18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : റുവാണ്ട നാടുകടത്തല്‍ ബില്ലിലെ ഭേദഗതികള്‍ കോമണ്‍സ് വോട്ടില്‍ അസാധുവായി; ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ മാറ്റങ്ങള്‍ എംപിമാര്‍ നിരസിച്ചു, പദ്ധതി ഒരു പടികൂടി മുന്നോട്ട് >>> ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത് >>> ജനിച്ചതും വളര്‍ന്നതുമെല്ലാം യുകെയില്‍; 28 കാരനെ മാതാപിക്കാളുടെ സ്വദേശമായ പോര്‍ച്ചുഗലിലേക്ക് നാടുകടത്താനുള്ള ഹോം ഓഫീസ് ശ്രമം നിയമവിരുദ്ധമാണെന്ന് വിധിച്ച് കോടതി >>> 94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ >>> സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്ത കേസ്; നാല് കൗമാരക്കാര്‍ അറസ്റ്റില്‍ >>>
Home >> READERS CORNER

READERS CORNER

'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...

പുറം നാട്ടില്‍ ജോലിചെയ്യുന്ന എല്ല. സഹോദരികള്‍ക്കും വേണ്ടി.....കേറ്ററിങിലുള്ള ഒരു മലയാളി നേഴ്‌സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാര്‍ത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്താണ് കാരണമെന്ന് വാദിക്കാനോ ഞാന്‍ ആളല്ല. എങ്കിലും പൊതുവായി ചില കാര്യങ്ങള്‍ ഇവിടെ പറയപെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഷെയര്‍ ചെയ്യുന്നു...മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രസന്നമായി പിടിച്ചുനിക്കാന്‍ ശ്രമിക്കുമ്പോളും നമ്മള്‍ക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകള്‍ നമ്മളുടെ ഓരോ കുടുംബത്തിലും കാണും. അതും പ്രേത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവര്‍, ആരോടും പറയാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ തീക്കനലായി കൊണ്ട് നടക്കുന്നവര്‍ നമുക്കുചുറ്റും അനേകം. 'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകള്‍ അവരുടെ വിഷമങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പെടും. അവര്‍ക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടാ അല്ലങ്കില്‍ ഒരു സൊല്യൂഷന് വേണ്ടിയോ ആകാം പല പ്രേശ്‌നങ്ങളും ഷെയര്‍ ചെയ്തത്.   അതില്‍ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോള്‍ ഒട്ടേറെ പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു, മക്കള്‍, സമ്പത്ത്, സ്ഥാനം എന്നിവയില്‍ ആഹ്ലാദം നേടുന്നതിനാല്‍ താന്‍ പലവിധ മാനസീക അധികഠിനമായ സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതില്‍ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങള്‍ നമുക്കായി ഇവിടെ ഷെയര്‍ ചെയ്യാം.  ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭര്‍ത്താക്കന്മാര്‍, ചിലപ്പോള്‍ ജോലീം കൂലീം ഇല്ലാത്തവരായിരുന്നിരിക്കാം. അല്ലങ്കില്‍ നാട്ടിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയില്‍ വൈറ്റ് കോളര്‍ ജോലി ചെയ്തു ശീലിച്ചവരാകാം. അങ്ങനുള്ള അവര്‍ സാരി വിസയില്‍ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോള്‍, അവര്‍ക്ക് മനസില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ടോയ്‌ലറ്റ് ക്ലീനിങ് ഉള്‍പ്പെടെയുള്ള പലവിധ ജോലികളില്‍ ഏര്‍പ്പെടേണ്ടതായി വരും. ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകില്‍ മുട്ടുമ്പോള്‍ എന്ത് ജോലിയും ചെയ്യാനവര്‍ നിര്‍ബന്ധിതരാകും. അങ്ങനുള്ളപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരും. അപ്പോള്‍ കുട്ടികളുടെ ഉത്തരവാദിത്വവും വീട്ടിലെ ഉത്തരവാദിത്വവും എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും.  നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികള്‍ ഓരോന്നായി നശിച്ചില്ലാതാകുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും, സ്ഥാനമാനങ്ങളുമൊക്കെ അവര്‍ക്ക് വേഗം അംഗീകരിക്കാന്‍ കഴിയണമെന്നില്ല. ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കില്‍ വീണു പോയ ഭാര്യമാര്‍ക്ക് അവരുടെ ജോലി ഭാരം മൂലമോ, ബാധ്യതകള്‍ മൂലമോ, ശാരീരിക അസ്വസ്ഥതകള്‍ മൂലമോ ഒക്കെ, ഭര്‍ത്താവിന്റെ വൈകാരികതയെയും മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പുരുഷന്മാര്‍ സാവധാനം മദ്യത്തിലേക്കും വിവിധ കൂട്ടു കെട്ടിലേക്കും വീണുപോകുന്നു. അങ്ങനെ പതുക്കെ ഭാര്യയോടുള്ള  അസഹിഷ്ണത അവളോടുള്ള ദേഷ്യമായും ദേഹോദ്രപമയുമൊക്കെ പലതരത്തില്‍ പുറത്തു വരുന്നു.  അതിനു പുറമെ, ഇന്നുവരെ ആണുങ്ങള്‍ക്ക് അവരുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോര്‍ട്ടന്‍സിനെ കുറിച്ചവര്‍ക്ക് സംസാരിക്കാനോ കംപ്ലൈന്റ്‌റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നില്ല എന്നത് അവരുടെ പെരുമാറ്റത്തില്‍ മൂര്‍ച്ച കൂട്ടാം. എവിടെയും ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ കഴിയാതെ ഞാന്‍ ഒകെ എന്ന് നടന്ന് ജീവിക്കുന്ന എത്ര പുരുഷന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും?. അതേപോലെ തന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങള്‍ അവള്‍ക്ക് ഡിസ്‌കസ് ചെയ്യാന്‍ അവസരങ്ങളും കേള്‍വിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും, പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓര്‍ത്ത് ആരോടും പറയാന്‍ പറ്റാതെ, എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട്.  ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോള്‍ വേറാര്‍ക്കും പകുത്തെടുക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കോരു ബലമാണ് സംരക്ഷണമാണ്. അതിനാല്‍ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആര്‍ഭാടങ്ങളുടെയും ഇടയില്‍ പെട്ട് നശിച്ചുപോകാന്‍ നമ്മള്‍ ഇടയാക്കരുത്. പ്രേത്യേകിച്ചു നമ്മള്‍ പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുട്ടികളായാല്‍ അതുമല്ലങ്കില്‍ വാര്‍ക്കഹോളിക് ആയാല്‍ വൈകാരികമായ കാര്യങ്ങള്‍ക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാന്‍ തോന്നില്ല.  അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവന്‍ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ പൗണ്ടുകള്‍ക്കു നികത്താനാവാത്ത വിള്ളലുകള്‍ ഉണ്ടാകുന്നു. പണ സമ്പാദനത്തിനായ് പ്രായപൂര്‍ത്തി ആകാത്ത മക്കളെ ഇട്ടു രാപകല്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നഷപെടുന്നത് നമ്മള്‍ ഇന്നും നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാല്‍ നമ്മടെ മക്കള്‍ക്ക് നഷ്ടപെടുന്ന അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്.  അതുകൊണ്ടൊക്കെ നമ്മള്‍ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക. അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കില്‍ അതില്‍ ആനന്ദം കണ്ടെത്തുക. എത്ര കൂടുതല്‍ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്ക് ആശുപത്രി കിടക്കവരയെ ആയുസുള്ളൂ. അതുകഴിയുമ്പോള്‍ നമ്മളുടെ ജീവിതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക.  ഇന്ത്യയിലെ പോലെ നമ്മള്‍ മക്കള്‍ക്കായി, ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല. പിന്നെ ഒരു സോഷ്യല്‍ സ്ററ്സിന് വേണ്ടി മാത്രം രാപകല്‍ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക. ജീവിതം ആസ്വദിക്കുക.. പങ്കാളിയുടെ മാനസിക മാറ്റങ്ങള്‍ മനസിലാക്കി എടുക്കാന്‍ തക്ക ബന്ധങ്ങള്‍ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക. Uk പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെന്‍സില്‍ പെണ്ണുങ്ങള്‍ക്ക് ആണ് സൗണ്ട് കൂടുതല്‍. അങ്ങനൊരു സാഹചര്യത്തില്‍ National Domestic Abuse Helpline - 0808 2000 247 / The Men's Advice Line, for male domestic abuse survivors - 0808 801 0327  കോണ്‍ടാക്ട് ചെയ്യുക.  ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാന്‍ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആര്‍ക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാര്‍ഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ! ജോസ്ന സാബു സെബാസ്റ്റ്യന്‍   

പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...

