18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍ >>> ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ >>> കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ >>> ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം >>> മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് >>>
Home >> HOT NEWS
എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ബഹുദൂരം പിന്നില്‍; അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം 30 ലക്ഷമായപ്പോളും 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-25

എന്‍ എച്ച് എസ്സില്‍ അടിയന്തിര കാന്‍സര്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്നു ദശലക്ഷമായിരുന്നു എന്ന കണക്കുകള്‍ കഴിഞ്ഞ ആഴ്ചയാീണ് പുറത്തു വന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍, കാന്‍സര്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം ഇരട്ടിയായി. 2023 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 30,35,698 പേര്‍ അടിയന്തിര കാന്‍സര്‍ പരിശോധനക്ക് വിധേയരായതായി എന്‍ എച്ച് എസ്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 കാലഘട്ടത്തേക്കാള്‍ 1,50, 000 പേരാണ് കൂടുതലായി പരിശോധനകള്‍ക്ക് വിധേയരായത്. 2013 മാര്‍ച്ച് മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 13,35,350 പേരായിരുന്നു പരിശോധനക്ക് വിധേയരായത്.

അതേസമയം, കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും ഇതിനൊടൊപ്പം പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്.  രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും.

എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60 ശതമാനത്തിലാണെന്നാണ് മുന്നറിയിപ്പ്. 'നമ്മുടെ നിലവിലെ പോക്ക് ലക്ഷ്യത്തില്‍ നിന്നും ഗുരുതരമായ തോതില്‍ അകന്ന് നില്‍ക്കുന്നു', മുന്നറിയിപ്പ് പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ നടന്ന സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ നന്മയേക്കാള്‍ ദോഷമാണ് സൃഷ്ടിച്ചതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

താന്‍ കാന്‍സര്‍ രോഗിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, കഴിഞ്ഞമാസം രംഗത്തുവന്ന കെയ്റ്റ് രാജകുമാരിയുടെ നടപടി, ഇപ്പോള്‍ കൂടുതല്‍ പേരെ കാന്‍സര്‍ പരിശോധനക്ക് എത്താന്‍ പ്രേരിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ മാത്രം, വിവിധ കേന്ദ്രങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. തൊട്ട് മുന്‍പത്തെ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പരിശോധനക്ക് വിധേയരായവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച ഇതാദ്യമായി എന്‍ എച്ച് എസ്സിന്റെ 28 ദിന പരിശോധന ലക്ഷ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ പങ്കെടുത്തതിലൂടെ റെക്കോര്‍ഡില്‍ ഇടം നേടി. പരിശോധനക്ക് വിധേയരാകുന്നവരില്‍ 78 ശതമാനം പേര്‍ക്കും നാല് ആഴ്ച്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയാണിത്. ചില അടയാളങ്ങളും ലക്ഷണങ്ങളും കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് മുതിരുന്നു എന്നാണ് ഈ വര്‍ദ്ധന കാണിക്കുന്നതെന്ന് കാന്‍സര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ പീറ്റര്‍ ജോണ്‍സണ്‍ പറയുന്നു.

നേരത്തെ കണ്ടെത്തിയാല്‍, കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമമായതുമായ ചികിത്സ നേടാന്‍ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ആളുകളിലേക്ക് കൂടുതലായി എത്തിച്ചേരാനും അവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലം എന്തായിരിക്കും എന്ന ആശങ്കയിലാണ് കൂടുതല്‍ ആളുകളും പരിശോധനക്ക് മുതിരാത്തതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കി പരിശോധനക്ക് സന്നദ്ധരാക്കുകയാണ്.

More Latest News

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി.  സഞ്ജുവിന് എതിരെ മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയൊടുക്കേണ്ടി വരിക എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.  46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു.  നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ

കാറില്‍ വളരെ സൗകര്യത്തോടെയുള്ള യാത്രകള്‍ പക്ഷെ നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കാറിലെ യാത്ര നിങ്ങളെ ഒരു ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നതായാണ് കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവില്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് (തീ അണയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രത്യുല്‍പാദന ശേഷി കുറയ്ക്കുന്നതിനും ഇത് കാരണമായേക്കമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും കാറില്‍ ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഇത് വളരെ ദോഷകരമാണ്. ഇത്തരം രാസവസ്തുക്കളുടെ അളവ് വേനല്‍ കാലത്ത് കാറിനുള്ളില്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സീറ്റിലെ കുഷ്യനാണ് കൂടുതലായി കാറിനുള്ളിലെ വായുവില്‍ രാസവസ്തുക്കള്‍ കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. നശിക്കാതിരിക്കാന്‍ നിരവധി രാസവസ്തുക്കളാണ് സീറ്റ് കുഷ്യനില്‍ ചേര്‍ക്കുന്നത്. കാറിന്റെ വിന്‍ഡോകള്‍ തുറന്ന് തണലില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഈ രാസവസ്തുക്കളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

Other News in this category

  • തുടര്‍ച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന; ഭക്ഷണ സാധനങ്ങള്‍ പലതിലും വിലകുറവ് പ്രകടമെങ്കിലും സര്‍ക്കാരിന് നേട്ടമെടുക്കാന്‍ കേന്ദ്ര ബാങ്കിന്റെ നയം വിലങ്ങു തടിയാകും
  • ഓരോ ദിവസവും ബ്രിട്ടനില്‍ തെളിവില്ലാതെ അവസാനിപ്പിക്കുന്നത് 600 മോഷണ കേസുകള്‍; കാര്‍ മോഷണം കൂടുതല്‍ നടക്കുന്നത് കവന്‍ട്രിയില്‍, തൊട്ടുപിന്നില്‍ വാള്‍സാളും
  • ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം അടക്കമുള്ള വിമാനത്താവളങ്ങളിലെ താറുമായ ഇ-ഗേറ്റ് സംവിധാനം പുന:സ്ഥാപിച്ചു; മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രാക്കാര്‍
  • പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം
  • സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ്
  • അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ത്ഥി അപേക്ഷകര്‍ ഹോം ഓഫീസിനെ വെട്ടിച്ച് മുങ്ങിയതായി റിപ്പോര്‍ട്ട്; യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാകാന്‍ സാധ്യത
  • പ്രവചനങ്ങള്‍ തിരുത്തിക്കുറിച്ച് ഈ വര്‍ഷം യുകെ വീടുകളുടെ വില ഉയരും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വില ശരാശരി 61,500 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ്
  • കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം
  • ലെഗോലാന്‍ഡില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് അമ്മയായ യുവതി അറസ്റ്റില്‍; 27 കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ മനപ്പൂര്‍വ്വം അവഗണിച്ചെന്ന കുറ്റം
  • കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല
  • Most Read

    British Pathram Recommends