അരുമയായി വളര്‍ത്തുന്ന മൃഗത്തെ കാണാതായല്‍ വീട്ടിലൊരു അംഗത്തെ കാണാതെ പോകുന്ന അതേ ടെന്‍ഷനായിരിക്കും. എന്നാല്‍ ഇവിടെ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗ്ഗവും നായയെ കണ്ടെത്തിയതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
@sailorjerrithedogtrainer എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇവരുടെ കാണാതായ നായയെ കണ്ടെത്തുന്ന ഒരു വീഡിയോ ആണ്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവരുടെ നായയെ തിരഞ്ഞത്.
നായയെ അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണില്‍ തെളിഞ്ഞ തങ്ങളുടെ നായയെ കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും ഞെട്ടലും ആണ് ഉണ്ടായത്. കാട്ടില്‍ കരടിക്കുടുംബവുമായി കളിച്ച് നടക്കുകയാണ് നായ. റഷ്യന്‍ ഹസ്‌കി എന്ന നായയെ ആണ് കാണാതാവുന്നത്.
ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്‌കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്‌കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്‌കിയിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട പലരും കമന്റായി ചോദിക്കുന്നത് നായയെ തിരികെ കിട്ടിയോ എന്നാണ്.