത്തകരായ വാണി സുതന്‍, വിനീത് വിജയകുമാര്‍ പിള്ള, കോള്‍ചെസ്റ്ററില്‍ നിന്നുള്ള നൃത്യ ടീം മുതലായവര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമന്‍, ലക്ഷ്മി രാജേഷ്, ഗൗരി വരുണ്‍, വരുണ്‍ രവീന്ദ്രന്‍ മുതലായവര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് 'മയില്‍പീലി', മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് ഏപ്രില്‍ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍. ഹരിയേട്ടനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും 'ഓര്‍മ്മകളില്‍ ഹരിയേട്ടന്‍' എന്ന പേരില്‍ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു. Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AUDate and Time: 27 April 2024 For further details please contactSuresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.Email: info@londonhinduaikyavedi.org  
SPECIAL REPORT
വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  
CINEMA
എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടി ഫാന്‍സിനും മോഹന്‍ലാല്‍ ഫാന്‍സിനും ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇരു താരങ്ങളും ഒന്നിച്ചൊരു വേദിയിലെത്തെുന്നത്. കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്‌സില്‍ വേദിയിലേക്ക് താരങ്ങള്‍ ഒന്നിച്ചെത്തിയത് മലയാളികള്‍ ആഘോഷമാക്കിയ നിമിഷമായിരുന്നു. പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് വേദിയില്‍ മമ്മുക്ക ലാലേട്ടനെ ചുംബിക്കുന്നതും ലാലേട്ടന്‍ തിരിച്ചു ചുംബിക്കുന്നതും ആയിരുന്നു.  എന്നാല്‍ ഇതിനൊപ്പം മലയാളികളുടെ കണ്ണിലുടക്കിയ മറ്റൊന്നു കൂടിയുണ്ട്. മമ്മൂക്ക ധരിച്ചിരുന്ന വാച്ച്. ഇതുപോലുള്ള കാര്യങ്ങളില്‍ മറ്റേത് താരങ്ങളേക്കാള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക. താരത്തെ അടുത്തറിയുന്ന എല്ലാവരും ഈ കാര്യം സമ്മതിക്കാറുണ്ട്. പുതിയ ട്രെന്റീ വാച്ച്, കൂളിങ്ഗ്ലാസ്, ഫോണ്‍, ക്യാമറ അങ്ങനെ നീളുന്നു മമ്മൂക്കയുടെ ലിസ്റ്റ്. അതിനാല്‍ തന്നെയാണ് മമ്മൂട്ടിയുടെ വാച്ചിന്റെ വില തേടി ആരാധകര്‍ ഇറങ്ങിയതും. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ വാച്ചിന്റെ വില അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്തു. 'ഡ്രൈവേഴ്‌സ് വാച്ചെ'ന്നാണ് ഈ മോഡല്‍ പൊതുവേ അറിയപ്പെടുന്നത്. വാച്ചിന്റെ ഡയല്‍ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് ഇതിനു കാരണം. വാഹനങ്ങളുടെ സ്റ്റിയറിങ്ങില്‍ കൈ പിടിക്കുമ്പോള്‍ എളുപ്പത്തില്‍ സമയം മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍, മറ്റുവാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം ചരിച്ചാണ് ഈ വാച്ചിന്റെ ക്രമീകരണം. 20 മുതല്‍ 30 ലക്ഷം വരെയാണ് ഈ വാച്ചിന്റെ വില.
സാമന്ത- നാഗചൈതന്യ വിവാഹം മലയാളികളും ഏറ്റെടുത്ത ഒന്നായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടു പേരും ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ എല്ലാവരും ഞെട്ടലിലായി. പക്ഷെ പരസ്പരം തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ചയാക്കാതെ അതീവ ബഹുമാനത്തോടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ താരങ്ങളോട് ഇന്ന് ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം ആണ്. അതിനാല്‍ തന്നെ രണ്ടു പേരും വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷ ഇപ്പോഴും ആരാധകരില്‍ ഉണ്ട്. ഇപ്പോഴിതാ വിവാഹ വസ്ത്രത്തില്‍ സാമന്ത ചെയ്ത ഒരു മാജിക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും ആയിരുന്നു താരങ്ങളുടെ വിവാഹം. അന്ന് സാമന്ത അണിഞ്ഞ വസ്ത്രങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ ക്രിസ്ത്യന്‍ ഗൗണിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. വിവാഹഗൗണിന് പുത്തന്‍ ലുക്ക് ആണ് താരം നല്‍കിയത്. 2017ല്‍ ഗോവയില്‍ വച്ചായിരുന്നു ഹിന്ദു- ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹം നടന്നത്. വിവാഹമോചനം നേടിയെങ്കിലും വസ്ത്രം വെറുതെ കളയാന്‍ താരം തയ്യാറായില്ല എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന കാര്യം. വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി താരം സ്റ്റൈലിഷാക്കുകയായിരുന്നു. എലെ ഇന്ത്യയുടെ അവാര്‍ഡ് സ്വീകരിക്കാനാണ് താരം തന്റെ പഴയ ഗൗണിനെ പുത്തന്‍ ലുക്കിലേക്ക് മാറ്റിയത്. ചെറിയ പൂക്കളുകളോടെയുള്ള ലേസ് വര്‍ക്കുകള്‍ ഉള്ളതായിരുന്നു സാമന്തയുടെ വിവാഹ വസ്ത്രം. എന്നാല്‍ ഇതിനെ സ്ട്രാപ് ലെസ് കോക്ക്‌ട്ടെയില്‍ ഗൗണ്‍ ആക്കുകയായിരുന്നു. സസ്‌ടെയ്‌നബില്‍ ഫാഷന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം പുത്തന്‍ ലുക്കിലുള്ള ഗൗണിന്റെ ചിത്രം പങ്കുവച്ചത്. സാമന്തയുടെ അടുത്ത സുഹൃത്തായ ക്രെഷ ബജാജാണ് വസ്ത്രത്തിന് പുതിയ ലുക്ക് നല്‍കിയത്. വിവാഹ വസ്ത്രവും ഡിസൈന്‍ ചെയ്തത് ക്രെഷ തന്നെയായിരുന്നു.
പ്രേമലു ഇറങ്ങിയതിന് ശേഷം നസ്ലിന്‍ എന്ന യുവ താരത്തിന് വലിയൊരു ഹൈപ്പാണ് ലഭിച്ചത്. മലയാളികളുടെ പ്രതീക്ഷയ്‌ക്കൊത്ത് താരം ഇനിയും വളരുമെന്ന് ഓരോരുത്തരും ഉറച്ച് വിശ്വസിക്കാന്‍ തുടങ്ങി. ഭാവിയിലെ പ്രധാന താരങ്ങളുടെ ലിസ്റ്റിലേക്ക് നസ്ലിനും സാധ്യതയുണ്ടെന്ന് എല്ലാവും വിധിയെഴുതി കഴിഞ്ഞു. നസ്ലിനെ എപ്പോഴും വ്യത്യസ്തനാക്കി നിറുത്തുന്നത് വളരെ നിഷ്‌കളങ്കമായ നസ്ലിന്റെ സംസാര ശൈലിയാണ്. അതില്‍ വീഴാത്ത പെണ്‍കുട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം. ഓരോ ചിത്രവും പുറത്തിറങ്ങുമ്പോഴും അതില്‍ നസ്ലിന്റെ മുന്നേറ്റം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിലെല്ലാം വലിയൊൊരു പങ്ക് വഹിക്കുന്ന വ്യക്തിയെ കുറിച്ചും ആ സിനിമയെ കുറിച്ചുമാണ് നസ്ലിന്‍ പറയുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകന്‍ ഗിരീഷിനെ കുറിച്ചാണ് നസ്ലിന്‍ പറയുന്നത്. തന്നില്‍ ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചതില്‍ സംവിധായകന്‍ ഗിരീഷിന് വലിയ പങ്കുണ്ടെന്ന് നസ്ലിന്‍ പറയുന്നു. ഗിരീഷിനെക്കുറിച്ചും തന്റെ കരിയറിലെ ആദ്യചിത്രത്തെക്കുറിച്ചും നസ്ലിന്‍ പറഞ്ഞത് ഇങ്ങനെ: 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. നമ്മള്‍ ചെയ്ത ക്യാരക്ടര്‍ ആളുകളുടെ ഇടയില്‍ ഇത്രയും റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീര്‍മത്തന്‍ മുഴുവന്‍ കഴിഞ്ഞപ്പോഴും ആക്ടിംഗ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ സമയത്ത് ഗിരീഷേട്ടന്‍ എന്താണോ പറയുന്നത് അതാണ് ഞാന്‍ ചെയ്തത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ 'നിനക്ക് ഒക്കെ ഭ്രാന്താണോ പെണ്‍പിള്ളേരുടെ പിന്നാലെ പോകാന്‍' എന്ന ഡയലോഗൊന്നും സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ഞാന്‍ ചുമ്മാ പറഞ്ഞ ഒരു സാധനമാണത്. അത് ഓണ്‍ലൈന്‍ കൗണ്ടറാണ്. ഗിരീഷേട്ടന്റെയും ഡിനോ ചേട്ടന്റെയും പ്രോപ്പറായൊരു ഗൈഡന്‍സ് അതിനുണ്ടായിരുന്നു.'- നസ്ലിന്‍ പറഞ്ഞു.  
