പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടികയറ്റം. പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടത്തും. ആദ്യ കൊടിയേറ്റ് നടക്കുക തിരുവമ്പാടി ക്ഷേത്രത്തിലാണ്.
എന്നാല്‍ ഈ വര്‍ഷത്തെ പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ടിരിക്കുകയാണ് വനംവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പ്രകാരം ആനകളുടെ 50 മീറ്റര്‍ അകലെ ആളു നില്ക്കാന് പാടില്ല. 15ന് മുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്ന് തുടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
പക്ഷെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു തരില്ലെന്ന് ആന ഉടമ സംഘടന പ്രതിഷേധം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം തൃശൂരില്‍ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം നല്കുന്ന പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇത്തവണ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.
എല്ലാ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. ആനകളെ അമിക്കസ് ക്യൂറി പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.
ഇന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ കൊടിയേറ്റം. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഉണ്ടാകും. തിരുവമ്പാടിയുടെ കൊടിയേറ്റം രാവിലെ 11 നാണു.
തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളില്‍ കൊടി ഉയര്‍ത്തും. 11.20നും 12.15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം ഉണ്ടാവുക. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠന് ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടില്‍ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുന്നത്.