വാഷിങ്ടന്‍ :മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും വിലക്ക്. 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നാണ് വിലക്ക് വന്നിരിക്കുന്നത്. 2021 ലെ യുഎസ് ക്യാപ്പിറ്റള്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന പേരിലാണ് നടപടി. നേരത്തേ, ഇതേ കേസില്‍ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതില്‍നിന്നു വിലക്കി കൊളറാഡോ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മെയ്ന്‍ സംസ്ഥാനത്തും വിലക്ക്.
2021 ജനുവരി 6നുണ്ടായ സംഭവങ്ങള്‍ 'പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും' മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയില്‍ പറയുന്നു.
നമ്മുടെ സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ആക്രമണം യുഎസ് ഭരണഘടന സഹിക്കില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. അതേസമയം, മെയിന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീല്‍ നല്‍കുമെന്ന് ക്യാംപെയ്ന് വക്താവ് സ്റ്റീവന്‍ ച്യൂങ് പറഞ്ഞു.