18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>> 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>>
Home >> READERS CORNER
സ്ത്രീപീഡനത്തിന് വധശിക്ഷ നടപ്പാക്കണം

സ്വന്തം ലേഖകൻ

Story Dated: 2021-07-03

'പ്രാര്‍ത്ഥിക്കണം, അയാള്‍ ഏതുനിമിഷവും ചാടിവീണു കൊല്ലുമോ എന്ന് ഭയമാണ്, കാല്‍പ്പെരുമാറ്റം ശ്രദ്ധിച്ചു ഹൃദയമിടിപ്പോടെയാണ് ബാത്ത്‌റൂമില്‍കൂടി പോകുന്നത്. ദിവസങ്ങളായി മകളെയുംകൂട്ടി മുറിയില്‍ ഒളിച്ചിരിക്കയാണ്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി ആരും സഹായത്തിനില്ല'. മുപ്പതോളംവര്‍ഷം ദാമ്പത്യം അനുഭവിച്ച ഒരു സ്ത്രീ പേര്‍ഷ്യന്‍ ഗള്‍ഫില്‍നിന്നും നാട്ടിലെ ഒരുസഹോദരിക്ക് ടെക്സ്റ്റ് സന്ദേശം അയച്ചു. അയാള്‍ എപ്പോഴൊക്കൊയോ പുറത്തുപോകും,വരും. വന്നാല്‍ എല്ലാം എറിഞ്ഞു പൊട്ടിക്കും തല്ലിത്തകര്‍ക്കും, കണ്ടുകഴിഞ്ഞാല്‍ ക്രൂരമായി ഉപദ്രവിക്കും. എന്തുചെയ്യണം എന്നറിയില്ല. എല്ലാം അവസാനിപ്പിക്കാമോ എന്ന ചിന്തയിലാണ്. എപ്പോഴും ഫോണ്‍ കിട്ടില്ല, മെസ്സേജുകള്‍ ഒക്കെ ടാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ആരെയും വിളിക്കാന്‍ സമ്മതിക്കില്ല. സമൂഹത്തില്‍ വളരെ മാന്യനായി ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇയാള്‍. അത്തരം ഒരു പ്രതിച്ഛായ അയാള്‍ വളരെ പണം ചിലവാക്കിയാണ് ഉണ്ടാക്കിയത്. അയാളുടെ മാനം പോകുന്ന എന്തെങ്കിലും നീക്കം ഉണ്ടായാല്‍ അയാള്‍ ആത്മഹത്യചെയ്യും എന്ന് പേടിപ്പിക്കയുമാണ്. മകളുടെ വിവാഹം കൂടി കഴിയട്ടെ അതുവരെ ആരും അറിയാതെ അഭിനയിച്ചു തീര്‍ക്കുകയാണ് അവരുടെ ജീവിതം. അതു കഴിഞ്ഞാല്‍ അവരെ അയാള്‍ ജീവിക്കാന്‍ അനുവദിക്കുമോ എന്നും നിശ്ചയിക്കാനാവില്ല. എന്നാലും അയാള്‍ക്കെതിരായി ഒരു വിരല്‍ അനക്കാനോ ഒരു വാക്കു ഉരിയാടാനോ അവര്‍ തയ്യാറാവില്ല. അത്രയും ഭീതിയുടെ മുള്‍മുനയിലാണ് ഓരോ ദിവസവും അയാള്‍ അവരെ നിറുത്തുന്നത്.യാതൊരു കുറ്റബോധവും അയാളെ അലട്ടാറില്ല, താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഒരു ഗൂഢനിര്‍വൃതിയും അയാള്‍ അനുഭവിക്കുന്നുണ്ട്.

