18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ആഗ്രഹിച്ച സ്ഥലത്ത് വീട് വയ്ക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല, രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ എല്ലാ സൗകര്യവും നിറഞ്ഞ വീടാക്കി മാറ്റി ദമ്പതികളും അഞ്ച് മക്കളും >>> റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>> 94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ >>>
Home >> NAMMUDE NAADU

NAMMUDE NAADU

'പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് ഒരുത്തരത്തിലുള്ള ബന്ധവുമില്ല, കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല': ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റില്‍ വിശദീകരണവുമായി രംഗത്ത്. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് ഒരുത്തരത്തിലുള്ള ബന്ധവുമില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.  പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു ഗുരുകൃപ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു.  സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റ് പങ്കുവെക്കുന്നതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ വരേണ്ടതില്ല എന്ന് പരാമര്‍ശിക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്. കലാമണ്ഡലം ഗോപിയെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും കുടുംബ ഡോക്ടര്‍ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നാണ് മകന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സുരേഷ് ഗോപിയോട് വരേണ്ടതില്ലെന്ന് പറയുകയായിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു പങ്കുവെച്ച കുറിപ്പ്. എന്നാല്‍ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് മകന്‍ പിന്നീട് അറിയിച്ചു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു മകന്റെ വിശദീകരണം

ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിച്ചു, കടകള്‍ കത്തി നശിച്ച് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം, തീപിടുത്തം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ

ചാവക്കാട് നഗരമധ്യത്തില്‍ കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടാവുകയായിരുന്നു.  കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അസീസ് ഫൂട്ട്വെയര്‍, ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പ് എന്നീ കടകളും മറ്റൊരു തുണിക്കടയും കത്തിനശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കടകളില്‍ നിന്നും വൈദ്യുതി കേബിളുകളിലേക്കും തീ പടര്‍ന്നു കയറി. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളില്‍ നിന്നും തീ ആളി കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നായി അഗ്‌നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും തീ അണക്കാന്‍ രംഗത്തിറങ്ങി. തീപിടിത്തകാരണം വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു  

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു, അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. മൂന്നു ദിവസമായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചികിത്സക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. തമിഴ്, മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായര്‍ വിജയ് ആന്റണിയുടെ 'സൈത്താന്‍' എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ല്‍ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകന്‍' എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'പോര്‍കാസുകള്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ് പരിക്ക് പറ്റിയ സംഭവം, പിന്നില്‍ നിന്നും തള്ളിയത് കൊണ്ടല്ല മമ്ത വീണത്, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ് പരിക്കേറ്റ് നെറ്റിയിലും മൂക്കിലും ആഴത്തില്‍ മുറിവേറ്റ സംഭവം വാര്‍ത്തയായിരുന്നു. സംഭവത്തിലിതാ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.  കൊല്‍ക്കത്തയിലെ വസതിയിലെ സ്വീകരണ മുറിയിലായിരുന്നു മമത വീണ് പരിക്കു പറ്റിയത്. പിന്നില്‍ നിന്ന് ആരോ തള്ളിയതിനെ തുടര്‍ന്നാണ് മമത വീണതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്ഷെ മമ്തയെ ചികിത്സിക്കുന്ന ഡോക്ടറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്നീട് ഇത് നിഷേധിച്ചിരുന്നു. വീഴ്ചയ്ക്ക് കാരണം പിന്നില്‍ നിന്ന് തള്ളിയതാണെന്ന് എസ്എസ്‌കെഎം ആശുപത്രി ഡയറക്ടര്‍ ഡോ.മൃണ്‍മയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ പിന്നീട് ഇത് നിഷേധിച്ചു. പിന്നില്‍ നിന്ന് തള്ളിയത് പോലെ തോന്നിയതാകാമെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബന്ദോപാധ്യായ വ്യക്തമാക്കിയിരുന്നു. മമത തലകറങ്ങിയതിനെ തുടര്‍ന്ന് വീണതാകാമെന്നാണ് ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. ആരും മമതയെ പിന്നില്‍ നിന്ന് തള്ളിയിട്ടില്ല. തലകറങ്ങുന്നതു പോലെ അനുഭവപ്പെട്ടു, പിന്നീട് വീഴുകയായിരുന്നുവെന്നും ശശി പാഞ്ച പറഞ്ഞു. കാളിഘട്ടിലുള്ള കുടുംബവീട്ടിലാണ് മമത താമസിക്കുന്നത്. സംഭവം സമയം അനന്തരവന്‍ അഭിഷേക് ബാനര്‍ജി, സഹോദര ഭാര്യ കാജരി ബാനര്‍ജി തുടങ്ങിയ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നു. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം മമത വീഴുകയായിരുന്നു. വീഴ്ചയില്‍ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റത്.

'ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം വില്‍പ്പന' നിര്‍ബന്ധമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധന ശക്തമായതോടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. 88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിശോധനകള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ്മ നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഷവര്‍മ്മ നിര്‍മ്മിക്കുന്നവര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്.  നാല് മണിക്കൂര്‍ തുടര്‍ച്ചയായ ഉത്പാദന ശേഷം കോണില്‍ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നല്‍കുക. എല്ലാ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന സ്റ്റാന്റ്, ടേബിള്‍ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയില്‍ തുറന്ന് വെക്കാതെ വൃത്തിയുള്ളതായിരിക്കണം. ഷവര്‍മ്മ സ്റ്റാന്റില്‍ കോണില്‍ നിന്നുള്ള ഡ്രിപ് കളക്ട് ചെയ്യാനുള്ള ട്രേ സജ്ജീകരിച്ചിട്ടുള്ളതായിരിക്കണം. ഷവര്‍മ്മ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ്), ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) വൃത്തിയുളളതും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുമാണ്. പെഡല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബിന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വേസ്റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ഹെയര്‍ ക്യാപ്, കൈയ്യുറ, വൃത്തിയുള്ള ഏപ്രണ്‍ എന്നിവ ധരിച്ചിരിക്കണം. ഷവര്‍മ്മ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.  

യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതി, പ്രാദേശിക കോടതിയുടെ വിധിയില്‍ കൊറിയന്‍ നടന്‍ ഓ യൂങ് സൂകുറ്റക്കാരനെന്ന് തെളിഞ്ഞ, വിധി ഇങ്ങനെ

യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ കൊറിയന്‍ നടന്‍ ഓ യൂങ് സൂകുറ്റക്കാരനെന്ന് തെളിഞ്ഞു. പ്രാദേശിക കോടതിയുടെ വിധിയിലാണ് കുറ്റകാരനാണെന്ന് തെളിഞ്ഞത്.  2017-ല്‍ നടന്ന സംഭവത്തിലാണ് നടന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എട്ടുമാസം തടവും 40 മണിക്കൂര്‍ ബോധവത്കരണ ക്ലാസുമാണ് സൂവിന് വിധിച്ചിരിക്കുന്നു ശിക്ഷ. നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍-001 എന്ന വേഷം കൈകാര്യം ചെയ്ത നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തുവരുന്നത്. എന്നാല്‍ നടനെതിരെ പോലീസ് നടപടിയൊന്നും എടുത്തില്ല. 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് അധികൃതര്‍ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്. വിചാരണ വേളയില്‍, പരാതിക്കാരിയുടെ സാക്ഷ്യത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോന്‍-ജു എടുത്തുപറഞ്ഞു. യുവതിയുടെ വിശദീകരണം യഥാര്‍ത്ഥവും യഥാര്‍ത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സര്‍ക്കാര്‍ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് സാംസ്‌കാരിക മന്ത്രാലയം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. 50 വര്‍ഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ സ്‌ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ് ലോകപ്രശസ്തി നേടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍, പത്തനംതിട്ടയിലെത്തി അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ മോദി പങ്കുചേരും

പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ വീണ്ടും കേരളത്തില്‍ എത്തുകയാണ് പ്രധാനമന്ത്രി.  ഉച്ചയോടെ പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കുചേരും. മോദി എന്തുപറയുമെന്ന ആകാംക്ഷയിലാണ് ജില്ലയിലെ വോട്ടര്‍മാര്‍. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട നിര്‍ണായ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍, ജില്ലാ അദ്ധ്യക്ഷന്‍ വി.എ.സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുക. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്ന് ഒരുലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. അനില്‍ ആന്റണിയെക്കൂടാതെ സംസ്ഥാനത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളായ കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവരും ഉണ്ടാകും. പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകള്‍ ഉള്‍പ്പടെയുള്ളവ പറത്തുന്നത് നിരോധിച്ചു.  

വീഴ്ച്ചയില്‍ മുഖത്ത് ആഴത്തിലുള്ള മുറിവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു, ആരോഗ്യം തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. വീഴ്ച്ചയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നിലവില്‍ ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിണ്. കൊല്‍ക്കത്ത കാലിഘട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ആരോ പിന്നില്‍ നിന്നും തള്ളിയതോടെ മമത ഷോക്കേസിലിടിച്ച് വീഴുകയായിരുന്നുവെന്നാണ് എസ്എസ്‌കെഎം ആശുപത്രി ഡയറക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി കാല്‍ വഴുതി വീഴുകയായിരുന്നോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചിലില്‍ ബോധരഹിതയായതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. 'വൈകിട്ട് 6.30 ഓടെയാണ് മമതാ ബാനര്‍ജി മുറിവേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പിന്നില്‍ നിന്നും ആരോ തള്ളിയതിനെത്തുടര്‍ന്നാണ് പരിക്കേറ്റതെന്ന് മനസ്സിലാക്കുന്നു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവുണ്ട്. രക്തം ഒലിച്ച നിലയിലാണ് ചികിത്സ തേടിയത്.' ഡയറക്ടര്‍ വിശദീകരിച്ചു. നിരീക്ഷണത്തില്‍ തുടരാന്‍ മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത പറയുകയായിരുന്നു എന്ന് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെയും കേസെടുത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിന് തംസപ്പ് ഇമോജി ഇട്ടാല്‍ അത് 'ശരി'യെന്ന അര്‍ഥത്തില്‍ കണ്ടാല്‍ മതി, തംസപ്പ് ഇമോജി ഇടുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി

