എന്തൊക്കെ പറഞ്ഞാലും മമ്മൂട്ടി ഫാന്‍സിനും മോഹന്‍ലാല്‍ ഫാന്‍സിനും ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇരു താരങ്ങളും ഒന്നിച്ചൊരു വേദിയിലെത്തെുന്നത്. കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്‌സില്‍ വേദിയിലേക്ക് താരങ്ങള്‍ ഒന്നിച്ചെത്തിയത് മലയാളികള്‍ ആഘോഷമാക്കിയ നിമിഷമായിരുന്നു. പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് വേദിയില്‍ മമ്മുക്ക ലാലേട്ടനെ ചുംബിക്കുന്നതും ലാലേട്ടന്‍ തിരിച്ചു ചുംബിക്കുന്നതും ആയിരുന്നു.
എന്നാല്‍ ഇതിനൊപ്പം മലയാളികളുടെ കണ്ണിലുടക്കിയ മറ്റൊന്നു കൂടിയുണ്ട്. മമ്മൂക്ക ധരിച്ചിരുന്ന വാച്ച്. ഇതുപോലുള്ള കാര്യങ്ങളില്‍ മറ്റേത് താരങ്ങളേക്കാള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക. താരത്തെ അടുത്തറിയുന്ന എല്ലാവരും ഈ കാര്യം സമ്മതിക്കാറുണ്ട്. പുതിയ ട്രെന്റീ വാച്ച്, കൂളിങ്ഗ്ലാസ്, ഫോണ്‍, ക്യാമറ അങ്ങനെ നീളുന്നു മമ്മൂക്കയുടെ ലിസ്റ്റ്. അതിനാല്‍ തന്നെയാണ് മമ്മൂട്ടിയുടെ വാച്ചിന്റെ വില തേടി ആരാധകര്‍ ഇറങ്ങിയതും.
നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ വാച്ചിന്റെ വില അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്. ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്തു. 'ഡ്രൈവേഴ്‌സ് വാച്ചെ'ന്നാണ് ഈ മോഡല്‍ പൊതുവേ അറിയപ്പെടുന്നത്. വാച്ചിന്റെ ഡയല്‍ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് ഇതിനു കാരണം. വാഹനങ്ങളുടെ സ്റ്റിയറിങ്ങില്‍ കൈ പിടിക്കുമ്പോള്‍ എളുപ്പത്തില്‍ സമയം മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍, മറ്റുവാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം ചരിച്ചാണ് ഈ വാച്ചിന്റെ ക്രമീകരണം. 20 മുതല്‍ 30 ലക്ഷം വരെയാണ് ഈ വാച്ചിന്റെ വില.