ഐശ്യര്യറായ് അഭിനയിച്ച (ജൃീ്ീസലറ 2006) പ്രൊവോകെട് എന്ന സിനിമ കാണാന്‍ ഇടയായപ്പോഴാണ് മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത മാനസികരോഗം ബാധിച്ച സോസിയയോപ്പതിക് ആയ നിരവധിപ്പേര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്. ഇതില്‍ ചിലരെല്ലാം നമുക്ക് ചുറ്റും ഉണ്ടാവാം.1989 -ഇല്‍ ലണ്ടനില്‍ നടന്ന ഒരു അനുഭവകഥയുടെ സാക്ഷിപത്രമാണ് കുലീനത ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം. കിരണ്‍ജിത്ത് എന്ന പഞ്ചാബി പെണ്‍കുട്ടി ലണ്ടനില്‍ അമ്മയോടൊപ്പം താമസിക്കുന്ന ദീപക് എന്ന മലയാളിയെ വിവാഹം കഴിക്കുന്നു. ആദ്യമൊക്കെ സന്തോഷപൂര്‍വ്വം തുടങ്ങിയ അവരുടെ ജീവിതം ദീപകിന്റെ നിരന്തരമായ പീഢനവെറിക്കൂത്തുകളില്‍ തകരുകയാണ്. ഓരോ നിമിഷവും ഭയന്നു ജീവിക്കേണ്ടി വരുന്ന നിസ്സഹായയായ കിരണ്‍ജിത്ത്, ഉറങ്ങിക്കിടന്ന ദീപക്കിനെ തീവച്ചു കൊല്ലുന്നു. 'ക ശെിിലറ, ക ാൗേെ ുമ്യ' എന്ന് പറഞ്ഞു കുറ്റം ഏറ്റെടുത്ത കിരണ്‍ജിത്ത് ആജീവനാന്ത തടവറയില്‍ കഴിയുമ്പോള്‍, സഹതടവുകാരിയും സൗത്താള്‍ ബ്ലാക്ക് സിസ്റ്റേഴ്‌സ് എന്ന സംഘടനയും കേസ് പുറത്തെടുത്തു അവള്‍ക്കു നീതി നേടാന്‍ സഹായിക്കുന്നു.

ആന്റ്‌റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (അജഉ) എന്ന മനോരോഗം ബാധിച്ച ആളുകളുടെ രീതികള്‍ അത്ര പെട്ടന്നു കണ്ടുപിടിച്ചു എന്ന് വരില്ല. കൂട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കപടതന്ത്രങ്ങളിലൂടെ തന്മയത്തമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ വില്ലന്മാര്‍ ഓരോ സാഹചര്യവും എത്രക്രൂരമായും തങ്ങളുടെ സന്തോഷത്തിനുവേണ്ടി ഒരുക്കിയെടുക്കാന്‍ മിടുക്കരാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാതെ, നിരന്തരം അവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൂരമായ ഒറ്റപ്പെടുത്തലുകളും, ഒഴിവാക്കലുകളും, ശാരീക പീഢനങ്ങളുംവഴി ഇരകളെ ഭയത്തിന്റെ മുള്‍മുനയില്‍ കൊണ്ടുപോകുകയാണ് ഇവരുടെ സായൂജ്യം. ഇവരുടെ ജീവിതത്തില്‍ പെട്ടുപോയ നിസ്സഹായരായ ഭാര്യയും കുട്ടികളും എന്തെങ്കിലും വെളിയില്‍ പറയാന്‍ പേടിക്കും, അഥവാ അടുത്തരോടെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ തന്നെ ആരും അത്ര ഗൗരവമായി എടുക്കയുമില്ല. കാരണം പുറത്തു പൊതുവേ അത്തരം ആളുകളോട് അയാള്‍ വളരെ സന്തോഷമായി ഇടപെടുകയും ചെയ്യാറുണ്ട്. ഞാന്‍ പാപി, മഹാപാപി എന്ന് ഏറ്റു പറയുന്ന ഭാര്യയും കുട്ടികളും, അവരുടെ ഭീതിപ്പെടുത്തുന്ന നിസ്സഹായമുഖം അയാള്‍ക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. നിരന്തരം ഇത്തരം ഇടപെടല്‍മൂലം അവരും ഏതോ യന്ത്രം പോലെ അയാള്‍ക്ക് ചുറ്റും അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കികൊണ്ടിരിക്കും. അതില്‍ നിന്നും പുറത്തു കടക്കാന്‍ ആരെയും അയാള്‍ സമ്മതിക്കില്ല.ആരെയെങ്കിലും ക്രൂരമായി ഉപദ്രവിച്ചുകഴിഞ്ഞാല്‍ അയാള്‍ അല്‍പ്പം ശാന്തനാകും, അതിനുള്ള കാരണങ്ങള്‍ അയാള്‍ ഒരുക്കുകയും ഇരയെ ബോധ്യപ്പെടുത്തുകയും ചെയ്യും.

