18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>> പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം >>> അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും >>>
Home >> MIDDLE EAST

MIDDLE EAST

മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

മസ്‌ക്കറ്റ് : മസ്‌ക്കറ്റില്‍ ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ അപകടത്തില്‍ പെട്ട് എട്ട് പ്രവാസികള്‍. ഏഴുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കില്‍ ഒരാള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രക്ഷപ്പെടുത്തിയ ഏഴ് പേരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവര്‍ക്ക് മികച്ച ചികിത്സ നല്‍കി വരികയാണ്. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കടലില്‍ വീണ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു

മസ്‌കത്ത് : ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടം. റോട് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച  മലയാളികള്‍.  അപകടത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നീ നഴ്സുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.

യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി

ഒരു ആപത്ത് വന്നാല്‍ ഒരുമിച്ച് കൈകോര്‍ക്കുന്ന മലയാളികള്‍ യു.എ.ഇയിലെ വെള്ളപ്പൊക്കത്തിലും ദുരതിത്താലയവര്‍ക്ക് കൈത്താങ്ങാവുന്നു. മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ദുരിതത്തിലായ പലയിടങ്ങളിലും എത്തി. ഇന്നലെ ഷാര്‍ജയിലെ പ്രളയമേഖലയില്‍ സഹായപ്രവാഹമൊരുക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. യുഎഇയിലെ തന്നെ നിരവധി കൂട്ടായ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വഞ്ചികളിട്ടും വലിയ ഫോര്‍വീലര്‍ വാഹനങ്ങള്‍ ഒരുക്കിയും മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.  വൈദ്യുതിയും ലിഫ്റ്റും നിലച്ച് ബഹുനില കെട്ടിടങ്ങളില്‍ കുടുങ്ങിപോയവര്‍ക്കും പുറത്തുപോയി ഭക്ഷണവും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്തവര്‍ക്കും മലയാളികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാവുകയാണ്. വെള്ളം ഇരച്ചുകയറിയ ആദ്യദിനം മുതല്‍ ഷാര്‍ജ കെ.എം.സി.സി സേവനരംഗത്തുണ്ടായിരുന്നു. പ്രവാസി ഇന്ത്യ, മോഡല്‍ സര്‍വീസ് സൊസൈറ്റി, കൊടുങ്ങല്ലൂര്‍ ഫ്രണ്ട്‌സ് മീറ്റ്, ഐ.സി.എഫ് തുടങ്ങി വിവിധ സംഘടനകളും വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും രാവും പകലും സഹായവുമായി ദുരിത മേഖലയില്‍ സജീവമാണ്.   ദുബൈ അല്‍വാസല്‍ വില്ലേജിലെ താമസക്കാരായ വനിതകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ച് ട്രക്കുകളില്‍ ഷാര്‍ജയിലെത്തിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദുരിതാശ്വാസ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പോയന്റുകള്‍ സജ്ജമാക്കിയാണ് ഇവര്‍ ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്.

കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴയുള്ള സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കടുത്ത മഴെ തുടര്‍ന്ന് ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്മ് അല്‍ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തിട്ടുള്ളത്. ദുബൈയില്‍ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താന്‍, സൗദി, ബ്രിട്ടന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സര്‍വീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിമുതല്‍ ദുബൈയില്‍ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയില്‍ ദുബായ് അബുദാബി ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതില്‍ പത്തുപേര്‍ ഒമാനില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ മെട്രോ സര്‍വീസുകള്‍ പലതും റദ്ദാക്കി. റെഡ്‌ലൈനില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതല്‍ ഇന്റര്‍നെറ്റ് സിറ്റിവരെയുള്ള സര്‍വീസ് നിലച്ചുവെന്ന് ആര്‍.ടി.എ അറിയിച്ചു.

യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും

വാഷിംഗ്ടണ്‍ : യുഎസില്‍ ശക്തമായ ആര്‍ട്ടിക് കാറ്റ് വീശിയടിക്കുകയാണ്. കടുത്ത ശൈത്യത്തിനും മഞ്ഞിനും കാരണമാകുന്ന കാറ്റും മഞ്ഞ് വീഴ്ചയും ടെക്‌സസ് വരെ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ സമതലങ്ങളില്‍ താപനില ഫാറന്‍ഹീറ്റ് മൈനസ് 20 മുതല്‍ 30 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. മധ്യ യുഎസ്സില്‍ 15 ദശലക്ഷത്തിലധികം ആളുകളെയാണ് ശീതക്കാറ്റ് ബാധിക്കുക. രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ തണുത്ത തരംഗം വ്യാപിക്കുകയും ഒടുവില്‍ ടെക്‌സസിനെയും തെക്കിന്റെ മറ്റ് ഭാഗങ്ങളെയും വലയം ചെയ്യാനും സാധ്യതയുണ്ട്. ഫോക്‌സ് പ്രവചന കേന്ദ്രം പറയുന്നതനുസരിച്ച്, മിസോറി മുതല്‍ മിഷിഗണ്‍ വരെയുള്ള സ്ഥലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. അതേസമയം ടെക്‌സസ് മുതല്‍ കരോലിനാസ് വരെയും മധ്യ അറ്റ്‌ലാന്റിക് വരെയും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കൊടുങ്കാറ്റ് ശനിയാഴ്ച കാനഡയിലേക്കും കിഴക്കന്‍ കടല്‍ത്തീരത്തേക്കും പോകുന്നതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പകുതിയെയും ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു

ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത് അനുസരിച്ച് ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് 2023ന്റെ തുടക്കത്തില്‍ മുഴുവന്‍ എമിറേറ്റുകളിലും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതല്‍ ഓരോ എമിറേറ്റും തുടര്‍ നടപടി സ്വീകരിക്കും. ദുബൈയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന്വാര്‍ത്ത ഏജന്‍സിയായ വാം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന ബാഗുകള്‍ക്കും കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക്കുകള്‍ക്കും നിരോധനമില്ല.  

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും വിലക്ക്, 2021 ലെ യുഎസ് ക്യാപ്പിറ്റള്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന പേരിലാണ് നടപടി

വാഷിങ്ടന്‍ :മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും വിലക്ക്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നാണ് വിലക്ക് വന്നിരിക്കുന്നത്. 2021 ലെ യുഎസ് ക്യാപ്പിറ്റള്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന പേരിലാണ് നടപടി. നേരത്തേ, ഇതേ കേസില്‍ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതില്‍നിന്നു വിലക്കി കൊളറാഡോ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മെയ്ന്‍ സംസ്ഥാനത്തും വിലക്ക്. 2021 ജനുവരി 6നുണ്ടായ സംഭവങ്ങള്‍ 'പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും' മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയില്‍ പറയുന്നു.  നമ്മുടെ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ആക്രമണം യുഎസ് ഭരണഘടന സഹിക്കില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. അതേസമയം, മെയിന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീല്‍ നല്‍കുമെന്ന് ക്യാംപെയ്ന്‍ വക്താവ് സ്റ്റീവന്‍ ച്യൂങ് പറഞ്ഞു.

പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് സൗദിയില്‍ കര്‍ശന നിയന്ത്രണം, വില്‍പ്പനയ്ക്കുള്ള നിബന്ധനകള്‍ ഇങ്ങനെ

ദമാം : സൗദിയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണം. നിയന്ത്രണങ്ങള്‍ കച്ചവടക്കാരെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് ദമാം നഗരസഭ. ഈസ്റ്റ് ദമാം മുനിസിപ്പാലിറ്റി തങ്ങളുടെ എക്സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിലാണ് ബഖാലകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള നിബന്ധനകള്‍ വിശദീകരിച്ചിരിക്കുന്നത്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയിലയുല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് നിബന്ധനയില്‍ പ്രത്യേകം പറയുന്നുണ്ട്. ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുല്‍പന്നങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തുന്ന ഉപഭോക്താക്കള്‍ കാണുന്ന തരത്തില്‍ പുകയിലയുല്‍പന്നങ്ങള്‍ വില്‍പനക്കു വെക്കാന്‍ പാടില്ല. (നൂറു ശതമാനവും ഉപഭോക്താക്കള്‍ കാണാത്ത തരത്തിലുള്ള പ്രത്യേക ബോക്സുകളിലായിരിക്കണം അവ വെക്കേണ്ടത്.), പുകയിലയുല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളുളള മറ്റു ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയോ രാജ്യത്ത് വില്‍ക്കുകയോ ചെയ്യാന്‍ പാടില്ല, പുകയില ഉല്‍പന്നങ്ങളുടെ ഷെല്‍ഫുകള്‍ക്കു മുകളില്‍ ആരോഗ്യപരമായ മുന്നറിയിപ്പുള്ള ലേബലുകള്‍ പതിച്ചിരിക്കണം, 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ താഴെയുള്ള ഗ്രോസറികളില്‍ പുകയിലയുല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നഗരസഭ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൗദിയില്‍ കൊറോണ വൈറസ് വകഭേതം ജെ.എന്‍-1, വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