NAMMUDE NAADU
കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Channels
ബിഗ്‌ബോസ് സീസണ്‍ ആറ് ഏഷ്യാനെറ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി സീസണ്‍ ആരംഭിച്ച് 50 ദിവസം ആകുന്നതിന് മുന്‍പേ തന്നെ പല പ്രശ്‌നങ്ങളാണ് ഈ സീസണ്‍ അഭിമുഖീകരിക്കുന്നത്. സിജോയുടെ മുഖത്ത് ഇടിച്ച് റോക്കി സീസണില്‍ നിന്നും ഔട്ടായപ്പോള്‍ ഇത്തരമൊരു സംഭവം ഒരു സീസണിലും സംഭവിച്ചിട്ടില്ലെന്നായിരുന്നു അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്.  ബിഗ്‌ബോസ് ആരാധകരായ ആളുകള്‍ ഏറെകുറെ ഡീഗ്രേഡ് ചെയ്യുന്ന ഒരു സീസണ്‍ കൂടിയാണ് ഇത്. മത്സരാര്‍ത്ഥികളും നിലവാരമലില്ലായ്മ ആണ് ഇതിനു കാരണം. ഇതിനു മുന്‍പുണ്ടായ സീസണിലുള്ളവര്‍ എത്രയോ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും ടെലിവിഷന്‍ അവതാരകനും മിനിസ്‌ക്രീന്‍ താരവുമായ ഫിറോസ് ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ആരാധകരുടെ വെറുപ്പ് വാങ്ങി വയ്ക്കുന്നതാണ്. ഭാര്യ സജ്‌നയ്‌ക്കൊപ്പമാണ് ഫിറോസ് ബിഗ്‌ബോസില്‍ മത്സരിച്ചത്. പക്ഷെ ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുവരും പിരിയുകയും ചെയ്തിരുന്നു. അതെല്ലാം വലിയ വാര്‍ത്തയായിരുന്നു.  ബിഗ്‌ബോസ് എല്ലാ സീസണെ കുറിച്ചും താരം അഭിപ്രായ പ്രകടനം നടത്താറുണ്ട്. പക്ഷെ ഇത്തവണ റിയാസ് പറഞ്ഞ കാര്യങ്ങള്‍ അവതാരകനായ ലാലേട്ടനെ കുറിച്ചാണ്. ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് ലാലേട്ടനെ ആണെന്നാണ് ഫിറോസ് പറയുന്നത്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ''മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാന്‍ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും''. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.
ബിഗ്‌ബോസിന്റെ ടാഗ് ലൈന്‍ പോലെ വീടിനുള്ളില്‍ കളികള്‍ മാറി മറിയുകയാണ്. സുഹൃത്തുക്കള്‍ ശത്രുക്കളും ശത്രുക്കള്‍ സുഹൃത്തുക്കളും ആകുമ്പോള്‍ ഷോ കൂടുതല്‍ ജനപ്രിയമാകുകയാണ്. ജനപ്രിയമാകുന്ന ഷോയിലേക്ക് അപ്പോള്‍ ജനപ്രിയതാരം തന്നെ എത്തിയാലോ? ഷോയില്‍ ജനപ്രിയതാരം ദിലീപ് അതിഥിയായി എത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദിലീപ് നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് താരം അവിടേക്ക് എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ ഏഴാം വാരത്തിലാണ് ഇപ്പോള്‍. 19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയുണ്ട്. പ്രേക്ഷക പിന്തുണ കൂടുതലുള്ളവരും കുറഞ്ഞവരും ഈ സീസണിലുണ്ട്. എന്നാല്‍ താരപരിവേഷത്തിലേക്ക് എത്തിയിട്ടുള്ള മത്സരാര്‍ഥികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.  
ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലെ വാര്‍ത്ത അവതാരക തത്സമയ വാര്‍ത്ത അവതരണത്തിനിടെ കുഴഞ്ഞു വീണു. ലോപമുദ്ര സിന്‍ഹ എന്ന വാര്‍ത്ത അവതാരകയാണ് വായനയ്ക്കിടെഫ്‌ളോറില്‍ തലകറങ്ങി വീണത്.  സഹപ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് താന്‍ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകുമെന്നാണ് കരുതിയത്. 'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാന്‍ വിചാരിച്ചത് വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. 42.5 ഡിഗ്രി സെല്‍ഷ്യസാണ് പനഡഡില്‍ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
മിനിസ്‌ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്. ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്‌ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്. ബിഗ്‌ബോസ് മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.   