ജീവിതത്തിനും മരണത്തിനുമിടയില്‍ അധികം ദൂരം ഇല്ല എന്ന് അറിയുന്ന എത്രയോ വനിതകള്‍ നരകിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളും ഇതേ അവസ്ഥയില്‍ ഉണ്ട് എന്ന് അറിയുമ്പോഴാണ് നമ്മുടെ സാംസ്‌കാരികത്തനിമ എന്ത് കുന്തമാണ് എന്ന് തോന്നുന്നത്. വളരെ ഗൗരവമായ ഈ സാമൂഹ്യവിപത്ത് നമ്മുടെ സമൂഹം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിട്ടില്ല. സാമൂഹിക ഒറ്റപ്പെടലും വിരല്‍ചൂണ്ടലുകളും ഭയന്ന്, കുറ്റങ്ങള്‍ ഒളിച്ചുവെക്കാനും, നരകിച്ചു മുന്നോട്ടുപോകാനുമാണ് ശ്രമിക്കുന്നത്. ഓടിപ്പോയി തനിയെ ജീവിക്കാനുള്ള യാതൊരു സാഹചര്യവും നമ്മുടെ സമൂഹം മുന്നോട്ടു വച്ചിട്ടില്ല. സമീപിക്കാവുന്ന മതിയായ ഒരു സപ്പോര്‍ട്ട് സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാതെ മാന്യനായി വിലസുകയും ചെയ്യും. പല മരണങ്ങളിലും  അസാധാരണത്വം തോന്നുന്ന ഘടകങ്ങള്‍ ഉണ്ടാകാം എന്ന് അടുത്തവര്‍ക്കു മനസ്സിലാകുമെങ്കിലും, ഒക്കെ തീര്‍ന്നില്ലേ ഇനി പറഞ്ഞിട്ടെന്താ, ഇനി കേസിനും വഴക്കിനും ഒക്കെ പോകാന്‍ ആര്‍ക്കാണ് പണവും സമയവും എന്ന നിലപാടില്‍ ആളുകള്‍ വിട്ടുകളയുകയാണ് പതിവ്. അപ്പോഴേക്കും അയാള്‍ പുതിയ ഇരയെ അന്വേഷിച്ചു ഇറങ്ങിയിരിക്കും.

പുരുഷനിയന്തൃദമായ ഒരു ഇന്ത്യന്‍ സാമൂഹികരീതി, മറ്റുള്ളവരുടെ വികാരം മനസ്സിലാകാത്ത, ഒരു തരം മാനസികരോഗം ബാധിച്ച ഒട്ടേറെ നരാധനന്മാരുടെ ഇടയിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. നിത്യനരകത്തില്‍ നിന്നു രക്ഷപ്പെടാനാവാതെ ഒടുങ്ങുന്ന പെണ്‍കുട്ടികളുടെ ഒട്ടേറെ കഥകള്‍ അടുത്തിടെയായി പ്രത്യക്ഷപ്പെടുന്നു. ഇതൊന്നും എന്നെ നേരിട്ടു ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ വെറുതേ എന്തിനു തലകൊണ്ടിടണം എന്ന ചിന്തയില്‍ നിസ്സംഗനായി കേട്ടു-കേട്ടില്ല എന്ന രീതിയില്‍ പോകാനാണ് നമ്മുടെ സമൂഹം താല്പര്യം കാണിക്കുന്നത്. ഇത്തരം ജീവിതകഥകള്‍ അന്വേഷിച്ചാല്‍ അതിന്റെ ബാഹുല്യം കൊണ്ട് അതിശയിച്ചുപോകാം. ഒറ്റപ്പെടലിനെ  ഭയന്ന്, സാമൂഹിക ഭ്രഷ്ട് ഭയന്ന്, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ കാണാനാവാതെ ഒരു ചാണ്‍ കയറും കരുതി, സീലിംഗ് ഫാനും നോക്കി ഒട്ടേറെ മലയാളി പെണ്‍കുട്ടികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു എന്നസത്യം നാം തിരിച്ചറിയണം. ഇവിടെ മതസംവിധാനങ്ങള്‍ ഒരു നോക്കുകുത്തിയായി മാറുന്നു, സാമൂഹ്യ ക്രമീകരണങ്ങള്‍ പ്രാപ്യമാവാതെ ഉപയോഗ്യശൂന്യമായ സംവിധാനങ്ങള്‍ ആയി അധപ്പതിക്കുന്നു.

സ്ത്രീധനം എന്ന വിഷയത്തില്‍ മാത്രം ഒതുക്കാവുന്ന ഒരു സംഗതിയല്ല വിസ്മയ എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ദുര്‍മരണം. മലയാളമനഃസാക്ഷിയെ ഇത്രയധികം വേദനിപ്പിച്ച സംഭവം ഇപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. സമൂഹം യാതൊരു മാറ്റവുമില്ലാതെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. തിരുത്തല്‍ വരുത്താന്‍ ശ്രമിക്കാത്ത സമൂഹത്തിനു എങ്ങനെ നിലനില്‍ക്കാനാവും? ആരാണ് അതിനു മുന്നിട്ടിറങ്ങേണ്ടത്? വിഷയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ആഘോഷിച്ചു പിരിഞ്ഞു. ഇനി അടുത്ത ഇരക്കായി അവര്‍ കാത്തിരിക്കയാവാം.

