18
MAR 2021
THURSDAY
1 GBP =106.31 INR
1 USD =83.44 INR
1 EUR =90.54 INR
breaking news : മലയാളി നഴ്‌സുമാരുടെ അയർലാൻഡ് മോഹം പൊലിയുമോ? കുടിയേറ്റക്കാർക്കെതിരെ തദ്ദേശീയരുടെ വംശീയ വിദ്വേഷം വ്യാപിക്കുന്നു? പ്രതിഷേധവുമായി വേൾഡ് മലയാളി കൗൺസിൽ; സോഷ്യൽ മീഡിയകളിലൂടെയും വിദ്വേഷ പ്രചാരണമെന്ന് ആരോപണം >>> റെസ്റ്റോറന്റ് വെടിവയ്‌പ് ആസൂത്രിതം.. പിന്നിൽ തുർക്കി, കുർദിഷ് കുടിപ്പകയെന്ന് പോലീസ്, ആക്രമി ലക്ഷ്യമിട്ടത് വെടിയേറ്റ യുവാക്കളെ! മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റത് ലക്ഷ്യംതെറ്റി; അപകടനില തരണം ചെയ്തിട്ടില്ല, മരിയ ലണ്ടനിലെത്തിയത് അവധിക്കാലം ആഘോഷിക്കാൻ! >>> ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും >>> കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> 'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി >>>
Home >> NAMMUDE NAADU

NAMMUDE NAADU

കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നാടിനെ നടുക്കിയ സംഭവം വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിടപ്പ് രോഗിയായ മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി

മധുര : ഭര്‍ത്താവ് വാങ്ങിയ കൈക്കൂലിപ്പണം കൊണ്ട് ഭാര്യ ജീവിതം ആസ്വദിച്ചെങ്കില്‍ സംഭവത്തില്‍ ഭാര്യയും കുറ്റക്കാരിയെന്ന് കോടതി. മദ്രാസ് ഹൈക്കോടതി ആണ് ഈ സംഭവത്തില്‍ വിധി പറഞ്ഞത്. എന്നാല്‍  ഭര്‍ത്താവ് കൈക്കൂലി വാങ്ങിയ കേസില്‍ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ ആണ് അറിയിച്ചത്. അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ അഴിമതി നടത്തുമ്പോള്‍ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു. വീട്ടില്‍ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയില്‍ പങ്കാളിയെങ്കില്‍ അതിന് ഒരു അവസാനവും ഉണ്ടാവില്ല. ഹര്‍ജിക്കാരിയായ ദൈവനായകി ഭര്‍ത്താവിന്റെ അഴിമതിപ്പണം കൊണ്ടു സുഖജീവിതം നയിച്ചയാളാണ്. അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന് കോടതി വ്യക്തമാക്കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദൈവനായകി ഒരു വര്‍ഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി.

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം വര്‍ധിച്ചു വരുന്നു, മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു, ജല നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കാര്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ദിനംപ്രതി വര്‍ധിച്ചുവരുന്ന ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഉഷ്ണ തരംഗം കാരണം സര്‍ക്കാര്‍ ജല നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ജല ദുരുപയോഗം തടയാന്‍ വേണ്ടി 200 സംഘങ്ങളേയും സര്‍ക്കാര്‍ നിയോഗിച്ചു. ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കികൊണ്ട് ഡല്‍ഹി ഫയര്‍ സര്‍വീസ് രം?ഗത്തെത്തി. തീപിടുത്ത സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മാത്രം ഡല്‍ഹിയില്‍ ലഭിച്ചത് 212 ഫയര്‍ കോളുകളാണെന്ന് ഫയര്‍ സര്‍വീസ് വ്യക്തമാക്കി. അതിനിടെ, ഹരിയാന അര്‍ഹമായ ജലം തരുന്നില്ലെന്ന പരാതിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഹരിയാനക്കെതിരെ സുപ്രീംകോടതിയെ കാണുമെന്നും ഡല്‍ഹി മന്ത്രി അതീക്ഷി അറിയിച്ചു. ബിഹാറില്‍ 44 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മരണം 22 ആയി വര്‍ധിച്ചു. ഔറംഗബാദില്‍ മാത്രം ഉഷ്ണതരം?ഗം ഉണ്ടായതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കൈമൂര്‍ ജില്ലയില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ തിരഞ്ഞെടുപ്പ് ജോലിക്കായി വന്ന ഓഫീസറാണ്. ബിഹാറിലെ അറാഹില്‍ മൂന്ന് പേരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ രണ്ട് പേര്‍ നേരത്തെ കൊടും ചൂടില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നിരവധി പൊലീസുകാരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുരുത്, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുന്നതിന് നിരോധനം. സ്‌കൈവേര്‍ഡ് ലേസര്‍ ബീം ലൈറ്റുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മൂഷണറുടെ ഉത്തരവ് പ്രകാരമാണിത്. വിമാന ലാന്‍ഡിംഗ് ദിശയിലേക്ക് ലൈറ്റുകള്‍ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. നടപടി വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ്.

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, പതിനൊന്നുകാരി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

കോഴിക്കോട് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച കുടുംബത്തിനാണ് ഭക്ഷ്യവിഷബാധ ഏറ്റത്.  രാജേഷ്, ഷിംന, എന്നിവരും കുട്ടികളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തില്‍ 11 കാരിയായ ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണം കഴിച്ച ശേഷം മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് കുടുംബം ആദ്യം എത്തിയത്. അവിടെ വെച്ച് തന്നെ അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.

കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയില്‍ നിന്നും പൈസ പിടിച്ചുവാങ്ങി യുവാവ്, എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിക്ക് നേരെ അഞ്ജാതന്റെ ആക്രമണം. കുട്ടിയില്‍ നിന്നും പൈസ തട്ടിപ്പറിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച കുട്ടിയുടെ മുടി മുറിക്കുകയും ചെയ്തു. ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ ആണ് തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തത്. തൊപ്പിധരിച്ച് ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ് ആണ് എന്നാണ് കുട്ടി നല്‍കുന്ന വിവരം. കുട്ടി കടയിലേക്ക് പോകും വഴിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കുട്ടിയില്‍ നിന്നും കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപ യുവാവ് പിടിച്ചു പറിച്ചു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ നേരെ കത്രിക നീട്ടുകയായിരുന്നു. എതിര്‍ത്തപ്പോഴാണ് മുടി കത്രിക ഉപയോഗിച്ച് മുറിച്ചത്. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.  

കേരളത്തില്‍ ഇന്നും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തില്‍ മഴ തുടങ്ങിയിട്ട് വെറും ദിവസങ്ങള്‍ ആയതേ ഉള്ളെങ്കിലും കനത്ത മഴയാണ് പലയിടത്തും പെയ്യുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.  ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. അടുത്ത ആറ് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തെക്കന്‍ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരത്തിന്റെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. ചാല, പഴവങ്ങാടി, വട്ടിയൂര്‍ക്കാവ് പ്രദേശങ്ങളില്‍ കയറിയ വെള്ളം ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളിലടക്കം വെള്ളം കയറിയതോടെ നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മഴ കനത്തതോടെ എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കളമശ്ശേരി, തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളില്‍ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ വില്ലേജ് ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും യോഗം വിളിച്ചു.

കാറിനുള്ളില്‍ ആവേശം സ്‌റ്റൈല്‍ മോഡല്‍ സ്വിമ്മിങ് പൂള്‍, വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി

കാറിനുള്ളില്‍ യൂട്യൂബറുടെ സ്വിമ്മിങ് പൂള്‍. ആവേശം മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടിുമായി പൊലീസ്. യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെയാണ് നടപടി. സഫാരി കാറിനുള്ളില്‍ ആണ് ഇയാള്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയത്. ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാര്‍ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു. ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അമ്പാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ ടാര്‍പോളിന്‍ വലിച്ചുകെട്ടി സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്.

അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല, സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചെന്ന ആരോപണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുചോദിച്ചു. വത്തിക്കാന്‍ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ പുറത്തുവിട്ടത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാര്‍പാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരണം നടത്തി. എല്‍ജിബിടി സമൂഹത്തെ അഭിസംബോധന പോപ്പ് ഇറ്റാലിയന്‍ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിലായിരുന്നു മാര്‍പ്പാപ്പയുടെ വിവാദ പരാമര്‍ശം. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ ഇറ്റാലിയന്‍ ഭാഷയിലെ മോശം വാക്കുപയോഗിച്ച് പോപ്പ് സ്വവര്‍ഗാനുരാഗികളെ വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം. അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തിലെ പരാമര്‍ശം പുറത്തുവരികയായിരുന്നു. ഇറ്റാലിയന്‍ ടാബ്ലോയിഡ് വെബ്സൈറ്റ് ഡാഗോസ്പിയ ആണ് മാര്‍പ്പാപ്പയുടെ പരാമര്‍ശം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ മറ്റ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥിരീകരണം നടത്തി. പള്ളിയില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്ന് ആവര്‍ത്തിക്കാറുള്ള പോപ്പ് സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ചിന്ദിച്ചിരുന്നില്ലെന്ന് വക്താവ് വിശദീകരിച്ചു. പോപ്പ് ഉപയോഗിച്ച ആ വാക്ക് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാന്‍ പോപ്പ് പുരോഹിതര്‍ക്ക് അനുമതി നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി, മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. പെട്ടന്നുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു.  വിമാനം കൂടുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. ഇന്ന് രാവിലെ 5.35 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

More Articles

വിമാനപകടത്തില്‍പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനെത്തിയ ദൗത്യസംഘത്തിലെ നായയെ കാണാതായി, കമാന്‍ഡോ വില്‍സണ്‍ എന്ന നായയ്ക്ക് വേണ്ടി തിരച്ചില്‍ തുടര്‍ന്ന് സൈന്യം...
'കഴിഞ്ഞ ഏഴു കൊല്ലമായി സംസ്ഥാനത്ത് മാതൃകാഭരണം, തുടര്‍ഭരണം നല്‍കിയത് വാദ്ഗാനങ്ങള്‍ പാലിച്ചതിനാല്‍' ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ മുഖ്യമന്ത്രി...
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു, 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്... ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്...
കണ്ണൂരില്‍ ഓട്ടിസം ബാധിച്ച പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു, സംഭവം ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോള്‍... കുട്ടിയുടെ ഖബറടക്കം ഇന്ന്...
കര്‍ണ്ണാടകയില്‍ മഴ ലഭിക്കാന്‍ തവളകല്യാണം... ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്കനുസരിച്ച് ആഘോഷപൂര്‍വം നടന്ന വിവാഹ ശേഷം വിഭവസമൃദ്ധമായ സദ്യയുമൊരുക്കി...
എഐ ക്യാമറ, നിരീക്ഷണം തുടങ്ങി ഏഴാം ദിനമെത്തുമ്പോള്‍ നിയമലംഘനങ്ങള്‍ 4 ലക്ഷം കഴിഞ്ഞതായി റിപ്പോര്‍ട്ട്... മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് ഇങ്ങനെ...
പാക്കിസ്ഥാനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു, ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതി...
എഞ്ചിന്‍ തകരാര്‍, ശനിയാഴ്ച രാത്രി പുറപ്പെട്ട ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി... യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷം എഞ്ചിന്‍ തകരാറിലായത്...

Most Read

British Pathram Recommends