18
MAR 2021
THURSDAY
1 GBP =104.79 INR
1 USD =83.44 INR
1 EUR =89.40 INR
breaking news : പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ് >>> ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി >>> പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>>
Home >> CINEMA
'വര്‍ഷങ്ങള്‍ക്ക് ശേഷം' തീയറ്ററില്‍ മുന്നേറുമ്പോള്‍ പ്രണവ് ഊട്ടിയിലുണ്ടെന്ന് അമ്മ സുചിത്ര, പ്രണവിനെ കണ്ടെത്തി വ്‌ലോഗര്‍മാര്‍!!! പതിവ് യാത്രയെന്ന് ആരാധകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-17

സിനിമയേക്കാള്‍ യാത്രകളോട് വല്ലാത്തൊരു പ്രേമം ഉള്ള വ്യക്തി ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ ഉള്ളൂ- പ്രണവ് മോഹന്‍ലാല്‍. സ്വന്തം സിനിമ പുറത്തിറങ്ങിയാലും പ്രമോഷനോ ഇന്റര്‍വ്യൂവിനോ ഒന്നും നില്‍ക്കാതെ തന്റെ ഇഷ്ടവിനോദത്തിലേക്ക് തിരികെ പോകുന്ന പ്രണവ് പലപ്പോഴും പലരുടേയും ക്യാമറയില്‍ കുടുങ്ങാറുണ്ട്. ഇക്കുറിയും പ്രണവ് ഇതാ വ്‌ലോഗര്‍മാര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. 

പ്രണവിന്റെ പുതിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ നിറഞ്ഞോടുകയാണ്. വിനീത് ശ്രീനിവാസന്റെ ചിത്രത്തില്‍ പ്രണവും ധ്യാനും ഒരുമിക്കുമ്പോള്‍ മറ്റ് യുവ താരങ്ങളും ഉണ്ട്. പക്ഷെ ചിത്രത്തിന്റെ പ്രമോഷനും മറ്റുമായി മറ്റ് താരങ്ങള്‍ എത്തിയപ്പോഴും പതിവു പോലെ പ്രണവിനെ കണ്ടില്ല. പ്രമോഷന്‍ പരിപാടികള്‍ക്കൊന്നും നില്‍ക്കാതെ പ്രണവ് യാത്രയില്‍ മുഴുകിയിരിക്കുകയാണ്.

സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്രയോട് പ്രണവ് എവിടെ എന്ന ചോദ്യത്തിന് പ്രണവ് ഊട്ടിയിലാണെന്ന് മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ കണ്ടെന്ന് വ്‌ലോഗര്‍മാര്‍ പറഞ്ഞിരിക്കുകയാണ്. 

'എങ്കെ പാത്താലും നീ' എന്ന മട്ടൊന്നും പ്രണവിനില്ല. ആരാധകര്‍ തന്നെ വിടാതെ പിടികൂടിയെങ്കിലും ഒരു പുഞ്ചിരി പാസാക്കി പ്രണവ് അവര്‍ക്കൊപ്പം ഫോട്ടോയ്ക്കും മറ്റും പോസ് ചെയ്തു. ചെറിയ കുശലാന്വേഷണത്തിന് മറുപടി നല്‍കി. മെല്ലെ നടന്നു നീങ്ങി. solo_vlogs, li.antravellegs തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രണവ് മോഹന്‍ലാലിനെ കണ്ടെത്തിയ വ്‌ലോഗ് വീഡിയോ കാണാം. പ്രണവിനെ കണ്ടെത്തിയ ആഹ്ലാദം ഫാന്‍സിനും, അവരെ കണ്ടതിന്റെ സന്തോഷം പ്രണവിന്റെ മുഖത്തും പ്രകടം.

