18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍ >>> 'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ് >>> കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ >>> ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു >>> പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!! >>>
Home >> NURSES DESK
യുകെയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നേഴ്‌സായി എങ്ങനെ ജോലി നേടാം, OET പാസാകാത്തവര്‍ക്ക് പരിശീലനവും എന്‍ എച്ച് എസിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റുമായി ഒ എന്‍ ടി യുകെ വെബിനാര്‍

സ്വന്തം ലേഖകൻ

Story Dated: 2022-03-30

കോവിഡ് മൂലം മന്ദഗതിയിലായ എന്‍ എച്ച് എസ് റിക്രൂട്ട്‌മെന്റ് സാധാരണ നിലയിലേയ്ക്ക് യുകെയിലെ വിവിധ എന്‍ എച്ച് എസ് ആശുപത്രികളില്‍ നേഴ്‌സുമാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുകെയിലെ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ONT-UK  വെബിനാര്‍ സംഘടിപ്പിക്കുന്നൂ. യുകെയിലെ എന്‍ എച്ച് എസ് ആശുപത്രികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൂം വെബിനാറില്‍ പങ്കെടുക്കാം. സൗജന്യമായി OET പഠിപ്പിക്കുകയും യുകെ എന്‍ എച്ച് എസ് ആശുപത്രികളില്‍ ജോലി നേടികൊടുക്കുകയും ചെയുമെന്ന് ഒ എന്‍ ടി യുകെ അറിയിച്ചു. പുര്‍ണ്ണമായും സൗജന്യമായിട്ടായിരിക്കൂം റിക്രൂട്ട്‌മെന്റ് ചെയ്യുക. 

യുകെയിലെ വിവിധ എന്‍ എച്ച് എസ് ആശുപത്രിയിലെ ഒഫിഷ്യലുകളായിരിക്കൂം വെബിനാറില്‍ പങ്കെടുക്കുന്നത്. എന്‍ എച്ച് ആശുപത്രികളിലെ ജോലി സാധ്യതകളെക്കുറിച്ചൂം യുകെ നേഴ്‌സിങ്ങ് കരിയറും ഉയര്‍ന്ന ബാന്‍ഡിലേയ്ക്ക് എങ്ങനെ മുന്നേറാം എന്നൂള്ളതുമായിരിക്കൂം പ്രധാന ചര്‍ച്ചാ വിഷയം. കൂടാതെ ഒ എ റ്റി പാസാകാത്ത നേഴ്‌സുമാര്‍ക്ക് എങ്ങനെ സൗജന്യമായി ഒ ഇ റ്റി പഠിച്ച് യുകെയില്‍ എത്താമെന്നൂള്ളതും വിശദമാക്കൂം.

വെബിനാറില്‍ പങ്കെടുക്കുന്ന OET പാസാകാത്ത നേഴ്‌സുമാര്‍ക്ക് OET പരിശീലനത്തൊടൊപ്പംവിവിധ എന്‍ എച്ച് ആശുപതികളിലെ നേരിട്ടുള്ള ഇന്റര്‍വ്യുകളില്‍ പങ്കെടുക്കാം. തുടര്‍ന്ന്  OET പാസായതിന് ശേഷം സൗജന്യമായി തന്നെയുകെയില്‍ എത്തിച്ചേരാം. യുകെയില്‍ നേഴ്‌സായി ജോലി കിട്ടുവാനുള്ള അവസരങ്ങളെ സംബന്ധിച്ചും OET പരിശീലനം സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വെബിനാറില്‍ ചോദ്യങ്ങള്‍ ചോദിക്കുവാനൂള്ള അവസരം ഉണ്ടായിരിക്കുന്നതായിരിക്കൂം. 

 താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്താല്‍ വെബിനാറില്‍ പങ്കെടുക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിക്കിന്നതായിരിക്കൂം.

