കാഴ്ച നഷ്ട്ടപ്പെട്ട കുറുമുള്ളൂരിലെ ഓട്ടോ ഡ്രൈവര്‍ കുര്യാക്കോസിനെയും നഴ്സിംഗ് പഠിക്കുന്ന കുട്ടിയേയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 610 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഓണം വരെ തുടരും. നിങ്ങള്‍ നല്കുന്ന തുക ഓണസമ്മാനമായി ഞങ്ങള്‍ ആ കുടുംബത്തിനു കൈമാറുമെന്ന് അറിയിക്കുന്നു. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കോട്ടേരില്‍ കുര്യാക്കോസിനു മൂന്ന് മക്കളാണുള്ളത്. ഓട്ടോ ഓടിച്ച് ഉപജീവനം നയിച്ചിരുന്ന ഇദ്ദേഹത്തിനു പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ച ശക്തി കുറയുകയും രണ്ട് കണ്ണിനും ശസ്ത്രക്രിയ ചെയേണ്ട സാഹചര്യമുണ്ടായി. മറ്റുള്ളവരുടെ സഹായത്താല്‍ ശസ്ത്രക്രിയ ചെയ്തെങ്കിലും ഭാഗികമായാണു കാഴ്ചശക്തി തിരികെ ലഭിച്ചത്. അതിനാല്‍ തന്റെ ഉപജീവനമാര്‍ഗ്ഗമ്മായ ഓട്ടോ ഓടിക്കുവാന്‍ ഇദ്ദേഹത്തിനു സധിക്കുന്നില്ല. പെണ്മക്കളില് ഇളയ കുട്ടി ഇപ്പോള്‍ നഴ്സിങ്ങ് പഠിക്കുന്നതിനാല്‍ അതിനുള്ള ഫീസും കണ്ടെത്തണം. കൂടാതെ കുടുംബം മുന്‍പോട്ടു കൊണ്ടുപോകണം നിങ്ങള്‍ ദയവായി സഹായിക്കണം.
കുര്യാക്കോസിന്റെ നാട്ടുകാരനും ബെര്‍ക്കിന്‍ഹെഡില്‍ താമസക്കാരനുമായ ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്കാന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക '
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.