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്‌നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്‌നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്. പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്‍കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
BUSINESS
മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് എക്സ്. എന്നാല്‍ കഴിഞ്ഞ ദിവസം എക്‌സ് ഇന്ത്യയില്‍ പണിമുടക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എക്സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  എക്സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ്് ഉപയോക്താക്കളുടെ പരാതിയില്‍ പറയുന്നത്.  ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ മൊബൈല്‍ വേര്‍ഷനില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ തകരാര്‍ എക്സില്‍ സംഭവിച്ചിരുന്നു. അന്ന് ആഗോളതലത്തിലാണ് എക്സ് പണിമുടക്കിയത്. അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ നിരവധി പരാതികളാണ് അന്ന് ഉയര്‍ന്നത്.
ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. ചെട്ടികുളങ്ങര സ്വദേശിയാണ് ശ്രീദേവി ആര്‍.  ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.  
അയോദ്ധ്യ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പു വരുന്നി ഒല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഇവിടെ ലഭ്യമാക്കുമെന്ന് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല അറിയിച്ചു.  അറൈവല്‍, എക്സിറ്റ് പോയിന്റുകളില്‍ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോണ്‍ സ്ഥാപിച്ച വിവരം ഒല തന്നെയാണ് അറിച്ചത്. രാജ്യത്തേറ്റവും വേഗത്തില്‍ വളരുന്ന സാംസ്‌കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങള്‍ ഇവിടെ വിപുലീകരിക്കാന്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയുടെ പുണ്യഭൂമിയിലെത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴും അയോദ്ധ്യയില്‍ ഇപ്പോഴും തിരക്കാണ്. ഇതുവരെ ദര്‍ശനം നടത്തിയത് ഒന്നരക്കോടിയലേറെ പേരാണ്. ഇതെല്ലാം കണ്ടാണ് ഒല തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയോദ്ധ്യയില്‍ തുടങ്ങിയത്.
BP SPECIAL NEWS
മധുരം നുണഞ്ഞും ചോക്ലേറ്റ് പങ്കിട്ടും അല്ലാതൊരു ആഘോഷം മനുഷ്യര്‍ക്കില്ല. ചോക്ലേറ്റ് രുചിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതുവരെ എല്ലാവര്‍ക്കും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അത് തിരുത്തുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഈ ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കായ ഉത്പാദിപ്പിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു. ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റില്‍ നിന്നാണ്. എന്നാല്‍ അവിടുള്ളവര്‍ ഒരിക്കല്‍ പോലും ചോക്ലേറ്റ് രുചിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?  എന്നാല്‍ അതാണ് സത്യം. അവിടെയുള്ള കര്‍ഷകര്‍ ആദ്യമായി ചോക്ലേറ്റ് രുചിക്കുന്നതിന്റെ വിഡിയോ ആണ് സോഷയല്‍മീഡിയയില്‍ കൗതുകമാകുന്നത്. കൊക്കോ കര്‍ഷകരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിഡിയോയില്‍ 'കൊക്കോ എന്തിന് വേണ്ടയാണ് ഉപയോഗിക്കുന്നതെന്ന് അറിയാമോ' എന്ന് കര്‍ഷകനോട് ചോദിക്കുമ്പോള്‍, 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണെന്ന് അറിയാം എന്നാല്‍ ഇതുവരെ രുചിച്ചിട്ടില്ലെന്നും' അദ്ദേഹം പറയുന്നുണ്ട്. 'തന്റെ കയ്യില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന്' പറഞ്ഞാണ് അഭിമുഖം നടത്തുന്നയാള്‍ ചോക്ലേറ്റ് എടുത്തു കാണിക്കുന്നത്. 'ഇത് കൊള്ളമെല്ലോ' എന്നായിരുന്നു കര്‍ഷകന്റെ മറുപടി. പിന്നാലെ മറ്റു കര്‍ഷകരുടെ ചോക്ലേറ്റ് ഇഷ്ടത്തോടെ രുചിക്കുന്നതും വിഡിയോയില്‍ കാണാം. ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കൊക്കോ പുറം രാജ്യാങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ യഥാര്‍ഥ മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോഴും കൗതുകമാകുകയാണ്.
PRAVASI VARTHAKAL