ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത് അനുസരിച്ച് ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം.
ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്
2023ന്റെ തുടക്കത്തില്‍ മുഴുവന്‍ എമിറേറ്റുകളിലും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതല്‍ ഓരോ എമിറേറ്റും തുടര്‍ നടപടി സ്വീകരിക്കും. ദുബൈയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന്വാര്ത്ത ഏജന്‍സിയായ വാം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന ബാഗുകള്‍ക്കും കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക്കുകള്‍ക്കും നിരോധനമില്ല.