18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : തിരുമ്പി വന്തിട്ടേന്ന് സൊല്ല്!!! കുഞ്ഞിന്റെ വരവോടെ ഇടവേളയെടുത്ത് മാറി നിന്ന വിരാട് കൊഹ്ലി വീണ്ടും പൊതുവേദിയില്‍ >>> കേരളത്തില്‍ ചൂടിന് മാറ്റമില്ല, പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് നാളെവരെ നിലനില്‍ക്കും >>> ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം, മകനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ആരോപിച്ച് കുടുംബം >>> ആരാധന അതിരു കടക്കുമ്പോള്‍, ദളപതി വിജയ്യുടെ കാറിന്റെ ചില്ലുകള്‍ തിക്കിലും തിരക്കിലും പെട്ട് തകര്‍ന്നു, വന്‍ സ്വീകരണമായിരുന്നു താരത്തിന് തലസ്ഥാനത്ത് >>> സ്തനാര്‍ബുദത്തെ നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ രൂപകല്‍പ്പന ചെയ്ത് യുകെ ശാസ്ത്രജ്ഞര്‍; ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തേ തുടങ്ങാനാകുമെന്ന് പ്രതീക്ഷ >>>
Home >> CHARITY

CHARITY

പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

പയ്യന്നൂര്‍ തെക്കെ ബസാറില്‍ താമസിക്കുന്ന പ്രദീഷ് ആനിത്തോട്ടത്തിലിന് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ട സാഹചര്യമാണ്. പ്രദീഷ് ഇപ്പോള്‍ നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ആഴ്ചയില്‍ രണ്ടു തവണ ഡയലിസ് നടത്തി വരുന്നത്. ഭാര്യയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് മക്കളുള്ള പ്രദീഷ് പയ്യന്നൂരിലുള്ള മലബാര്‍ പ്രസ്സിലാണ് ജോലി ചെയ്തിരുന്നത്. പലവിധ ബുദ്ധിമുട്ടുകള്‍ വന്നതോടെ നടത്തിയ പരിശോധനയിലാണ് തന്റെ ഇരുവൃക്കകളും തകരാറിലാണെന്ന സത്യം പ്രദീഷ് അറിയുന്നത്. ശേഷം ഡയാലിസിസ് ചെയ്ത് വരികയാണെങ്കിലും പെട്ടന്ന് തന്നെ വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ഏകദേശം 15 ലക്ഷം രൂപ ചിലവുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദീഷിനു വൃക്ക നല്‍കാന്‍ സഹോദരന്‍ തയ്യാറാണ്. എങ്കിലും ഈ വലിയ ചികിത്സ ചിലവ് വഹിക്കാന്‍ വാടകവീട്ടില്‍ കിടക്കുന്ന ഈ കുടുംബത്തിന് കഴിയുന്നില്ല. ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ഈ ഈസ്റ്റര്‍ കാലത്തു ഈ കുടുബത്തിനു നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. പ്രദിഷിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് പ്രദിഷിന്റെ കുടുംബ സുഹൃത്തായ യുകെയിലെ കേറ്ററിങ്ങില്‍ താമസിക്കുന്ന മനോജ് മാത്യുവാണ്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,2500000 (ഒരുകോടി ഇരുപത്തിഅഞ്ചു ലക്ഷം) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626... എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.  ''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു''. ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.

ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു

നഴ്‌സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയിലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു. വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബദ്ധം. ആ കുട്ടിയുടെ കൈയില്‍ നിന്നും ആറുമാസമായ  ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു. അന്നു മുതല്‍ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നു.  ഒരു വിധം നല്ലൊരു മധ്യവര്‍ഗ കുടുംബമായിരുന്നു ആന്‍സി ജോര്‍ജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു. ഇപ്പോള്‍ ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. കുട്ടിക്ക് ഇപ്പോള്‍ 8 വയസായി. കിടന്ന കിടപ്പില്‍ നിന്നും ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് അന്‍സിയുടെ ആഗ്രഹം. രണ്ടു പെണ്‍മക്കളും ഭര്‍ത്താവും വല്യപ്പനും വല്യമ്മയും ഉള്‍ക്കോള്ളുന്നതാണ് അന്‍സിയുടെ കുടുംബം. ആന്‍സിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ആന്‍സിയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു. ആന്‍സിയുടെ വിവരം ഞങ്ങള്‍ അറിഞ്ഞപ്പോള്‍ ഇവരുടെ അടുത്ത പ്രദേശത്തു താമസിക്കുന്ന ഇപ്പോള്‍ യുകെയിലെ സ്റ്റോക്ക് ഓണ്‍ട്രെന്റില്‍  താമസിക്കുന്ന മനോജ് മാത്യുവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ തിരക്കുകയും മനോജിന്റെ സുഹൃത്തു ആന്‍സിയുടെ ഏന്തയാര്‍, കൂട്ടിക്കലിലെ വീട്ടില്‍ എത്തി പകര്‍ത്തിയ ചിത്രം ഏറെ വേദനിപ്പിക്കും. ഈ കുഞ്ഞിന്റെ ദയനീയത മനസ്സിലാക്കി സഹായിക്കാന്‍ മനസ്സുള്ളവര്‍ മുന്നോട്ട് വരണം.  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തൊട്ടടുത്ത ദിവസം ഒരു ചാരിറ്റി നടത്തിയത് കൊണ്ടാണ് ഞങ്ങള്‍ നേരിട്ട് കളക്റ്റ് ചെയ്യണ്ട എന്ന് തീരുമാനിച്ചത് കഴിയുന്നവര്‍ നേരിട്ട് അന്‍സിയുടെ അക്കൗണ്ടില്‍ സഹായിക്കുക. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'. Name. Ancy George Account No. 337102120000640IFSC code. UBlN 0533718Phone number 00919526411535 ടോം ജോസ് തടിയംപാട് 07859060320

ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ചുരുളിയിലെ സുഗതനും പാലക്കാട്ടെ സിബിക്കും വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1555 പൗണ്ട് ഏകദേശം (1,62,561 രൂപ)  ഇതില്‍ 57000 രൂപ ചിലവുചെയ്ത് ഇടുക്കി, ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍ സുഗതന് മോട്ടോര്‍ ഘടിപ്പിച്ച വീല്‍ ചെയര്‍ വാങ്ങി നല്‍കി. സുഗതന്‍ കഴിഞ്ഞ 23 വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു ഇനി സുഗതന് മോട്ടോര്‍ ഘടിപ്പിച്ച വീല്‍ ചെയറില്‍ തനിയെ പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാം. സുഗതനു വീല്‍ ചെയര്‍ നലകിയ ചടങ്ങില്‍ പൊതുപ്രവര്‍ത്തകനായ ബാബു ജോസഫ്, സതീശന്‍ കോട്ടപ്പിള്ളി, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സുഗതന്റെ വിഷമം ഞങ്ങളെ അറിയിച്ച സതീശനോട് ക്രിസ്തുമസിനു മുന്‍പ് വീല്‍ ചെയര്‍ വാങ്ങി നല്‍കമെന്നു പറഞ്ഞിരുന്നു. ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധികരിച്ചപ്പോള്‍ തന്നെ നോര്‍വിച്ചിലുള്ള ഒരു ഇടുക്കി സ്വദേശി സുഗതനു വീല്‍ ചെയര്‍ വാങ്ങാനുള്ള 550 പൗണ്ട് അയച്ചു തന്നിരുന്നു അദ്ദേഹത്തെ നന്ദിയോടെ ഓര്‍ക്കുന്നു.  ലഭിച്ചതില്‍ ബാക്കി തുകയായ 105561 (ഒരുലക്ഷത്തി അയ്യായിരത്തി ആഞ്ഞൂറ്റി അറുപത്തിയൊന്നു രൂപ) കിഡ്നി രോഗിയായ പാലക്കാടു ജില്ലയിലെ വടക്കാംചേരിസ്വദേശി മങ്കൊമ്പില്‍ വീട്ടില്‍ സിബി തോമസിനു  ചികിത്സക്ക് വേണ്ടി വടക്കാംഞ്ചേരി പഞ്ചായത്തു മെമ്പര്‍ ഫൗസിയ സിബിയുടെ വീട്ടിലെത്തി കൈമാറി. സിബിയുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കന്‍ ഷെറില്‍ താമസിക്കുന്ന എബി അബ്രഹാമാണ്. എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങ്ങളെ നീണ്ട വര്‍ഷങ്ങളായി സഹായിക്കുന്ന നല്ലവരായ മുഴുവന്‍ യുകെ, അമേരിക്കന്‍, മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദയാനിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം നല്ലൊരു ക്രിസ്തുമസും ആശംസിക്കുന്നു.   ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,24 00000 (ഒരുകോടി ഇരുപത്തിനാലു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു  നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.  

ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം

ഇടുക്കി ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍ സുഗതന്‍ പി.വി. വര്‍ഷങ്ങളായി തളര്‍ന്നു കട്ടിലില്‍ കിടപ്പാണ്. കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന സുഗതന്റെ കുടുംബം അതോടെ കടുത്ത കഷ്ടപ്പാടിലായി. ഭാര്യ പാര്‍ട്ട് ടൈം ക്ലീനിങ് ജോലിക്കുപോയിട്ടാണ് കുടുംബം പുലര്‍ത്തുന്നത്. സുഗതന്റെ ആഗ്രഹം ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ ചെയറില്‍ വീടിനു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണണം എന്നാണ്. ഞങ്ങള്‍ അന്വഷിച്ചപ്പോള്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ ചെയറിനു 57000 രൂപയാകുമെന്നാണ് അറിഞ്ഞത്. സുഗതന്റെ ആ ആഗ്രഹം സാധിക്കാന്‍ സുമനസുകളെ തേടുകയാണ് ഞങ്ങള്‍. ക്രിസ്തുമസിന് സുഗതന്റെ ആഗ്രഹം സാധിച്ചുകൊടുക്കണം എന്നാണ് ഇടുക്കി ചാരിറ്റിയും പ്രതീക്ഷിക്കുന്നത്. സുഗതന്റെ വേദന ഇടുക്കി ചാരിറ്റിയെ അറിയിച്ചത് ചെറുതോണിയിലെ പൊതുപ്രവര്‍ത്തകനായ സതീശന്‍ കോട്ടപ്പിള്ളിയാണ്.  പാലക്കാടു ജില്ലയിലെ വടക്കാംചേരിസ്വദേശി മങ്കൊമ്പില്‍ വീട്ടില്‍ സിബി തോമസ് ചെറിയ ജോലികള്‍ ചെയ്തു രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തികൊണ്ടിരുന്നപ്പോളാണ് പ്രമേഹം പിടിപെട്ടു കിഡ്നി തകരാറിലായി ഡയലൈസ് നടത്താന്‍ പോലും പണമില്ലാത്ത കഴിയാത്ത അവസ്ഥയില്‍ എത്തിയത്. രണ്ടുകുട്ടികളെ പഠിപ്പിക്കണം ചികിത്സ മുന്‍പോട്ടു കൊണ്ടുപോകണം നിവര്‍ത്തിയില്ലാതെ ഉഴലുകളാണ്  ആ കുടുംബം. സിബിയുടെ വേദന ഇടുക്കി ചാരിറ്റിയെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കന്‍ ഷെറില്‍ താമസിക്കുന്ന എബി അബ്രഹാമാണ്. ഇവരെ രണ്ടുപേരെയും സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിയിലേക്കു നിങ്ങളെ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ നല്‍കണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ  പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.  

അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും

മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്‍ഡ്യാക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഇവന്റ് 2023 ഒക്ടോബര്‍ 8 ന് സെല്‍സ്ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. ഒക്ടോബര്‍ 8 ന് വൈകിട്ട് 3:30 മുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ ക്രോയ്‌ടോന്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും. ഈ വര്‍ഷത്തെ ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. തന്റെ 53-ാമത്തെ വയസ്സില്‍ 2014ല്‍ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോണ്‍ ഉള്‍പ്പടെ 17 മാരത്തോണുകള്‍  ഓടി പൂര്‍ത്തിയാക്കിയത്. അശോക് കുമാര്‍ ഇതുവരെ £34,000.00  പൗണ്ട് ഒമ്പതോളം ചാരിറ്റി ഇവന്റുകള്‍ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. Venue : Selsdon Community Hall, 132 Addington road, CR2 8LADate and Time : Sunday, 8th October 2023 from 3.30pm to 8.30 pm  

ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ കോട്ടേരില്‍ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1385 പൗണ്ട്,(143419  രൂപ രൂപ) ഇന്നു രാവിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ മുന്‍ സെക്രെട്ടറി ലിവര്‍പൂള്‍ ബെര്‍കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി കുര്യാക്കോസിനു കൈമാറി. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. കുര്യാക്കോസിന്റെ ശാരീരിക പ്രശ്നങ്ങളും കുടുംബത്തിന്റെ വേദനയും നഴ്‌സിംഗ് പഠിക്കുന്ന മകളുടെ ദുഖങ്ങളും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിന്റെ അയല്‍വാസിയും സുഹൃത്തുമായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ്. ബിജു നംബനത്തേലിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി,മത,വര്‍ഗ,വര്‍ണ്ണ,സ്ഥല,കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം  അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ  പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.ടോം ജോസ് തടിയംപാട്  

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ കോട്ടേരില്‍ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്‍പത്തിമൂവായിരത്തി നാനൂറ്റി പത്തൊന്‍പതു രൂപ). ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. മാത്രമല്ല ചാരിറ്റി അവസാനിച്ചതായും അറിയിക്കുന്നു. സഹായിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ലഭിച്ച പണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറുന്നതായിരിക്കും. പണം നല്‍കിയ എല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് അയച്ചിട്ടുണ്ട് ലഭിക്കാത്തവര്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ വിളിക്കണം എന്നറിയിക്കുന്നു. കുര്യാക്കോസിന്റെ അയല്‍വാസിയായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.   ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി      ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു''.

നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്

കാഴ്ച നഷ്ട്ടപ്പെട്ട കുറുമുള്ളൂരിലെ ഓട്ടോ ഡ്രൈവര്‍ കുര്യാക്കോസിനെയും നഴ്സിംഗ് പഠിക്കുന്ന കുട്ടിയേയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 610 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഓണം വരെ തുടരും. നിങ്ങള്‍ നല്‍കുന്ന തുക ഓണസമ്മാനമായി ഞങ്ങള്‍ ആ കുടുംബത്തിനു കൈമാറുമെന്ന് അറിയിക്കുന്നു. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടേരില്‍ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്. ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയേണ്ട സാഹചര്യമുണ്ടായി. മറ്റുള്ളവരുടെ സഹായത്താല്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്. അതിനാല്‍ തന്റെ ഉപജീവനമാര്‍ഗ്ഗമ്മായ ഓട്ടോ ഓടിക്കുവാന്‍ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെണ്മക്കളില്‍ ഇളയ കുട്ടി ഇപ്പോള്‍ നഴ്‌സിങ്ങ് പഠിക്കുന്നതിനാല്‍ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുന്‍പോട്ടു കൊണ്ടുപോകണം നിങ്ങള്‍ ദയവായി സഹായിക്കണം.  കുര്യാക്കോസിന്റെ നാട്ടുകാരനും ബെര്‍ക്കിന്‍ഹെഡില്‍ താമസക്കാരനുമായ ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'' ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.  

കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം

കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചു പോന്നിരുന്ന കോട്ടേരില്‍ കുര്യാക്കോസിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇരുട്ടാണ്. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോകവെ ആണ് ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയേണ്ട സാഹചര്യമുണ്ടായത്. മറ്റുള്ളവരുടെ സഹായത്താല്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്. അതിനാല്‍ തന്റെ ഉപജീവനമാര്‍ഗ്ഗമ്മായ ഓട്ടോ ഓടിക്കുവാന്‍ ഇദ്ദേഹത്തിനു സധിക്കുന്നില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കുര്യാക്കോസ്. പെണ്മക്കളില്‍ ഇളയ കുട്ടി ഇപ്പോള്‍ നഴ്‌സിങ്ങ് പഠിക്കുന്നതിനാല്‍ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുന്‍പോട്ടു കൊണ്ടുപോകാന്‍ സഹായഹസ്തത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. കുര്യാക്കോസിന്റെ അയല്‍വാസിയായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത്. ഇതനുസരിച്ചാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,21,00000 (ഒരുകോടി      ഇരുപത്തിയൊന്നു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു',ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.  

ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...

അനാഥരും ആലംഭഹീനരും, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുമായ ആയിരക്കണക്കിനു മനുഷ്യര്‍ക്കു, കൈത്താങ്ങായി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യത്തിന്റെ അമൂര്‍ത്തഭാവമായ പടമുഖം സ്‌നേഹമന്ദിരത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ രാജു യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20മാത് കണ്‍വെഷനില്‍ പങ്കെടുക്കാന്‍ ജൂലൈ 8നു കോവേണ്‍ട്രിയില്‍ എത്തിച്ചേരുന്നു.  പടമുഖത്തെ സ്‌നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളില്‍ എത്തിച്ചതില്‍ വലിയ ത്യഗമാണ് ഈ മനുഷ്യന്‍ സഹിച്ചത്. ഇന്ന് ഏകദേശം 400ല്‍ പരം അനാഥരായ മനുഷ്യരും 40പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവര്‍ത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു കടന്നുപോയത്. 2016 നവംബര്‍ മാസത്തില്‍ UKയിലെ ബന്ധുക്കളുടെ ക്ഷണം സ്വികരിച്ചു ബ്രദര്‍ വി.സി. രാജു യുകെ സന്ദര്‍ശിച്ചപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സൈന്റ്‌റ് പോള്‍ പള്ളിഹാളില്‍ വച്ച് സ്വികരണം നല്‍കുകയും ഞങ്ങള്‍ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, 'എനിക്ക് UK യില്‍ വരുവാനും നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കുവാനും കഴിഞ്ഞത് ഒരു വലിയ ദൈവാനുഗ്രഹമായി കാണുന്നു. നിങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹം എന്നില്‍ ഞാനെന്നഭാവം വളരാതിരിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു.' ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദര്‍ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന PU തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന്.  പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വര്‍ഷം മുന്‍പ് തുടക്കമിട്ടത്. മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാധരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു. ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്‌നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ധേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും, വരുടെ അധ്വാനവും മാത്രമാണ്. കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ബ്രദര്‍ രാജുവിന് 7 വര്‍ഷം, മുമ്പ് നല്‍കിയ സ്വികരണത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധികരിക്കുന്നു.

More Articles

പ്രൊഫസര്‍ ടി ജെ ജോസഫ് തൊടുപുഴയിലെ കമലയുടെ വീട്ടിലെത്തി ഈസ്റ്റര്‍ ചാരിറ്റിയുടെ ചെക്ക് കൈമാറി... ഇത്തരം നന്മ പ്രവര്‍ത്തികള്‍ക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്...
ഈസ്റ്റര്‍ ചാരിറ്റിക്ക് ലഭിച്ചത് 1895 പൗണ്ട് (192079 രൂപ) കൂടാതെ 45000 രൂപ നേരിട്ടും ലഭിച്ചു അകെ ലഭിച്ചത് 237079 രൂപ, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധികരിക്കുന്നു...
ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 1680 പൗണ്ട് ലഭിച്ചു... ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു... ചാരിറ്റി ഏപ്രില്‍ 10 തിങ്കളാഴ്ച അവസാനിക്കും...
തൊടുപുഴയിലെ കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു, ഒരു നല്ല സമരിയക്കാരന്‍ 40000 രൂപ നേരിട്ടും നല്‍കി സഹായിച്ചു...
സുമനസ്സുകള്‍ കനിയുന്നു, കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 710 പൗണ്ട് ലഭിച്ചു... സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധികരിക്കുന്നു...
'എന്റെ അമ്മയുടെ ചികിത്സക്കായി നാട്ടില്‍ ഇനി ആരോടും ചോദിക്കാനില്ല, ഞങ്ങളെ ഒന്നു സഹായിക്കാമോ' ഈസ്റ്റര്‍ കാലത്തു തൊടുപുഴ സ്വദേശി ശ്രീജിത്തിന്റെ വേദനയില്‍ നമുക്കും പങ്കുചേരാം...
കെറ്ററിംങ്ങില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി... കെറ്ററിങ് മലയാളി അസോസിയേഷനും, യുക്മയും സംയുക്തമായി സമാഹരിച്ച 28.72000ലക്ഷം രൂപയാണ് കൈമാറിയത്...
നെടുംകണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു 175160 രൂപയുടെ സഹായം കൈമാറി...  സാക്ഷിയായി നടുങ്കണ്ടം പഞ്ചായത്തു പ്രസിഡന്റ് ശോഭന വിജയന്‍, പഞ്ചായത്ത് മെമ്പര്‍ ജയകുമാര്‍ എന്നിവര്‍...

Most Read

British Pathram Recommends