Webinar Date: 03/04/2022

Time: 6 pm Indian Time

To join the webinar register using below link

https://forms.office.com/r/JxHsvzs5LP

More Latest News

'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ്

ബേസില്‍ ജോസഫിന്റെ അഭിനയനത്തിലെ റിയല്‍ മാജിക്ക് കാണിച്ചു തന്നെ, ഒരു പക്ഷെ കാണുന്നവര്‍ക്ക് പോലും ഒരു തല്ല് കൊടുക്കാന്‍ തോന്നിപ്പിച്ചേക്കാവുന്ന ചിത്രമായിരുന്നു ജയ ജയ ജയഹേ. സ്ത്രീ പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ടു കൂടി ബേസിലിന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ജഡ്ജിയായി എത്തിയ മഞ്ജു പിള്ള പറയും പോലെ 'കണ്ടാല്‍ ഒരു തനി നിഷ്‌കളങ്കന്‍' ലുക്കിലായിരുന്നു ബേസില്‍ എത്തിയത്. പക്ഷെ ഭാര്യയെ ഭരിച്ചും ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉപദ്രവിച്ചും പെരുമാറുന്ന ഒരു ഭര്‍ത്താവ്. ആ കഥാപാത്രം അത്രയും മനോഹരമായിട്ടാണ് ബേസില്‍ ചെയ്ത് വെച്ചതും. ഇപ്പോഴിതാ സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചും നടി ജ്യോതിക പറഞ്ഞ കാര്യമാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു എന്നും അവിടെ വെച്ച് തങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.  'ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്‌സണാലിറ്റിയെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല റിമാര്‍ക്ക് ജ്യോതികയില്‍ നിന്നാണ്. ഞാന്‍ മുംബൈയിലുള്ള അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഞാന്‍ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവര്‍ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങള്‍ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചര്‍ച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടര്‍ അവന്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,' പൃഥ്വി പറഞ്ഞു.

കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍

ബോളീവുഡ്ഡില്‍ താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വളരെ സെന്‍സേഷണല്‍ വാര്‍ത്തകളാണ്. അതുകൊണ്ട് തന്നെ താര ദമ്പതികളുടെ പിന്നാലെയായിരിക്കും പാപ്പരാസികളുടെ കണ്ണുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍വീര്‍ സിങും-ദീപികയും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വളരെ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞു. ഇപ്പോഴിതാ സെയ്ഫ് അലിഖാനും കരീന കപൂറും വേര്‍പിരിയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിന് കാരണം സെയ്ഫിന്റെ കൈയ്യില്‍ നിന്നും മാഞ്ഞ് പോയ കരീനയുടെ പേരാണെന്നാണ് കണ്ടെത്തല്‍. നടന്‍ ഭാര്യയുടെ പേര് കൈയില്‍ ടാറ്റു ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ കൈ തണ്ടയില്‍ കരീന എന്ന് ഹിന്ദിയില്‍ പതിച്ചിരുന്ന ടാറ്റു ശിവന്റെ ത്രിശൂലമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതാണ് വാര്‍ത്തകള്‍ക്ക് ആധാരം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നത്. ഇത് പുതിയ ചിത്രത്തിന് വേണ്ടി ചെയ്തതാണെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നുണ്ട്. എന്തായാലും നടനോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. സാധാരണ ഷൂട്ടിംഗിനായി ഈ ടാറ്റു താത്കാലികമായി കവര്‍ ചെയ്യുകയാണ് നടന്റെ പതിവ്. രൂപ മാറ്റം വരുത്തുന്നത് ആദ്യമെന്നാണ് ആരാധകരുടെ പ്രതികരണം. 2008ലാണ് നടന്‍ കരീനയുടെ പേര് ഇടതു കൈ തണ്ടയില്‍ ടാറ്റു ചെയ്യുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് ഇരുവരും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് തൈമൂര്‍ അലിഖാന്‍ ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരുള്ള രണ്ടു മക്കളുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.  

''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു

യങ് സ്റ്റാറുകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് നസ്ലിന്റേതാണ്. വളരെ നിഷ്‌കളങ്കമായി സംസാരിച്ച് ആളുകളെ ആരാധകരാക്കുന്ന കഴിവ് നസ്ലിനുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും നസ്ലിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയിതട്ടുണ്ട്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും നസ്ലിനെ പ്രശംസിച്ചത് താരത്തിന് വലിയ അംഗീകാരമായിരുന്നു.    ഇപ്പോഴിതാ പൃഥ്വിരാജ് -ബേസില്‍ ചിത്രമായ ഗുരുവായൂരമ്പലനടയിലിന്റെ പ്രമോഷന്‍ വേളയില്‍ പൃഥ്വിരാജും നസ്ലിനെ കുറിച്ച് പറയുകയുണ്ടായി. നസ്‌ലിന്‍ എന്ന ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാര്‍ ആകുമെന്ന് തന്‍ പറഞ്ഞത് സത്യമായി എന്നും പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.  ''ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇന്‍ഡസ്ട്രിയില്‍. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയില്‍ ഇതിഹാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയില്‍പ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാന്‍ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോള്‍ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോള്‍ ഇതാ നസ്ലിന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്. 'കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‌ലിന്‍ എന്നൊരു പയ്യനുണ്ട്, അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോള്‍ നസ്‌ലിന്‍ നല്ല പോപ്പുലറായ യങ് സ്റ്റാര്‍ ആയി മാറിയില്ലേ.''-പൃഥ്വിരാജ് പറഞ്ഞു.

പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!

ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.

നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 

പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.  ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • Most Read

    British Pathram Recommends