പരീക്ഷയ്ക്ക് പഠിച്ചോ അല്ലെങ്കില്‍ കോപ്പിയടിച്ചോ ജയിക്കാമെന്ന പതിവ് രീതികളെല്ലാം തെറ്റിച്ച് ഒരു വിദ്യാര്‍ത്ഥി വ്യത്യസ്തമായി പരീക്ഷയെ സമീപിച്ച രീതി സോഷ്യല്‍ മീഡിയയെ തന്നെ ചിരിപ്പിക്കുകയാണ്. അധ്യാപകന് കൈക്കൂലി നല്‍കുകയാണ് വിദ്യാര്‍ത്ഥി ചെയ്തിരിക്കുന്നത്.
പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി അധ്യാപകന് കൈക്കൂലി നല്കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 200 രൂപ ഉത്തരക്കടലാസില്‍ ചുരുട്ടി വെച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷയെ നേരിട്ടത്.
വീഡിയോ അതിവേഗം ആണ് പ്രചരിച്ചത്. വീഡിയോയില്‍ അധ്യാപകന് പരീക്ഷാപേപ്പര്‍ നോക്കുന്നത് കാണാം. 'ഈ വിദ്യാര്‍ത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്‍കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണ്, അതിനാല്‍ മാര്‍ക്കൊന്നും നല്കാന് കഴിയില്ല' എന്നും അധ്യാപകന് പറയുന്നുണ്ട്.
'എന്റെ കോപ്പി ഞാന്‍ ഗുരുവിന് നല്‍കിക്കഴിഞ്ഞു, അദ്ദേഹം ആഗ്രഹിച്ചാല്‍ ഞാന്‍ പാസാകും' എന്നും ഉത്തരക്കടലാസില്‍ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കില്‍ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകന് കാണിച്ചു തരുന്നുണ്ട്.
എന്തായാലും ഒരുത്തരം പോലും എഴുതാതെ പരീക്ഷയെ നേരിടാനും, അധ്യാപകന് കൈക്കൂലി നല്‍കാനും വിദ്യാര്‍ത്ഥി കാണിച്ച ധൈര്യം അപാരം തന്നെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.