18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>> 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>>
Home >> FEATURED ARTICLE
ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍

ബൈജു തിറ്റാല

Story Dated: 2022-01-10

ബ്രിട്ടനില്‍ പ്രസവവും പ്രസവാനന്തര അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സത്രീകള്‍ തൊഴിലിടങ്ങളില്‍ യാതൊരു തരത്തിലുള്ള അവഗണനകളും അനുഭവിക്കരുതെന്ന തത്ത്വത്തില്‍ നിന്നുമാണ്, ഈ തത്ത്വത്തിന്റെ ഉടവിടം തന്നെ ഒരു യൂറോപ്യന്‍ കോടതിവിധിയാണ്. യൂറോപ്യന്‍ യൂണിയന്‍ വിധിയെന്ന് പറയുമ്പോള്‍ ബ്രിക്സിറ്റ് എന്തായി എന്ന ഒരു സംശയം സ്വഭാവികം. ബ്രിട്ടീഷ് നിയമങ്ങള്‍' Continues to apply as retained case law unless modified intentionally' 

അതായത് നിലവില്‍ നില്‍ക്കുന്ന നിയമങ്ങള്‍ ജഡജ്മെന്റുകള്‍ ഡൊമസ്റ്റിക് നിയമത്തില്‍ മാറ്റം വരുത്തി മറ്റ് നിയമനിര്‍മാണം നടത്തുന്നത് വരെ ബ്രിട്ടീഷ് നിയമത്തില്‍ EU നിയമങ്ങള്‍, കോടതി വിധികള്‍ ബാധകമായിരിക്കൂ.

തൊഴിലാളിയ്ക്കു നല്‍കിയിരിക്കുന്ന നിര്‍വചനം ഒരു സ്ഥാപനത്തില്‍ പണിയെടുക്കുന്ന വ്യക്തി എന്നത് മാത്രമാണ്. അതായത് ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ഗ്രേഡ് അല്ലെങ്കില്‍ പദവി എന്നതിനെ ആസ്പദമാക്കിയല്ല തൊഴിലാളി എന്ന പദം നിര്‍വചിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ഒരു തൊഴില്‍ സ്ഥാപനത്തില്‍ പണിയെടുക്കുന്ന മാനേജരും ആ സ്ഥാപനത്തിലേതന്നെ ക്ലീനറും തൊഴിലാളി എന്ന പദത്തിന്റെ പരിധിയിലാണ് വരുന്നത്. കുറച്ചുകൂടി വിശദീകരിച്ചാല്‍, ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മാനേജര്‍ സ്ത്രീയാണെങ്കില്‍ അവര്‍ക്കു ലഭിക്കുന്ന അവകാശങ്ങളും അതേ സ്ഥാപനത്തിലെ ക്ലീനിംഗ് തൊഴിലില്‍  ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളിക്കു ലഭിക്കുന്നതും തുല്യ അവകാശമായിരിക്കും.

ഒരു ബ്രിട്ടീഷ്‌സ്ത്രീ തൊഴിലാളിക്ക് എപ്പോഴാണ് Pregnancy and maternity നിയമസംരക്ഷണം ലഭിക്കുക? 

1. ഒരു തൊഴിലാളി താന്‍ ഗര്‍ഭണിയാണ് എന്ന് തന്റെ തൊഴില്‍ ദാതാവിനെ അറിയിക്കുക;
2. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന അവധിയുടെ ആഴ്ച (EWC);
3. ഏത് സമയത്താണ് തൊഴില്‍ അവധിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത്.

താന്‍ ഗര്‍ണിയാണ് എന്ന് തൊഴിലാളിയെ അറിയിക്കുക.
തൊഴിലാളി തന്റെ തൊഴില്‍ ദാതാവിനെ താന്‍ ഗര്‍ണിയാണെന്ന് അറിയിക്കുക എന്നത് തൊഴിലാളിയുടെ അവകാശങ്ങള്‍ മൊത്തമായോ ഭാഗികമായോ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ കോടതിയിലൂടെ ചലഞ്ച് ചെയ്താല്‍ തൊഴില്‍ ദാതാവ് തൊഴിലാളിയുടെ നിയമപരമായ കടമയില്‍ വീഴ്ച വരുത്തിയെന്നും അതുമൂലമാണ് നിയമലംഘനം ഉണ്ടായതെന്നും വാദിക്കാന്‍ സാധ്യതയുണ്ട്. ഏത് സമയത്താണ് തൊഴിലാളി തന്റെ ഗര്‍ഭകാല അവധിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നതെന്ന് തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതും തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്.

