ബാഴ്സലോണ : മാനേജ്മെന്റുമായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ക്ലബ്ബ് വിടുമെന്ന ആലോചനയില്‍ നിന്ന് മാറി ബാഴ്സലോണ വിടില്ലെന്ന തീരുമാനത്തിലേക്കെത്തി ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ്. ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെര്‍ണാണ്ടസ് തന്നെ തുടരാനാണ് തീരുമാനം.
സാവിയുടെ പ്രഖ്യാപനം സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്നായിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയെന്നും 2024-25 സീസണില്‍ ബാഴ്സയുടെ കോച്ചായി തുടരാന്‍ സാവി സമ്മതിച്ചെന്നും ക്ലബ്ബ് വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജനുവരിയില്‍ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം.
2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് കറ്റാലിയന്‍ സംഘം. 1998 മുതല്‍ 2015 വരെ സാവി ബാഴ്സയില്‍ കളിച്ചിരുന്നു. ബാഴ്സയുടെ സുവര്‍ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് സാവി ഹെര്‍ണാണ്ടസ്.