ജിദ്ദ : കൊറോണ വൈറസ് വകഭേദമായ ജെ.എന്‍-1 വൈറസ് സൗദിയില്‍ അതിവേഗ വ്യാപിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി.  36 ശതമാനമാണ് ജെ.എന്‍-1 വൈറസ് വ്യാപന അനുപാതം. പക്ഷെ ഇതോടൊപ്പം തീവ്രപരിചരണ വിഭാഗങ്ങളില്‍ അഡ്മിറ്റിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. കോവിഡ്-19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍-1 വകഭേദം. ഇത് ഒരു പുതിയ പകര്‍ച്ചവ്യാധിയാണെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. അതിവേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ ജെ.എന്‍-1 വ്യത്യസ്ത ഇനത്തില്‍ പെട്ട വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമായി ഇതിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിന്‍ ആയി ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ് വാക്സിനുകളുടെ ഫലസിദ്ധി കുറയുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ അപകട സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

യുഎഇയില്‍ ഉള്ളിവിലയില്‍ പൊള്ളി പ്രവാസികള്‍, കയറ്റുമതി നിരോധിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടി

യുഎഇയിലുള്ളവര്‍ക്ക് താങ്ങാനാവാതെ ഉള്ളി വില. യു.എ.ഇ അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില ഉയരുന്നത്.  രാജ്യത്ത് ഉള്ളി വില പിടിച്ചുനിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയാണ്. ഇന്ത്യന്‍ ഉള്ളിക്കാണ് ഗള്‍ഫില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില അത്ര കൂടിയിട്ടില്ലെങ്കിലും ഗ്രോസറി, ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വില കുത്തനെ വര്‍ധിച്ചു. യു.എ.ഇയില്‍ എട്ടും പത്തും ദിര്‍ഹമാണ് ഇന്ത്യന്‍ ഉള്ളിയുടെ വില. വരും ദിവസങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉള്ളി വില വര്‍ധിക്കുമെന്നാണ് സൂചന.  

More Articles

ഇലക്ട്രിക് വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
ദുബായ് എയര്‍ഷോയുടെ 18-ാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ ഗംഭീര തുടക്കം, 148രാജ്യങ്ങളില്‍ നിന്ന് 14,00 വ്യോമയാന രംഗത്തെ പ്രദര്‍ശകര്‍ പങ്കെടുക്കും
റിയാദില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി, റിയാദില്‍ നടക്കുന്ന അറബ്, ഇസ്ലാമിക ഉച്ചകോടി കണക്കിലെടുത്താണ് തീരുമാനം
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ, മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി സൗജന്യ വിസ, കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഇത്തരം സൗജന്യം ലഭിക്കില്ല
ദുബൈയില്‍ പരക്കെ മഴ, ഫുജൈറയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും, അലര്‍ട്ട് പ്രഖ്യാപിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കി അധികൃതര്‍
ചെങ്കടലിലെ ദ്വീപുകള്‍ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ റെഡ്സീ കമ്പനിയുടെ സീ പ്ലെയിന്‍, സൗദിയിലെ ആദ്യത്തെ സീ പ്ലെയിന്‍
ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെ തീപിടുത്തം, വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു, നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്ക്

Most Read

British Pathram Recommends