കുട്ടിയുടെ ജനനത്തിന് പ്രതീക്ഷിക്കുന്ന ആഴ്ച (Notification of Expected Date of Child Birth) ഏതാണ്ട് എല്ലാ തൊഴില്‍ സ്ഥാപനവും Maternity Certificate ചോദിക്കാന്‍ സാധ്യതയുണ്ട്. Maternity Certificate എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജനന സമയം (Expected child birth date) ഇന്നതായിരിക്കുമെന്ന് ഒരു മിഡ് വൈഫ് അല്ലെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതാണ്. ഇത്തരത്തില്‍ Maternity Certificate issue ചെയ്യേണ്ടത് ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 

മേല്‍പറഞ്ഞ EWC 15th weeks മുമ്പ് തന്നെ ഇത്തരത്തിലുള്ള നോട്ടിഫിക്കേഷന്‍ നല്‍കിയിരിക്കണം, എന്നിരുന്നാലും ഒരു തൊഴിലാളിക്ക് ന്യായമായ കാരണത്താല്‍ ഇപ്രകാരമുള്ള notification നല്‍കാന്‍  സാധ്യതമല്ലെങ്കിലും നിയമപരിരക്ഷ ലഭിക്കും. ഉദാ: ഗര്‍ഭണിയായ തൊഴിലാളി ഈ സമയത്ത് ഹോസ്പിറ്റലിലാണെങ്കില്‍, മറ്റെന്തെങ്കിലും അസുഖബാധിതയായി അവധിയില്‍ ആണെങ്കില്‍ തുടങ്ങിയവ. എന്നിരുന്നാല്‍ തന്നെയും കഴിയുന്നത്ര വേഗത്തില്‍ തൊഴില്‍ ദാതാവിന് ഈ Notification നല്‍കാന്‍ തൊഴിലാളിയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തില്‍ notification നല്‍കാതിരിക്കാന്‍ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കില്‍ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസില്‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്‍കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാല്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂര്‍വ്വം notification നല്‍കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില്‍ notification കൈപ്പറ്റിയ തൊഴില്‍ദാതാവ് എന്നു മുതലാണ്  തൊഴിലാളി അവധിയില്‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്‍കിയിരിക്കണം.

24 ആഴ്ചത്തെ ഗര്‍ഭാവസ്ഥക്ക് ശേഷം കുട്ടി ജനിക്കുന്നതിനെയാണ് Child Birth ആയി ബ്രിട്ടീഷ് നിയമം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ കുട്ടി ജീവനോടെയോ അല്ലാതയോ എന്നത് പ്രസക്തമല്ല. അതായത് 24 ആഴ്ച ഗര്ഭിണിയായിരിക്കുകയും അതിനുശേഷം ജീവനോടെയോ അല്ലോതെയോ ഒരു കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ബ്രിട്ടീഷ് നിയമം പ്രകാരം എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും യോഗ്യതയുണ്ട്.

എന്നാല്‍ ഒരു തൊഴിലാളി മേല്‍പറഞ്ഞ കാലാവധിക്കുള്ളില്‍, അതായത് 24 ആഴ്ച പൂര്‍ത്തീകരിക്കും മുന്‍പ് പ്രസവിച്ചാല്‍, നിയമപമായ പല അവകാശങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതായത് പ്രസവാനന്തര അവധി, നിയമപരമായ പ്രസവ സമാനമായ വേതനം മുതലായവ ഇല്ലാതായായി പോവുകയാണ്.

ഇത്തരത്തില്‍ notification നല്‍കാതിരിക്കാന്‍ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കില്‍ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസില്‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്‍കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാല്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂര്‍വ്വം notification നല്‍കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില്‍ notification കൈപ്പറ്റിയ തൊഴില്‍ദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയില്‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്‍കിയിരിക്കണം.

