18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>> ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>> സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ >>> കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി >>>
Home >> BP SPECIAL NEWS
സ്ട്രീറ്റ് ഫുഡില്‍ പാനി പൂരിയുടെ പുതിയ പതിപ്പ്, ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍!!! പുതുമയാര്‍ന്ന പരീക്ഷണം

സ്വന്തം ലേഖകൻ

Story Dated: 2024-04-17

ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ വ്യത്യസ്തതയ്ക്ക് നല്ല രുചിയും വേണം. വ്യത്യസ്തതയും രുചിയും ഒന്നിച്ചാകുമ്പോള്‍ പിന്നെ ആ ഭക്ഷണത്തിനായി ആളുകളുടെ തിരക്കായിരിക്കും.

അത്തരത്തില്‍ എല്ലാം ഒരുമിക്കുന്ന ഒരു സ്ട്രീറ്റ് ഫുഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ സാധാരണക്കാരുടേയും ഇഷ്ടഭക്ഷണത്തിലാണ് ഒരു വെറൈറ്റി പരീക്ഷിക്കുന്നത്. പാനീപൂരിയിലെ വ്യത്യസ്ത പരീക്ഷണം ആണ് ഞെട്ടിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരന്‍ ആണ് പാനി പൂരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡ്രൈ ഫ്രൂട്ട്സും സ്വര്‍ണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വര്‍ണ്ണ പ്ലേറ്റില്‍ വിളമ്പുന്നു. ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേര്‍ത്താണ് പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടര്‍ന്ന് ധാരാളം തേനും ചേര്‍ക്കുന്നു. ഓരോ പൂരിയും ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. എന്തായാലും, ആളുകള്‍ ഒന്ന് പരീക്ഷിക്കാനുള്ള തയായറെടുപ്പിലും കൂടിയാണ്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് നേടിക്കൊണ്ടിരിക്കുന്നത്. 

എന്നാല്‍ എല്ലാ ക്രിയാത്മതയ്ക്കും പല അഭിപ്രായങ്ങള്‍ ചുറ്റിനും ഉണ്ടാകും. അത്തരത്തില്‍ ഈ വിഭവത്തിനും എതിരുമായി പലരും എത്തിയിട്ടുണ്ട്

More Latest News

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

Other News in this category

  • മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 
  • 'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം
  • മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ
  • വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
  • വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്
  • 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണ് കൊക്കോ ഉപയോഗിക്കുന്നത് എന്നറിയാമെന്ന് കര്‍ഷകന്‍', ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റിന്റെ രുചിയറിഞ്ഞൊരു കര്‍ഷകന്‍
  • പ്രണയമാണെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ആകാവോ!!! കാമുകന് ദിവസവും കാമുകിയുടെ വക നൂറുലധികം കോളുകളും സന്ദേശങ്ങളും, അതിര് കടന്ന പ്രണയം
  • പ്രതീക്ഷയ്ക്കപ്പുറം മാര്‍ക്ക് ലഭിച്ചു, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ബോധരഹിതനായി, പരീക്ഷയുടെ വിജയം വിദ്യാര്‍ത്ഥിയെ എത്തിച്ചത് ആശുപത്രിയിലെ ഐസിയുവില്‍!!!
  • പതിനേഴ് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് 2000 തവണ, പൊലീസിന് ശല്യമായ കോളുകള്‍, ഒടുവില്‍ പുലിവാല് പിടിച്ച് 56കാരി
  • ചില സമയങ്ങളില്‍ വീടിനുള്ളില്‍ അസാധാരണമായ തട്ടലും മുട്ടലും, ഒടുവില്‍ വീടിനുള്ളിലെ രസഹ്യ നിലവറ കണ്ടെത്തി!!! സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് യുവാവ്
  • Most Read

    British Pathram Recommends