More Latest News

പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്

ജനന തീയതി എന്റര്‍ ചെയ്തിരിക്കുന്നതിന്റെ പിഴവ് മൂലം 102 വസ്സുകാരി എയര്‍ലൈന്‍സില്‍ കരുതപ്പെടുന്നത് കൊച്ചുകുഞ്ഞായി. കേള്‍ക്കുന്നവര്‍ക്ക് വളരെ രസകരമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിക്കുകയാണ് 102 വയസ്സുകാരിയായ പട്രീഷ്യയ്ക്ക്. 1922ല്‍ ആണ് ഇവര്‍ ജനിച്ചത്. പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാര്‍ കാരണമാണ് ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് സംവിധാനത്തില്‍ ഇവരുടെ ജനന തീയതി 2022 ആണ്. അപ്പോള്‍ സ്വാഭാവികമായും ബുക്കിംങ് സമയത്ത് എയര്‍ലൈന്‍സുകാര്‍ പ്രതീക്ഷിക്കുന്നത് ഒരു കൊച്ചു കുട്ടിയെയാണ്. പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ല്‍ അല്ല, 1922-ല്‍ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാല്‍ അത് 100 വര്‍ഷത്തിന് ശേഷം ഡിഫോള്‍ട്ട് ആയി 2022 എന്ന വര്‍ഷമാണ് തിരഞ്ഞെടുക്കുന്നത്. ഒരിക്കല്‍ വീല്‍ ചെയറിലെത്തിയ പട്രീഷ്യയെ കുട്ടിയാണെന്ന് കരുതി ടെര്‍മിനലില്‍ സഹായം ലഭിക്കാന്‍ വൈകുന്ന സാഹചര്യമടക്കമുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെക്ക് ഇന്‍ ജീവനക്കാരും ക്യാബിന്‍ ക്രൂ അംഗങ്ങളും മുന്നിലെത്തുന്ന കുട്ടിയെ കണ്ട് അമ്പരന്ന അനുഭവങ്ങളും പട്രീഷ്യയ്ക്കുണ്ട്. തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും സാങ്കേതിക തകരാറ് സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ കാല താമസം വരുത്തുന്നുവെന്നാണ് പട്രീഷ്യ പ്രതികരിക്കുന്നത്. നഴ്സായി ജോലി ചെയ്തിരുന്നു പട്രീഷ്യ വിരമിച്ച ശേഷം മകള്‍ക്കൊപ്പമാണ് താമസം. ബന്ധുക്കളെ കാണാനായുള്ള വാര്‍ഷിക യാത്രയിലാണ് പട്രീഷ്യയെ എന്നും കംപ്യൂട്ടറിന് മാറിപ്പോകുന്നത്.  97വയസ് വരെ തനിച്ച് യാത്ര ചെയ്തിരുന്ന പട്രീഷ്യ കാഴ്ച സംബന്ധിയായ തകരാറുകള്‍ നേരിട്ട ശേഷമാണ് ഒരാളുടെ സഹായത്തോടെ യാത്രകള്‍ ചെയ്യാന്‍ ആരംഭിച്ചത്. തന്റെ ശരിയായ പ്രായം കംപ്യൂട്ടറിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രയെന്നുമാണ് പട്രീഷ്യ വിശദമാക്കുന്നത്. അടുത്തിടെ നടത്തിയ യാത്രയില്‍ വീല്‍ ചെയര്‍ ലഭിക്കാനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതാണ് സാങ്കേതിക തകരാറ് പുലിവാലായി തോന്നിത്തുടങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ മൂന്നാമത്തെ വിജയിയായ ഗീതക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് ഗീത എന്‍.യു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

Other News in this category

  • 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ
  • 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്
  • 'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍
  • 'സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ വില്ലനാകാന്‍ ആ നടനോട് പറഞ്ഞപ്പോള്‍ ആദ്യം പേടിച്ച് പറ്റില്ലെന്ന് പറഞ്ഞു, ഒടുവില്‍ സമ്മതം മൂളി, അന്ന് മുതല്‍ മലയാളത്തിന് ലഭിച്ചത് മികച്ച വില്ലനെ' വിജി തമ്പി പറയുന്നു
  • 'കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല' മാമ്മോദീസ കൂടാന്‍ പോയപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞ വിചിത്ര കാര്യങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്
  • ഐപിഎല്‍ കാണാന്‍ അച്ഛന്‍ ഷാരൂഖിന്റെ കൂടെ അബ്‌റാമും, വിസിലടിച്ചും തുള്ളിച്ചാടിയും ആര്‍പ്പുവിളിച്ചുമുള്ള കുട്ടിതാരത്തെ അടക്കിയിരുത്തി ഷാരൂഖ്
  • ലാലേട്ടനെ മമ്മുക്ക ചുംബിച്ചപ്പോള്‍ ആരാധകരുടെ കണ്ണുടക്കിയത് മമ്മൂക്കയുടെ ആ വാച്ചില്‍, മെഗാസ്റ്റാറിന്റെ വാച്ചിന്റെ വില ഇന്റര്‍നെറ്റില്‍ നിന്നറിഞ്ഞ് ഞെട്ടി ആരാധകര്‍
  • വെളുത്ത വിവാഹഗൗണിനെ കറുപ്പില്‍ മുക്കി സാമന്തയുടെ അടിപൊളി മേക്കോവര്‍!!! വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ഗൗണിനെ മറന്നില്ലല്ലോ എന്ന് ആരാധകര്‍
  • 'തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പറഞ്ഞ ആ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായതല്ല, ഞാന്‍ ചുമ്മാ പറഞ്ഞ ഒരു സാധനമാണ്, പക്ഷെ അത് ഓണ്‍ലൈന്‍ കൗണ്ടറാണ് ഇപ്പോള്‍', നസ്ലിന്റെ വാക്കുകള്‍ ഇങ്ങനെ
  • 'ലണ്ടനില്‍ ഒരു പരിപാടിയില്‍ വെച്ച് ഹൃദയഭേതകമായ സംഭവം ഉണ്ടായി, ഞങ്ങളോട് അപകീര്‍ത്തികരമായ പദങ്ങള്‍ പ്രയോഗിക്കുകയും ശാരീരിക ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തു' ദുരനുഭവം പങ്കുവെച്ച് നീരജ് മാധവ്
  • Most Read

    British Pathram Recommends