ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് (192079 രൂപ) കമല ശ്രീധരന്റെ വീട്ടില്‍ എത്തി പ്രൊഫസര്‍ ടി ജെ ജോസഫ് സാര്‍ കൈമാറി. കമലയുടെയും കുടുംബത്തിന്റെയും വേദന ഞങ്ങളെ അറിയിച്ച യുകെയിലെ Chelmsford, Essexല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിന്‍, പഞ്ചായത്തു മെമ്പര്‍ സിജില്‍ ജോ, എന്നിവര്‍ സന്നിഹിതരായിരുന്നു. ഇത്തരം ഒരു നന്മ പ്രവര്‍ത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യുകെ മലയാളികളെയും അഭിനന്ദിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജോസഫ് സാര്‍ പറഞ്ഞു.
ഈസ്റ്റര്‍ ചാരിറ്റിക്ക് ഞങ്ങള്‍ക്ക് ലഭിച്ച 1895 പൗണ്ട് (192079 രൂപ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടില്‍ ലഭിച്ചിരുന്നു. അങ്ങനെ ആകെ ലഭിച്ചത് 237079 രൂപ. ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി നിയമ സഹായം നല്‍കിയ Dominic & co solicitors Ltd ഉടമ, അഡ്വക്കേറ്റ് ഡൊമിനിക് കാര്‍ത്തികപിള്ളില്‍ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,16,00000 (ഒരുകോടി പതിനാറു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യുകെയ്ക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.