മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു.
18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന് മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.
പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.
ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.