വിവാഹ ശേഷം ജീവിതകാലം മുഴുവനും പ്രണയം ആസ്വദിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാര്‍ദ്ധക്യത്തില്‍ ഭര്‍ത്താവില്‍ നിന്നും പ്രണയത്തിന്റെ ആ സര്‍പ്രൈസ് അനുഭവിക്കുന്ന ഭാര്യയുടെ വീഡിയോ ആരുടെയും മനസ്സ് കീഴടക്കും.
@goodnews_movements എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ജോ കിയോഗ് തന്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തില്‍ ഭാര്യ ജെയ്‌നിനെ ഒരു പ്രത്യേക സമ്മാനം നല്‍കി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ജെയ്ന്‍ ഭര്‍ത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സര്‍പ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവര്‍ക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്. അവര്‍ വളരെ സ്നേഹത്തോടെ തന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
'എല്ലാ വര്‍ഷവും നമ്മുടെ പ്രണയം കൂടുതല്‍ പൂക്കുന്നതിന്റെ പ്രതീകമാണിത്' എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ നിലനില്‍ക്കാനാഗ്രഹിക്കുന്നവരാണ് അതിലധികവും.