18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>> 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>>
Home >> CHARITY
ഈസ്റ്റര്‍ ചാരിറ്റിക്ക് ലഭിച്ചത് 1895 പൗണ്ട് (192079 രൂപ) കൂടാതെ 45000 രൂപ നേരിട്ടും ലഭിച്ചു അകെ ലഭിച്ചത് 237079 രൂപ, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധികരിക്കുന്നു...

ടോം ജോസ് തടിയംപാട്

Story Dated: 2023-04-11

തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് ലഭിച്ചതു 1895 പൗണ്ട് (192079 രൂപ) കൂടാതെ 45000 രൂപ നേരിട്ടു ബാങ്കില്‍    ലഭിച്ചു എന്നും മകന്‍ ശ്രീജിത് അറിയിച്ചു. അകെ ലഭിച്ചത് 237079 (രണ്ടുലക്ഷത്തിമുപ്പത്തിഏഴായിരത്തി എഴുപത്തൊന്‍പതു രൂപ). പണം തന്ന ആര്‍ക്കെങ്കിലും ബാങ്കിന്റെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ ദയവായി താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ നമ്പറില്‍ വിളിക്കണമെന്ന് ഇടുക്കി ചാരിറ്റി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഈ എളിയ പ്രവര്‍ത്തനങ്ങളെ എപ്പോഴും സഹായിക്കുന്ന എല്ലാ നല്ലവരായ യുകെ, അമേരിക്കന്‍, മലയാളികളെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു സഹായിക്കുന്നവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കിയ Dominic  & co solicitors Ltd ഉടമ ഡൊമിനിക് കാര്‍ത്തികപിള്ളില്‍ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  

പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികിത്സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ് മകന്‍ ശ്രീജിത് ശ്രീധരന്‍. ഫോണ്‍ വിളിച്ചു കരഞ്ഞു കൊണ്ട് ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികില്‍സിക്കാന്‍ എന്റെ നാട്ടില്‍ സഹായിക്കാത്തവരായി ആരുമില്ല, നാട്ടില്‍ ഇനി ആരോടും ചോദിക്കാനുമില്ല, അമ്മയെ ആഴ്ചയില്‍ രണ്ടുപ്രാവശ്യം  ഡയലൈസിനു കൊണ്ടുപോകണം കൂടാതെ പിതാവിനും രോഗമാണ് ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.  

തകര്‍ന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യുകെയിലെ Chelmsford, Essexല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ്. ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ടോമി നാട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോകുകയും ഇവരുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു. ടോമിയുടെ  അഭ്യര്‍ത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റര്‍ ചാരിറ്റി ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
   
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,16,00000 (ഒരുകോടി പതിനാറു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റിഗ്രൂപ്പ് യുകെയ്ക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.

More Latest News

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍

കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി

തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends