18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു >>> പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!! >>> നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍  >>> റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>>
Home >> CINEMA
'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്

സ്വന്തം ലേഖകൻ

Story Dated: 2024-04-28

നടിയും നിര്‍മ്മാതാവും ആയി പ്രശസ്തയായ താരമാണ് സാന്ദ്ര തോമസ്. സാന്ദ്രയുടെ രണ്ട് മക്കളുമൊത്ത് താരത്ത് ഒരു യൂട്യൂബ് ചാനലും ഉണ്ട്. അമ്മയെ പോലെ തന്നെ നിരവധി ആരാധകരാണ് രണ്ട് മക്കള്‍ക്കും ഉള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങള്‍ക്കും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സാന്ദ്ര തോമസ് മടിക്കാതെ എത്താറുണ്ട്. അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം ആണ് താരം പങ്കുവെച്ചത്. 

ഈ നാടിന് ഇത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ:

'ഈ നാടിനിത് എന്തു പറ്റി

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല .

5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്‌തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാള്‍ വാഴട്ടെ'

More Latest News

''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു

യങ് സ്റ്റാറുകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് നസ്ലിന്റേതാണ്. വളരെ നിഷ്‌കളങ്കമായി സംസാരിച്ച് ആളുകളെ ആരാധകരാക്കുന്ന കഴിവ് നസ്ലിനുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും നസ്ലിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയിതട്ടുണ്ട്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും നസ്ലിനെ പ്രശംസിച്ചത് താരത്തിന് വലിയ അംഗീകാരമായിരുന്നു.    ഇപ്പോഴിതാ പൃഥ്വിരാജ് -ബേസില്‍ ചിത്രമായ ഗുരുവായൂരമ്പലനടയിലിന്റെ പ്രമോഷന്‍ വേളയില്‍ പൃഥ്വിരാജും നസ്ലിനെ കുറിച്ച് പറയുകയുണ്ടായി. നസ്‌ലിന്‍ എന്ന ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാര്‍ ആകുമെന്ന് തന്‍ പറഞ്ഞത് സത്യമായി എന്നും പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.  ''ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇന്‍ഡസ്ട്രിയില്‍. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയില്‍ ഇതിഹാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയില്‍പ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാന്‍ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോള്‍ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോള്‍ ഇതാ നസ്ലിന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്. 'കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‌ലിന്‍ എന്നൊരു പയ്യനുണ്ട്, അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോള്‍ നസ്‌ലിന്‍ നല്ല പോപ്പുലറായ യങ് സ്റ്റാര്‍ ആയി മാറിയില്ലേ.''-പൃഥ്വിരാജ് പറഞ്ഞു.

പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!

ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.

നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 

പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.  ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

Other News in this category

  • ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു
  • രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത്
  • ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ
  • 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു
  • 'വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണ്' തന്നോട് ആരും പറയാത്ത കാര്യം അന്ന് ചിമ്പു പറഞ്ഞത് മറക്കില്ലെന്ന് പൃഥ്വിരാജ്
  • 'സനലേട്ടനെ കുറിച്ച് പലരും മുന്നറിയിപ്പ് തന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല' സംവിധായകന്‍ സനല്‍കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ടൊവിനോ
  • 'എന്റെ അച്ഛന്റെ മരണദിവസം രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്‍കിയതും എല്ലാം സൂര്യ ആയിരുന്നു' സൂര്യ എന്ന 'മനുഷ്യനെ' കുറിച്ച് ഗൗതം മേനോന്റെ വാക്കുകള്‍
  • 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം
  • മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ
  • തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്
  • Most Read

    British Pathram Recommends