18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് >>> ഓരോ ദിവസവും ബ്രിട്ടനില്‍ തെളിവില്ലാതെ അവസാനിപ്പിക്കുന്നത് 600 മോഷണ കേസുകള്‍; കാര്‍ മോഷണം കൂടുതല്‍ നടക്കുന്നത് കവന്‍ട്രിയില്‍, തൊട്ടുപിന്നില്‍ വാള്‍സാളും >>> 'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍ >>> ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം അടക്കമുള്ള വിമാനത്താവളങ്ങളിലെ താറുമായ ഇ-ഗേറ്റ് സംവിധാനം പുന:സ്ഥാപിച്ചു; മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രാക്കാര്‍ >>> 'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു >>>
Home >> MIDDLE EAST

MIDDLE EAST

പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രവാസികള്‍ക്ക് യുപിഐ ഇടപാട് നടത്താന്‍ സംവിധാനമൊരുക്കി  ഐസിഐസിഐ ബാങ്ക്.  പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം എന്നതാണ് പ്രത്യേകത. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്. നേരത്തെ, യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്‌മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുകളില്‍ പറഞ്ഞ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.  

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

മസ്‌ക്കറ്റ് : മസ്‌ക്കറ്റില്‍ ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ അപകടത്തില്‍ പെട്ട് എട്ട് പ്രവാസികള്‍. ഏഴുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കില്‍ ഒരാള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രക്ഷപ്പെടുത്തിയ ഏഴ് പേരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഇവര്‍ക്ക് മികച്ച ചികിത്സ നല്‍കി വരികയാണ്. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കടലില്‍ വീണ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു

മസ്‌കത്ത് : ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടം. റോട് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച  മലയാളികള്‍.  അപകടത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നീ നഴ്സുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.

യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി

ഒരു ആപത്ത് വന്നാല്‍ ഒരുമിച്ച് കൈകോര്‍ക്കുന്ന മലയാളികള്‍ യു.എ.ഇയിലെ വെള്ളപ്പൊക്കത്തിലും ദുരതിത്താലയവര്‍ക്ക് കൈത്താങ്ങാവുന്നു. മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ദുരിതത്തിലായ പലയിടങ്ങളിലും എത്തി. ഇന്നലെ ഷാര്‍ജയിലെ പ്രളയമേഖലയില്‍ സഹായപ്രവാഹമൊരുക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. യുഎഇയിലെ തന്നെ നിരവധി കൂട്ടായ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വഞ്ചികളിട്ടും വലിയ ഫോര്‍വീലര്‍ വാഹനങ്ങള്‍ ഒരുക്കിയും മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.  വൈദ്യുതിയും ലിഫ്റ്റും നിലച്ച് ബഹുനില കെട്ടിടങ്ങളില്‍ കുടുങ്ങിപോയവര്‍ക്കും പുറത്തുപോയി ഭക്ഷണവും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്തവര്‍ക്കും മലയാളികളുടെ ഈ പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാവുകയാണ്. വെള്ളം ഇരച്ചുകയറിയ ആദ്യദിനം മുതല്‍ ഷാര്‍ജ കെ.എം.സി.സി സേവനരംഗത്തുണ്ടായിരുന്നു. പ്രവാസി ഇന്ത്യ, മോഡല്‍ സര്‍വീസ് സൊസൈറ്റി, കൊടുങ്ങല്ലൂര്‍ ഫ്രണ്ട്‌സ് മീറ്റ്, ഐ.സി.എഫ് തുടങ്ങി വിവിധ സംഘടനകളും വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും രാവും പകലും സഹായവുമായി ദുരിത മേഖലയില്‍ സജീവമാണ്.   ദുബൈ അല്‍വാസല്‍ വില്ലേജിലെ താമസക്കാരായ വനിതകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ച് ട്രക്കുകളില്‍ ഷാര്‍ജയിലെത്തിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദുരിതാശ്വാസ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പോയന്റുകള്‍ സജ്ജമാക്കിയാണ് ഇവര്‍ ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്.

കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴയുള്ള സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കടുത്ത മഴെ തുടര്‍ന്ന് ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്മ് അല്‍ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തിട്ടുള്ളത്. ദുബൈയില്‍ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താന്‍, സൗദി, ബ്രിട്ടന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സര്‍വീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിമുതല്‍ ദുബൈയില്‍ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയില്‍ ദുബായ് അബുദാബി ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതില്‍ പത്തുപേര്‍ ഒമാനില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ മെട്രോ സര്‍വീസുകള്‍ പലതും റദ്ദാക്കി. റെഡ്‌ലൈനില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതല്‍ ഇന്റര്‍നെറ്റ് സിറ്റിവരെയുള്ള സര്‍വീസ് നിലച്ചുവെന്ന് ആര്‍.ടി.എ അറിയിച്ചു.

യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും

വാഷിംഗ്ടണ്‍ : യുഎസില്‍ ശക്തമായ ആര്‍ട്ടിക് കാറ്റ് വീശിയടിക്കുകയാണ്. കടുത്ത ശൈത്യത്തിനും മഞ്ഞിനും കാരണമാകുന്ന കാറ്റും മഞ്ഞ് വീഴ്ചയും ടെക്‌സസ് വരെ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ സമതലങ്ങളില്‍ താപനില ഫാറന്‍ഹീറ്റ് മൈനസ് 20 മുതല്‍ 30 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. മധ്യ യുഎസ്സില്‍ 15 ദശലക്ഷത്തിലധികം ആളുകളെയാണ് ശീതക്കാറ്റ് ബാധിക്കുക. രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ തണുത്ത തരംഗം വ്യാപിക്കുകയും ഒടുവില്‍ ടെക്‌സസിനെയും തെക്കിന്റെ മറ്റ് ഭാഗങ്ങളെയും വലയം ചെയ്യാനും സാധ്യതയുണ്ട്. ഫോക്‌സ് പ്രവചന കേന്ദ്രം പറയുന്നതനുസരിച്ച്, മിസോറി മുതല്‍ മിഷിഗണ്‍ വരെയുള്ള സ്ഥലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. അതേസമയം ടെക്‌സസ് മുതല്‍ കരോലിനാസ് വരെയും മധ്യ അറ്റ്‌ലാന്റിക് വരെയും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കൊടുങ്കാറ്റ് ശനിയാഴ്ച കാനഡയിലേക്കും കിഴക്കന്‍ കടല്‍ത്തീരത്തേക്കും പോകുന്നതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പകുതിയെയും ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു

ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത് അനുസരിച്ച് ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് 2023ന്റെ തുടക്കത്തില്‍ മുഴുവന്‍ എമിറേറ്റുകളിലും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതല്‍ ഓരോ എമിറേറ്റും തുടര്‍ നടപടി സ്വീകരിക്കും. ദുബൈയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന്വാര്‍ത്ത ഏജന്‍സിയായ വാം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന ബാഗുകള്‍ക്കും കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക്കുകള്‍ക്കും നിരോധനമില്ല.  

More Articles

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി സൗജന്യ വിസ, കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഇത്തരം സൗജന്യം ലഭിക്കില്ല
ദുബൈയില്‍ പരക്കെ മഴ, ഫുജൈറയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും, അലര്‍ട്ട് പ്രഖ്യാപിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കി അധികൃതര്‍
ചെങ്കടലിലെ ദ്വീപുകള്‍ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ റെഡ്സീ കമ്പനിയുടെ സീ പ്ലെയിന്‍, സൗദിയിലെ ആദ്യത്തെ സീ പ്ലെയിന്‍
ഇറാഖില്‍ വിവാഹ സല്‍ക്കാരത്തിനിടെ തീപിടുത്തം, വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു, നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്ക്
ഖത്തറില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു, ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന ആശയങ്ങള്‍, 'ബാര്‍ബി'യുടെ പ്രദര്‍ശനം റദ്ദാക്കി കുവൈത്തും
വാട്‌സ്ആപ്പില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി പണി കിട്ടും, കുവൈത്തിലും സൗദി അറേബ്യയിലും ഇത്തരം മെസേജുകള്‍ കുറ്റകൃത്യമായി കണക്കാക്കും...
കുവൈറ്റ് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു... കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമാവും...

Most Read

British Pathram Recommends