ഇത്രയധികം പീഡനങ്ങള്‍ കുറച്ചു സമയത്തിനുള്ളില്‍ അനുഭവിക്കേണ്ടിവന്ന പെണ്‍കുട്ടി, സമൂഹം എന്തുവിചാരിക്കും എന്നുകരുതി നരകത്തില്‍ സ്വയം ക്രമപ്പെടുത്തുമ്പോള്‍, നിന്നെ ഞങ്ങള്‍ ലാളിച്ചു വളര്‍ത്തിയിട്ടല്ലേ, ഒക്കെ അവനെ സ്‌നേഹം കൊണ്ട് കീഴടക്കാനാവും ഒന്ന് കൂടി ശ്രമിച്ചു നോക്കൂ, ഒക്കെ നേരെയാകും എന്ന പ്രതീക്ഷയില്‍ അല്‍പ്പംകൂടി ക്ഷമിക്കൂ എന്നു ഉപദേശിക്കുന്ന മാതാപിതാക്കളും, മകന്റ്റെ ക്രൂരത കണ്ടിട്ട് സ്വയ പ്രാണരക്ഷാര്‍ത്ഥം ഇടപെടാതിരിക്കുന്ന അവന്റെ മാതാപിതാക്കളും ഭയക്കുന്നത് എന്താണ്?. കരുണവറ്റി ക്രൂരമായ വിണ്ടുകീറലലുകളുള്ള സമൂഹവും നമ്മോടു എന്താണ് ഉറക്കെപ്പറയുന്നത്?. സാമൂഹികമായി നാം അപ്പാടെ പരാജയപ്പെട്ടു. എവിടെയാണ് ആശ്രയം? എവിടെയാണ് തുറവുകള്‍? പോലീസ് സ്റ്റേഷനോ? വനിതാ കമ്മീഷനോ? ഒരു പ്രശ്‌നം വന്നാല്‍ ആരോടാണ് ആദ്യം പങ്കുവെയ്ക്കാനാവുക എന്ന ഇടം നമ്മുടെ സമൂഹത്തില്‍നിന്നും അപ്രത്യക്ഷം ആയി എന്ന് സമ്മതിച്ചുകൊടുത്തേ മതിയാവുകയുള്ളൂ.

കേരളത്തിന്റെ ഇന്നത്തെ മുഖമായി ങഇ ജോസഫൈന്‍ എന്ന വനിതാകമ്മീഷന്റെ വികൃതമുഖം മാറ്റപ്പെടുന്നതില്‍ അതിശയപ്പെടാനില്ല. പൊതുസേവന രംഗത്ത് മലയാളികള്‍ക്ക് ലഭിക്കുന്ന സാധാരണരീതി അതാണ്. ഒരു വീട്ടില്‍ വന്നുപോയവര്‍ പറയുന്നതനുസരിച്ചാണ് വീടിന്റെ മഹത്വം എന്ന് പറയാറുണ്ട്, അത് വീട്ടിലുള്ളവര്‍ സ്വയം പുകഴ്ത്തുന്ന മഹിമയുടെ പേരിലാവില്ല. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന മലയാളികള്‍ക്ക് ഈ മുഖം സുപരിചിതമാണ്. ഓരോതവണ തിരിച്ചുപോകുമ്പോഴും ഇനി അടുത്തകാലത്തൊന്നും തിരിച്ചുവരാനാകരുതേ എന്ന പ്രാര്‍ത്ഥനയാണ് കുറച്ചുകാലമായി പ്രവാസികളുടെ മനസ്സിലുണ്ടാവുക. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴിമണ്ണ് ഇപ്പോള്‍ ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന ഒരു വേദന ഒട്ടേറെ മലയാളികളുടെ മനസ്സിലുണ്ട്. 'കടക്കു പുറത്തു' എന്നതു മാറ്റി 'എന്നാല്‍ അനുഭവിച്ചോളൂ', കേരളാടൂറിസത്തിനു ഇതിലും വലിയ ഒരു റ്റാഗ്ഗ് ലൈന്‍ കിട്ടാനില്ല.