മരണവിവരം വാട്‌സ്ആപ്പ് വഴി അറിയിക്കുമ്പോള്‍ അതിന് തംസപ്പ് ഇമോജി ഇടുന്നതില്‍ തെറ്റില്ല. മദ്രാസ് ഹൈക്കോടതി ആണ് ഈ കാര്യം അറിയിച്ചത്. തംസപ്പ് ഇമോജിയെ 'ശരി'യെന്ന അര്‍ഥത്തില്‍ കണ്ടാല്‍മതിയെന്നാണ് ഹൈക്കോടതി അറിയിച്ചത്. മരണത്തെ ആഘോഷിക്കുന്നുവെന്നല്ല തംസപ്പ് ഇമോജികൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇത്തരം സന്ദേശം അയച്ചത് കണ്ട വ്യക്തിക്ക് അത് വ്യക്തമായി മനസ്സിലായി എന്നാണ് തംസപ്പ് ഇമോജിയിലൂടെ മനസ്സിലായത് എന്നതിനുള്ള തെളിവുമാത്രമാണിതെന്നും ജസ്റ്റിസ് ഡി. കൃഷ്ണകുമാര്‍, ജസ്റ്റിസ് ആര്‍. വിജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മേലുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന വാട്സാപ്പ് സന്ദേശത്തോട് തംസപ്പിട്ട് പ്രതികരിച്ചതിന് ജോലിയില്‍നിന്ന് നീക്കിയ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിനെ തിരിച്ചെടുക്കാനുള്ള ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം.2018-ല്‍ മേഘാലയയില്‍ ആര്‍.പി.എഫിലെ ഉന്നതോദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട വിവരം ഗ്രൂപ്പില്‍ വന്നപ്പോള്‍ തംസപ്പിട്ട് പ്രതികരിച്ച കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാനെ ജോലിയില്‍നിന്ന് നീക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. സേനയ്ക്ക് അച്ചടക്കം വേണ്ടതാണെന്നും ഒരു ഉന്നത ഓഫീസറുടെ ക്രൂരമായ കൊലപാതകത്തില്‍ തംസപ്പിട്ട് ആഘോഷത്തിന്റെ മാനംനല്‍കിയത് അംഗീകരിക്കാനാവില്ലെന്നുമാണ് ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ അപ്പീലില്‍ പറഞ്ഞത്. എന്നാല്‍ കോടതി ഈ വാദം നിരാകരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവിനക്കാരന്‍, മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ തലകുത്തി നിന്നാണ് പ്രതിഷേധം അറിയിച്ചത്

മൂന്നാര്‍ : കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ ജീവനക്കാരന്റെ വേറിട്ട പ്രതിഷേധം. ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിക്കുകയായിരുന്നു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്. അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു. ബിഎംഎസിന് കീഴിലുള്ള എംപ്ലോയീസ് സംഘ് ജില്ലാ ഭാരവാഹിയാണ് ജയകുമാര്‍. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കുചേര്‍ന്ന മറ്റു രണ്ടുപേര്‍.

More Articles

വിവാഹം കഴിഞ്ഞ സന്തോഷത്തില്‍ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു, ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്ന് മനസ്സിലാക്കിയ ആദ്യ ഭാര്യ പൊലീസില്‍ കേസ് കൊടുത്തു
പ്ലാസ്റ്റിക്ക് ബോട്ടിലിലെ വെള്ളം സുരക്ഷിതമല്ല, വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും, ഭക്ഷ്യസുരക്ഷാ വകുപ്പ്
'ബിജെപിയിലേക്ക് പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്, ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ല, പത്മജ പ്രകടിപ്പിച്ച ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു': സുരേഷ് ഗോപി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചു, സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു
സിനിമാ റിവ്യൂ വ്‌ലോഗര്‍മാര്‍ക്ക് നിയന്ത്രണം, ഇനി സിനിമാ റിവ്യൂ 48 മണിക്കൂറിന് ശേഷം മാത്രം, സിനിമയുടെ കഥ മുഴുവന്‍ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കണം
കേരളത്തില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയത് മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഒന്നും തന്നെ ഇല്ലാതെ, സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്
ഓവര്‍ടേക്കിങ്ങിനിടെ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ദാരുണ സംഭവം തമിഴ്നാട് ചെങ്കല്‍പേട്ടില്‍
അരിക്കൊമ്പന്റെ വിളായട്ട കേന്ദ്രമായിരുന്ന ഇടുക്കിയില്‍ പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് ചക്ക കൊമ്പന്‍, ഫെന്‍സിങ് തകര്‍ത്താണ് ചക്കക്കൊമ്പന്‍ അകത്ത് പ്രവേശിച്ചത്

Most Read

British Pathram Recommends