നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങി എന്ന കുറ്റത്തിന് സറേയിലെ കെയര്‍ ഹോം മലയാളിയായ കെയര്‍ വര്‍ക്കറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഡ്യൂട്ടിക്കുടെ ലോഞ്ച് ഫ്‌ളോറില്‍ ഒരു മെത്തയും തലയിണയും ഉപയോഗിച്ച് ഇയാള്‍ ഉറങ്ങുന്നത് കണ്ടതായുള്ള സഹപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ജോലിക്കിടെ താന്‍ ഉറങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് മലയാളി കെയര്‍ വര്‍ക്കര്‍ രംഗത്തെത്തി.
ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത, ഒന്നിനും മുന്നറിയിപ്പ് ലഭിക്കാത്ത മലയാളി കെയര്‍ വര്‍ക്കറെ മറ്റൊരു ജീവനക്കാരന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട കെയര്‍ ഹോം നടപടി നീതീകരിക്കാനാകാത്തതാണ്. കെയര്‍ വര്‍ക്കര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഈ ജീവനക്കാരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോം നടപടിയുമായു മുന്നോട്ട് പോകുകയായിരുന്നു.
തുടര്‍ നടപടികളുടെ ഭാഗമായി കെയര്‍ ഹോം കെയര്‍ വര്‍ക്കറെ ഹോം ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യും, അവര്‍ 60 ദിവസത്തിനുള്ളില്‍ കെയര്‍ വര്‍ക്കര്‍ യുകെ വിടാന്‍ ആവശ്യപ്പെട്ട് ഒരു കത്ത് നല്‍കും.