ഒരു തൊഴിലാളിയുടെ Maternity അവധി 52 ആഴ്ച വരെ അനുവദിച്ചിരിക്കുന്നു. തൊഴിലാളിയുടെ Maternity അവധിയുടെ ആദ്യഭാഗത്തെ Ordinary Maternity leave(OML)ആയി കണക്കാക്കപ്പെടുന്നു. OML ആരംഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്:

1) ഒരു തൊഴില്‍ ദാതാവിനെ തൊഴിലാളി തന്റെ Maternity leave ആരംഭിക്കാന്‍ ആഗ്രഹിച്ച് അറിയിച്ച ദിവസം മുതല്‍ (ഏത് ദിവസം മുതലാണ് തന്റെ Maternity Leave എടുക്കുവാന്‍ ആഗ്രഹിക്കുന്നതെന്ന് തൊഴില്‍ ദാതാവിനെ അറിയേക്കണ്ടത് തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്);

2) തൊഴിലാളി Pregnancyയുമായി ബന്ധപ്പെട്ട രോഗ കാരണത്താല്‍ അവധിയില്‍ ഇരിക്കുകുയും പ്രസ്തുത അവധി EWCക്ക് നാലാഴ്ച മുമ്പുള്ള ആദ്യ ദിവസം വരെ അവധി തുടരുകയും ചെയ്താല്‍;

3) മേല്‍പറഞ്ഞ ദിവസങ്ങള്‍ (OML) തീയതിക്കു മുമ്പ് കുട്ടി ജനിച്ചാല്‍, കുട്ടി ജനിക്കുന്ന ദിവസത്തിന്റെ അടുത്തദിവസം(from the Following Day)

പ്രസവ അവധിയുടെ രണ്ടാം ഭാഗം(Second part of the maternity Leave) ആണ് Additional maternity leave(AML). AML അവസാനിക്കുന്നതിന്റെ അടുത്തദിവസം മുതലാണ്. പ്രസവ അനന്തര അവധി 52 ആഴ്ചവരെ എടുക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. 52 ആഴ്ചയില്‍ 2 ആഴ്ച നിര്‍ബന്ധിത പ്രസവ അവധിയാണ്. Compulsory maternity Leave കുട്ടി ജനിക്കുന്നുന്നത് മുതല്‍ തുടങ്ങുന്നു. Additional maternity Leave 26 ആഴ്ച വരെയാണ്.

Maternity leave Vs Employment Contract
Maternity Leave എടുക്കുന്ന അവധി കാലയളവില്‍ തൊഴില്‍ കരാറിന്റെ നിയമപരമായ positioning  പ്രസവ അവധിയിരിക്കുന്ന തൊഴിലാളിയുടെ അവധി absent ആയി കണക്കാക്കപ്പെടുന്നില്ല. അതായത് ഒരു തൊഴിലാളി തന്റെ പ്രസവകാല അവധിയില്‍ ഇരിക്കുമ്പോള്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നില്ല, മറിച്ച Employment contract തുടരുന്നു. ഈ കാലയളവില്‍ തൊഴിലാളി എല്ലാവിധി ആനുകൂല്യങ്ങള്‍ക്കു അവകാശമുണ്ട്. ഈ കാലയളവില്‍ തൊഴിലാളി തൊഴില്‍ നിന്ന് അവധി ആയി കണക്കാക്കപ്പെടുന്നതല്ല. മാത്രമല്ല ഈ കാലയളവില്‍ തൊഴിലാളിയോട് less favorable ആയി പെരുമാറിയാല്‍ Maternity discrimination ആയി കണക്കാക്കപ്പെട്ടു. തൊഴിലാളി Maternity അവധിയില്‍ ഇരുക്കുന്ന സമയത്ത് തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ പ്രകാരമുള്ള notice period ല്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. അവധിയില്‍ ഇരിക്കുന്ന സമയത്ത് തൊഴിലാളി pay review നടത്തിയാലേ, വര്‍ധനവ് താഴെയായല്‍ വര്‍ധനവില്‍ നിന്നും തൊഴിലാളിയെ ഒഴിവാക്കിയാല്‍ അത് discrimination ആയി കണക്കാക്കപ്പെടൂ.

Maternity leave-ല്‍ ഇരിക്കുന്ന സമയത്ത് Employment contract & Statutory Annual Leave വും തൊഴിലാളിക്ക് ലഭിക്കൂ. അതായത് തൊഴിലാളി Maternity അവധിയില്‍ ഇരിക്കുന്ന കാലയളവില്‍(Continuity of Employment) തൊഴിലാളിക്ക് കരാര്‍ പ്രകാരവും statuary  ആയും കിട്ടേണ്ട Annual leave, maternity leave ആയി ലഭിക്കേണ്ടതാണ്.

More Latest News

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍

കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി

തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

Other News in this category

  • ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക
  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം
  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends