18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> SPORTS

SPORTS

കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടു, പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേര്‍പിരിഞ്ഞതായി ഔദ്യോഗിക പ്രസ്താവന

കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടതായി ഔദ്യോഗിത റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞതായാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുന്നത്.  2021 മുതല്‍ ക്ലബ്ബിന് വേണ്ടി ചരിത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവാന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ പടിയിറങ്ങല്‍ എല്ലാവര്‍ക്കും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞത് ഇങ്ങനെ: 'ടീമിന്റെ വളര്‍ച്ചക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം ഇവാന്‍ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവാന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.'

ബാഴ്‌സലോണ വിടില്ലെന്ന് ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ്, ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെര്‍ണാണ്ടസ് തന്നെ തുടരാന്‍ തീരുമാനം

ബാഴ്‌സലോണ :  മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ക്ലബ്ബ് വിടുമെന്ന ആലോചനയില്‍ നിന്ന് മാറി ബാഴ്‌സലോണ വിടില്ലെന്ന തീരുമാനത്തിലേക്കെത്തി ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ്. ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെര്‍ണാണ്ടസ് തന്നെ തുടരാനാണ് തീരുമാനം.  സാവിയുടെ പ്രഖ്യാപനം സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്നായിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയെന്നും 2024-25 സീസണില്‍ ബാഴ്‌സയുടെ കോച്ചായി തുടരാന്‍ സാവി സമ്മതിച്ചെന്നും ക്ലബ്ബ് വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് ബാഴ്‌സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം. 2021 നവംബറിലാണ് ബാഴ്‌സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്‌സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് കറ്റാലിയന്‍ സംഘം. 1998 മുതല്‍ 2015 വരെ സാവി ബാഴ്‌സയില്‍ കളിച്ചിരുന്നു. ബാഴ്‌സയുടെ സുവര്‍ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് സാവി ഹെര്‍ണാണ്ടസ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ കിടക്ക ലേലത്തിന്, 5.25 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ലേലം

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതിന്  വേണ്ടി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ കിടക്ക ഹോട്ടലുകാര്‍ ലേലത്തിന്. സ്ലൊവീനിയയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലുകാരാണ് കിടക്ക ലേലത്തിന് വെച്ചത്.  സ്ലൊവീനിയക്കെതിരായ സൗഹൃദ മത്സരത്തിനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. 5.25 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ലേലം. ലേലത്തില്‍ ബെഡിന്റെ വിലകുതിച്ചുയരുമെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പിഒപി ടിവി എന്ന മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ലേലം നടത്തുന്നത്. 'തികച്ചും സവിശേഷവും അതുല്യവുമായ ലേലമാണിത്. എല്ലാ ആരാധകര്‍ക്കും പങ്കെടുക്കാവുന്നതാണ്'- ഹോട്ടല്‍ അധികൃതര്‍ പറയുന്നു. അതേസമയം സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടു ഗോളിന് പോര്‍ച്ചുഗല്‍ തോറ്റിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൗഹൃദമത്സരം കൂടിയായിരുന്നു അത്. മാര്‍ച്ച് 27നായിരുന്നു മത്സരം. രണ്ടാം പകുതിയലെ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിനെ തോല്‍പിച്ചത്.  

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!!! കുഞ്ഞിന്റെ വരവോടെ ഇടവേളയെടുത്ത് മാറി നിന്ന വിരാട് കൊഹ്ലി വീണ്ടും പൊതുവേദിയില്‍

രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ ഇടവേളയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി വീണ്ടും തിരിച്ചെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാമ്പില്‍ ചേരാനായിരുന്നു വിരാട് എത്തിയത്. സന്തോഷകരമായിട്ടാണ് ഈ തിരിച്ചു വരവെന്നും. തിരിച്ചുവരുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്, എല്ലാ ആരാധകരും ആവേശത്തിലും സന്തോഷത്തിലും ആയിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും വിരാട് കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് രാജ്യത്തിന് പുറത്തുപോയ വിരാട് കോലി ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്. സന്നാഹ മത്സരങ്ങള്‍ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് എത്തിയിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിയും വിരാടിനൊപ്പം പരിശീലനം നടത്തി.

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു, നിര്‍ണായക തീരുമാനങ്ങള്‍ക്ക് ബിസിസിഐ

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ബിസിസിഐയുടെ നിര്‍ണ്ണായക തീരുമാനം ഉണ്ടാകും. ലോകകപ്പില്‍ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും ഈ ടീമില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഉണ്ടാകുമോ എന്ന കാര്യത്തിലാണ് സംശയം.  ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോഹ്‌ലിയുടെ കാര്യത്തില്‍ വ്യക്തത വരുത്താത്തത് സംശയത്തിന് ഇടയാക്കുന്നു. 2022ലെ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്, കോഹ്ലി എന്നിവരെ കുട്ടിക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിലാണ് ഇരുതാരങ്ങളും ട്വന്റി 20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.  ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍. ഒരു താരത്തിന് മൂന്ന് ഫോര്‍മാറ്റുകള്‍ മാറി മാറി കളിക്കുന്നത് ബുദ്ധിമുട്ടാണ്. കോഹ്ലിക്ക് പകരക്കാരായി സ്പെഷ്യലിസ്റ്റുകളായ നിരവധി യുവതാരങ്ങള്‍ ഉണ്ടെന്നതും ബിസിസിഐയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നു. എന്തായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് വിരാട് കോഹ്ലിക്ക് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

'ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം' റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുവരാജ് സിങ്

ഗുരുദാസ് പൂരില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുവരാജ് സിങ്. തന്റെ ഫൗണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് താരം അതെല്ലാം നിഷേിച്ച് എത്തിയത്. യുവരാജ് സിങ് ബിജെപി സ്ഥാനാര്‍ഥി ആകുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. യുവരാജ് സിങ് പറഞ്ഞത് ഇങ്ങനെ:'ഗുരുദാസ്പൂരില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാന്‍ അത് തുടരുന്നു. നമ്മളാല്‍ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാന്‍ നമുക്ക് പ്രയത്നിക്കാം'- യുവരാജ് എക്സില്‍ കുറിച്ചു. നിതിന്‍ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഗുരുദാസ്പൂരില്‍ നിലവിലെ എം പിയായ നടന്‍ സണ്ണി ഡിയോളിനെതിരെ ജനവിരുദ്ധ വികാരം ശക്തമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യുവരാജ് സിം?ഗിനെ പകരക്കാരനായി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം ഇക്കാര്യം നിഷേധിച്ച് രം?ഗത്തെത്തിയിരിക്കുകയാണ്.

സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു: സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും ശിക്ഷയും

കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളത്തില്‍ വെച്ച് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മോശം ആംഗ്യ കാണിച്ച സംഭവം ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. താരത്തിന് നേരെ ആരാധകര്‍ ഒന്നടങ്കം വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് നേരെ നടപടിയെടുത്തിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും ശിക്ഷയായി നല്‍കിയിരിക്കുകയാണ്. അല്‍ നസര്‍ ക്ലബ്ബിന്റെ താരമായ റൊണാള്‍ഡോക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് കൂടാതെ 30,000 സൗദി റിയാല്‍ പിഴയും റൊണാള്‍ഡോ നല്‍കണം. സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെയാണ് കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചത്. ശിക്ഷ വിധിച്ച സൗദി പ്രോ ലീഗ് അച്ചടക്ക സമിതി ക്രിസ്ത്യാനോക്ക് നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും വ്യക്തമാക്കി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി റൊണാള്‍ഡോക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ 'മെസ്സി മെസ്സി' എന്ന് ആര്‍ത്തുവിളിച്ച ആരാധകന് നേരെ ആയിരുന്നു ക്രിസ്ത്യാനോ അശ്ലീല ആഗ്യം കാണിച്ചത്. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്കസമിതി പ്രഖ്യാപിച്ച അന്വേഷണത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്ന പക്ഷം മത്സരങ്ങളില്‍ നിന്ന് താരത്തിന് മാറി നില്‍ക്കേണ്ടി വരും എന്ന് ഉറപ്പാണ്. എന്നാല്‍ എത്ര കളികളില്‍ റൊണാള്‍ഡോ പുറത്തിരിക്കേണ്ടിവരും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അല്‍നസര്‍ സൗദിയില്‍ വ്യാഴാഴ്ചയാണ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. ഇതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാകും

ഫുട്ബോള്‍ പ്രേമികളെ നോക്കി മോശം ആംഗ്യം കാണിച്ചു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ അന്വേഷണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ അന്വേഷണം. മെസ്സിക്കുവേണ്ടി ആര്‍ത്തുവിളിച്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം ആംഗ്യം കാട്ടിയത്.  കഴിഞ്ഞ ശനിയാഴ്ച രാത്രി അല്‍ശബാബിനെതിരെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ശബാബിന്റെ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ അന്നസ്ര്‍ 3-2ന് ജയിച്ചിരുന്നു. റൊണാള്‍ഡോ ഗോളടിക്കുകയും ചെയ്തു. മത്സരത്തിനിടെ ശബാബ് ആരാധകര്‍, റൊണാള്‍ഡോയെ നോക്കി മെസ്സി, മെസ്സി എന്ന് വിളിച്ചപ്പോഴാണ് സി.ആര്‍ 7ന് നിയന്ത്രണം വിട്ടത്. കാണികളെ നോക്കി പോര്‍ച്ചുഗീസ് താരം മോശം ആംഗ്യം കാണിച്ചു. അത് തല്‍സമയം ചാനലിലും വന്നതോടെ വിവാദമായി. റൊണാള്‍ഡോയുടെ പെരുമാറ്റത്തില്‍ നിരവധി സൗദി ഫുട്ബോള്‍ പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്. വിഷയത്തില്‍ സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.  48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നാണ് അശര്‍ഖുല്‍ ഔസത് പത്രം റിപ്പോര്‍ട്ട് ചെയ്തത്. നടപടി എന്താണെന്ന് വ്യക്തമല്ലെങ്കിലും അടുത്ത ഒരു കളിയിലോ ഏതാനും കളികളിലോ താരത്തെ വിലക്കുമെന്നാണ് സൂചന.

ചൈനയില്‍ നടക്കാത്ത കളികള്‍ തങ്ങളുടെ നാട്ടില്‍ കളിപ്പിക്കാന്‍ തീരുമാനിച്ച് യു.എസ്, രണ്ടു കളികള്‍ യു.എസ് വേദികളില്‍ അര്‍ജന്റീന കളിക്കും

ഹോങ്കോങ്ങില്‍ ഇന്റര്‍ മിയാമി കളിച്ച സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കളത്തില്‍ ഇറങ്ങാതെ ബെഞ്ചില്‍ തന്നെ നിലയുറപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. മെസ്സിയെ കളിക്കളത്തില്‍ കാണാനെത്തിയ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച സംഭവം പക്ഷെ പല രീതിയിലാണ് വളച്ചൊടിച്ചത്. ഇതിന്റെ പേരില്‍ ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയിരുന്നു. ഈ സംഭവത്തിന് വലിയൊരു ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീം ക്യാപ്റ്റന്‍കൂടിയായ മെസ്സി ബോധപൂര്‍വം ഇറങ്ങാതെ അരിശം തീര്‍ത്തതാണെന്ന സംഘാടകരുടെ കണ്ടെത്തലിനു പിന്നാലെയാണ് ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയത്. എന്നാല്‍ ചൈന മുടക്കിയ മത്സരങ്ങള്‍ തങ്ങളുടെ നാട്ടില്‍ കളിപ്പിക്കാന്‍ യുഎസ് തീരുമാനമെടുത്തെന്നാണ് പുറത്ത് വരുന്ന വിവരം.   അര്‍ജന്റീന രണ്ടു കളികളാണ് യു.എസ് വേദികളില്‍ കളിക്കുക. മാര്‍ച്ച് 22ന് ഫിലഡെല്‍ഫിയയില്‍ എല്‍സാല്‍വദോറുമായും നാലു നാള്‍ കഴിഞ്ഞ് ലോസ് ആഞ്ജലസില്‍ നൈജീരിയക്കെതിരെയുമാകും കളികള്‍. ചൈനയില്‍ നൈജീരിയ, ഐവറി കോസ്റ്റ് എന്നിവക്കെതിരെയായിരുന്നു അര്‍ജന്റീനയുടെ കളികള്‍. ഹാങ്ഷൂവും ബെയ്ജിങ്ങുമായിരുന്നു വേദികള്‍.   

സന്തോഷ് ട്രോഫി: രണ്ടാം ജയം തേടി കേരളം ഇന്ന് നേരിടുന്നത് ഗോവയെ, വിജയ പ്രതീക്ഷയില്‍ കേരളം

അസമിനെ തകര്‍ത്ത ആദ്യ വിജയത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് നേരിടാനൊരുങ്ങുന്നത് ഗോവയെ. തുടര്‍ച്ചയായ രണ്ടാം ജയ പ്രതീക്ഷയോടെയാണ് കേരളം ഇന്ന് ഗോവയെ എതിരിടാനൊരുങ്ങുന്നത്.അരുണാചലില്‍ രാത്രി 7ന് തുടങ്ങുന്ന മത്സരത്തില്‍ പക്ഷെ എതിരാളികളായ ഗോവ അത്ര മോശക്കാരല്ല. ഗോവ യോഗ്യത റൗണ്ടില്‍ കേരളത്തെ തോല്‍പിച്ച ഒരേയൊരു ടീമാണ്. ആദ്യ മത്സരത്തില്‍ ഗോവ- അരണുചാല്‍ മത്സരം സമനിലയില്‍ അവസാനിച്ചതിനാല്‍ ഗോവയ്ക്ക് ഇന്ന് ജയം അനിവാര്യവും. എന്നാല്‍ ജയത്തോടെ കളത്തിലിറങ്ങുന്ന ആശ്വാസം കേരളത്തിനുണ്ട്. ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.  മത്സരം ആരംഭിച്ച് 19 -ാം മിനുട്ടില്‍ ലീഡ് എടുക്കാന്‍ കേരളത്തിനായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്ത കേരളം ആ വിജയം തുടരാം എന്ന പ്രതീക്ഷയിലായിരിക്കും ഇന്നിറങ്ങുക. കരുത്തരായ ഗോവയെ കേരളം ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ രാത്രി 7ന് മികച്ച ഒരു മത്സരത്തിനായിരിക്കും കാണികള്‍ സാക്ഷ്യം വഹിക്കുക.

More Articles

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന്, കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെ
കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം, മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി
'കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പറഞ്ഞത് തെറ്റായ വാര്‍ത്തയായിരുന്നു, എനിക്ക് തെറ്റു പറ്റിയതാണ്': ബി ഡിവില്ലിയേഴ്സ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി ഇത്തിഹാദ് എയര്‍വേഴ്‌സ്, അടുത്ത സീസണ്‍ മുതല്‍ ഇത്തിഹാദിന്റെ ലോഗോ ടീമംഗങ്ങളുടെ ജഴ്‌സിയില്‍ 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്
ഹോങ്കോങ്ങില്‍ സൗഹൃദ മത്സരത്തില്‍ കളിക്കാനിറങ്ങാതെ സൈഡ് ബെഞ്ചിലിരുന്ന് കളികണ്ട് മെസി, കൂവി ആരാധകരും
ഇത് ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം, ആദ്യമായി ഭാര്യയുടെ മുഖം കാണിച്ചുള്ള ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ 
വിമാനത്തില്‍ വെച്ച് വെള്ളമെന്ന് കരുതി മായങ്ക് അഗര്‍വാള്‍ കുടിച്ചത് ക്ലീനിംഗിനുള്ള സ്പിരിറ്റ്, എരിച്ചില്‍ അനുഭവപ്പെട്ട് തുപ്പിക്കളഞ്ഞതോടെ വലിയ അപകടത്തില്‍ നിന്നും ഒഴിവായി

Most Read

British Pathram Recommends