18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍ >>> പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!! >>> 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍  >>> ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും >>> എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>>
Home >> HEALTH
ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-25

ബംഗളൂരു : ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഇന്ന് പനി പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നായി കഴിഞ്ഞു. എന്നാല്‍ ക്യാന്‍സര്‍ എന്ന മഹാമാരിക്കെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍ ഇപ്പോള്‍.

ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ ആണ് വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ (ഐ.ഐ.എസ്സി) ഗവേഷകര്‍ ആണ് ഈ പരീക്ഷണം നടത്തുന്നത്. ഭാവിയില്‍ വിവിധ തരം ക്യാന്‍സറുകള്‍ക്കുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരീക്ഷണം എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

രക്തത്തിലെ ഒരു പ്രോട്ടീന്‍ ( മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. രക്തത്തിലെ പ്ലാസ്മയിലെ സിറം ആല്‍ബുമിന്‍ എന്ന പ്രോട്ടീനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ കേന്ദ്രമാണ് ലസികാഗ്രന്ഥി എന്ന ലിംഫ് നോഡുകള്‍. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാമനും ഗവേഷക വിദ്യാര്‍ത്ഥി കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ടി.വി കീര്‍ത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.

ആന്റിജനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൃത്രിമ പ്രോട്ടീന്‍ ഉപയോഗിച്ചില്ല. ശരീരത്തില്‍ത്തന്നെയുള്ള പ്രോട്ടീനെ വാഹകരാക്കി ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ടി.വി. കീര്‍ത്തന പറഞ്ഞു. കൃത്രിമ പ്രോട്ടീന്‍, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാന്‍ ശാസ്ത്രജ്ഞര്‍ മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു.

More Latest News

കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍

ബോളീവുഡ് ഏറെ ആരാധകരുള്ള താരങ്ങളാണ് രണ്‍വീര്‍- ദീപിക ദമ്പതികള്‍. അതിനാല്‍ തന്നെ അവര്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിഞ്ഞത് മുതല്‍ ബോളീവുഡ് മുഴുവനും അവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്റ്റംബറോടെ കുഞ്ഞെത്തും എന്നാണ് ഇവര്‍ പുറത്ത് വിട്ട വിവരം.  എന്നാല്‍ എല്ലാവരെയും സംശയത്തിലാഴ്ത്തി ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. രണ്‍വീറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഭാര്യ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രങ്ങളടങ്ങുന്ന വേറെയും ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഉണ്ട്. ഇതെല്ലാം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.  കുഞ്ഞിനായി കാത്തിരിക്കുന്ന താരദമ്പതികള്‍ ഇപ്പോള്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാല്‍ എന്താണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. 2023 ജനിവരിയ്ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ്/ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. ഇതോടെ 2018ല്‍ പോസ്റ്റു ചെയ്ത വിവാഹ ചിത്രങ്ങളും പ്രൊഫൈലില്‍ നിന്ന് അപ്രത്യക്ഷമായി. വിവാഹ വാര്‍ഷികം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ പകര്‍ത്തിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റു സമീപകാല ചിത്രങ്ങളും പ്രൊഫലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  ചിത്രങ്ങള്‍ നീക്കം ചെയ്തത്, താരത്തിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റര്‍ജി ആകാമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ദീപികയും സമാനമായി ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രൊഫൈലില്‍ ഓഡിയോ ഡയറി ലോഞ്ച് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ്, ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികള്‍ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബറോടെ ഇരുവരും കുഞ്ഞിനെ വരവേല്‍ക്കുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഒരു പൊതുപരിപാടിയില്‍ മാത്രമാണ് താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!

ഒരു പുസ്തകം അതിന്റെ പ്രത്യേകത കൊണ്ട് ആശ്ചര്യപ്പെടുത്തുകയാണ്. ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക്  എല്ലാവര്‍ക്കും ചിന്തിക്കാവുന്നതില്‍ അപ്പുറം തുകയ്ക്ക് ആ പുസ്തകം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അത്രയും പ്രാധാന്യം ആ പുസ്തകത്തിന് ഉണ്ടെന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. 24 കോടി 44 ലക്ഷം രൂപയ്ക്ക് ഒരു ലൈബ്രറി ഒരു പുസ്തകം സ്വന്തമാക്കുക എന്നാല്‍ വളരെ ചരിത്രപരമായ പ്രാധാന്യം അതിനുള്ളത് കൊണ്ടായിരിക്കും എന്ന് മനസ്സിലാക്കാം. നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകമാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകത്തിന് ഇത്രയധികം വിലമതിപ്പുള്ളതും. ഫ്രണ്ട്ഷിപ്പ് പുസ്തകമെന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയപ്രാധാന്യമുള്ള നിരവധിപ്പേരുടെ ചിത്രങ്ങളും ഈ ഫ്രണ്ട്ഷിപ്പ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുന്നു. കൈയെഴുത്തിലൂടെ തയാറാക്കിയിരിക്കുന്നു എന്നതും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലോകമെമ്പാടുമുള്ള ഫ്രണ്ട്ഷിപ്പ് പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ വ്യാപാര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് പുസ്തകത്തില്‍. ജര്‍മ്മന്‍ നയതന്ത്രജ്ഞനായ ഫിലിപ്പ് ഹൈന്‍ഹോഫറിന്റെ കയ്യിലായിരുന്നു ആദ്യകാലത്ത് ഈ പുസ്തകം. അദ്ദേഹമാണ് നിരവധിപ്പേരുടെ ഒപ്പുകളടക്കം ഈ പുസ്തകത്തില്‍ ശേഖരിച്ചതും. ജര്‍മ്മന്‍ ഹൗസ് ഓഫ് വെല്‍ഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പുസ്തകം ലണ്ടനിലെ ഒരു ലേലത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കില്‍ എത്തിയത്.

'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 

പുകവലി ആരോഗ്യത്തിന് ഹാനീകരം ആണെന്ന് എല്ലാവര്‍ക്കും അറിയാം. സിഗററ്റ് പാക്കറ്റില്‍ തന്നെ ഈ കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ പുകവലിയെ പുകഴ്തി യുവതി നല്‍കിയ പോസ്റ്റും അതിന് ഒരു ഡോക്ടര്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് വലിയ കൈയ്യടിയാണ് നേടി കൊടുക്കുന്നത്. ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സിഗരറ്റിന്റെയും ചിത്രത്തിനൊപ്പം 'പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതര്‍)' എന്ന് വിശേഷിപ്പിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, 'ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവര്‍) നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍. ചിത്രം അതിവേഗം വൈറലായിത്തീര്‍ന്നു. അതോടൊപ്പം യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാന്‍ കാരണമായത്. പുക വലിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍ എന്നായിരുന്നു ചിലര്‍ യുവതിയുടെ പോസ്റ്റില്‍ കമന്റ് നല്‍കിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.  ഈ സമയം ബംഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നല്‍കിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തന്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിള്‍ ബൈപാസ് സര്‍ജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കില്‍ 'പരാജിതരാകൂ, ആരോഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടര്‍ കുറിച്ചു. ഏതായാലും പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും. ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258  നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

Other News in this category

  • വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക
  • കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയില്‍ 2 പേരുടെ മരണം സ്ഥിരീകരിച്ചു
  • സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം
  • ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം
  • കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചു, ആരോപണവുമായി കുടുംബം
  • വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
  • കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി
  • ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു
  • കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക
  • സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക
  • Most Read

    British Pathram Recommends