കള്ളക്കടത്തും, അഴിമതിയും, സ്വജനപക്ഷപാതങ്ങളും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും ഒക്കെ ഇന്നു ചെറിയ ചീളു കേസുകളായി അവഗണിക്കപ്പെടുന്നു, ക്രൂരഭാവമുള്ള, വിട്ടുവീഴ്ചയോ അനുകമ്പയോ ഇല്ലാത്ത, കൊലവെറി, രാഷ്രീയ മുഖമായി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നു. നമ്മുടെ കേരളത്തിന്റെ മുഖം വല്ലാതെ മാറുന്നു എന്ന് ആരാണ് തിരിച്ചറിയുന്നത്? കണ്ണുകള്‍ ഉരുട്ടി, കൈമുദ്രകള്‍ വിറപ്പിച്ചു നിറങ്ങള്‍ എഴുതിയ മുഖംമൂടിയണിഞ്ഞ വീര്‍പ്പിച്ചുകെട്ടി നിറഞ്ഞാടുന്ന കഥകളിവേഷം കേരളത്തിനു നന്നേചേരും. മതം ഈ ആട്ടത്തിനു വിളക്കു പിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇലത്താളവുമായി അകമ്പടിച്ചേരുന്ന രുദ്രഭാവമാണ് ഇന്ന് നമ്മുടെ കേരളത്തിന്.


അടിയന്തരമായി ചെയ്യേണ്ടത്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പുനഃപരിശോദിക്കണം. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കും കൂട്ടുപ്രതികള്‍ക്കും കനത്തതുക പിഴചുമത്തുകയും, ഏകാന്തതടവു ഉറപ്പാക്കുകയും ക്രൂരമായ പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കുകയും വേണം. സ്ത്രീശാക്തീകരണവും ജീവനനത്തിനായി സ്വയംതെഴില്‍ചെയ്തു ജീവിക്കാനും സ്വന്തം അവകാശങ്ങള്‍ക്കായി പൊരുതാനുമുള്ള ബോധവല്‍ക്കരണം സ്‌കൂള്‍തലത്തില്‍ തുടങ്ങണം. സ്‌കൂളില്‍ കുട്ടികള്‍ തരുന്ന മുന്നറിയിപ്പുകള്‍ യഥാസമയം സോഷ്യല്‍ വര്‍ക്കേഴ്സ് വഴി പോലീസില്‍ അറിയിക്കാനുള്ള ലൈസെന്‍സെഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓരോ സ്‌കൂളിലും ഉണ്ടാവണം. ഗാര്‍ഹിക പീഡനം, ലൈംഗിക അതിക്രമം, മയക്കുമരുന്നു ഉപയോഗം, ആത്മഹത്യാപ്രേരണ തുടങ്ങിയ വിഷയങ്ങളില്‍ അത്യാവശ്യം സഹായത്തിനു ബന്ധപ്പെടുവാനുള്ള ഹോട്ട്‌ലൈന്‍ നമ്പറുകള്‍ ഓരോ വീട്ടിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. ഈ സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന് ഒരു സ്വതന്ത്ര ഏജന്‍സി നിരീക്ഷിക്കുകയും അടിയന്തരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ഉറപ്പാക്കുയും വേണം.

വിദേശ മലയാളികള്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാണ് മുന്നറിയിപ്പു നല്‍കേണ്ടതെങ്കിലും, അതിനു അവര്‍ക്കു അവിടെ കഴിയുന്നില്ലെങ്കില്‍, അല്ലെങ്കില്‍ പെട്ടുപോയ തടങ്കല്‍ ചുറ്റുപാടുകളില്‍, നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടാല്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടുത്തി അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ഹോട്ട് ലൈന്‍ സംവിധാനവും ഉണ്ടാവണം. ഓരോ രാജ്യത്തെയും കേരളസര്‍ക്കാര്‍ പ്രവാസി ഓഫീസുമായി രജിസ്റ്റര്‍ ചെയ്ത മലയാളി സംഘടനകള്‍ ഇത്തരം അവശ്യ കോണ്‍ടാക്റ്റ് നമ്പറുകള്‍ ഓരോ ഭവനത്തിലും ലഭ്യമാക്കണം.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനായി നില്‍ക്കുന്നവനും കുറ്റക്കാരനാണ്. കല്പകവൃക്ഷംപോലെ തന്‍കാര്യം മാത്രംനോക്കി മുന്നേറാന്‍ ശ്രമിക്കുന്ന മലയാളിക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഓരോ ജീവിതവും വിലയുള്ളതാണ് അത് ഉറപ്പായും നിലനിറുത്താനുള്ള ഉത്തരവാദിത്തവും നമ്മുടെ സമൂഹത്തിനുണ്ട്.

More Latest News

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍

കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി

തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • Most Read

    British Pathram Recommends