കൊല്ലത്തെ മകളെ പീഡിപ്പിച്ച ക്രൂരനായ അച്ഛനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂടുള്ള തലക്കെട്ടുകളോടെ പലേടത്തും വിറ്റഴിക്കപ്പെടുകയാണ്. ചില തലക്കെട്ടുകള്‍ കാണേണ്ടത് തന്നെയാണ്, രോമാഞ്ചം തോന്നും. വായിക്കാന്‍ തോന്നും. വായിച്ചാല്‍ പിന്നെ ആ വായിച്ചതിന്റെ ആലസ്യതയില്‍ ചിലര്‍ മുഴുകാന്‍ തുടങ്ങും. പിന്നെ പലര്‍ക്കും പലവിധ ഐഡിയകള്‍ മനസ്സില്‍ രൂപപെടുകയായി, ആഗ്രഹസാഫല്യത്തിനായി വഴി തിരയുകയായി.   വിവരണത്തില്‍ വാസ്തവമുണ്ടോ ഇല്ലയോ എന്നറിഞ്ഞുകൂടാ എങ്കിലും ഒരമ്മ സ്വന്തം കൊച്ചിന്റെ അപ്പന്‍ അവളെ പീഡിപ്പിച്ചുവെന്ന കഥ വളരെ വര്‍ണാഭമായി മീഡിയകളില്‍ വന്നു വരച്ചുകാട്ടുമ്പോള്‍ അതിന്റെ ആവശ്യം ഉണ്ടോ എന്ന് നമ്മള്‍ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്നോര്‍മപ്പെടുത്താനുള്ള ചെറിയൊരു കുറിപ്പാണിത്.  ഇനി ഒരുപക്ഷെ ആ 'അമ്മ പറഞ്ഞതില്‍ സത്യമുണ്ടെന്ന് കരുതുക ...എങ്കിലും നമ്മുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ നമ്മുടെ കുഞ്ഞിനുണ്ടായ ഒരു ദുരനുഭവം പ്രത്യേകിച്ചു ലൈംഗിക പീഡനങ്ങള്‍ ഒരു മീഡിയകളിലും വിവരിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ് പല വിധഗ്ദരും ചൂണ്ടിക്കാട്ടുന്നത്.  നമ്മുടെ വീട്ടിലെ കുട്ടിക്കേറ്റ ഒരു ആഘാതം, അത് ആരില്‍ നിന്നായിക്കൊള്ളട്ടെ അതൊരമ്മ മാത്രം അറിഞ്ഞാലും മതി. അച്ഛന്‍ പോലും അറിയേണ്ട കാര്യമില്ല എന്ന് സാരം. എന്നതിനര്‍ത്ഥം പല വഴി മെസ്സേജ് പാസ് ചെയ്യുന്നത് ആ കുട്ടിയുടെ മാനസീക ആഘാതം കൂട്ടുക മാത്രമേ ചെയ്യൂ. അതിനാല്‍ കുട്ടിയെ സമൂഹത്തിന് മുമ്പിലിട്ടു, ആര്‍ത്തിയോടെ കൊത്താന്‍ നോക്കുന്ന മീഡിയക്കാരുടെ മുമ്പിലിട്ടു വലിച്ചിഴക്കുന്നതിന് മുമ്പ് ഒരമ്മക്ക്/മാതാപിതാക്കള്‍ക്ക് തന്റെ സ്വന്തം കുട്ടിക്കായ് മറ്റു പലതും ചെയ്തു തീര്‍ക്കാനുണ്ട്. നോക്കാം: ഒന്നാമതായി കുട്ടിയെ കരയാന്‍ അനുവദിക്കുക, അല്ലാതെ ആ സമയത്തു അയ്യോ മോളെ കരയല്ലേ എന്ന് പറയുകയോ, കുട്ടിയോട് ഉച്ചത്തില്‍ സംസാരിക്കുകയോ, കൂടുതല്‍ കാര്യങ്ങളെക്കുറിച്ചു ആരായുകയോ ചെയ്യരുത്. കുട്ടി കരഞ്ഞു തീര്‍ക്കാന്‍ സമയമെടുക്കും, അതിനനുവദിക്കുക. 2021 മാര്‍ച്ചില്‍ അവസാനിച്ച ചില സര്‍വേകള്‍ പ്രകാരം മിക്ക ലൈംഗികാതിക്രമങ്ങളും ഇരയ്ക്ക് അറിയാവുന്ന ഒരാളായിരിക്കും നടത്തുന്നത്. ഇത് ഒരു പങ്കാളിയോ മുന്‍ പങ്കാളിയോ ബന്ധുവോ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആരും ആകാം. ആക്രമണം പലയിടത്തും സംഭവിക്കാമെങ്കിലും സാധാരണയായി ഇരയുടെ വീട്ടിലോ കുറ്റവാളിയുടെ (ആക്രമണം നടത്തുന്ന വ്യക്തി) വീട്ടിലോ ആയിരിക്കും നടക്കാറു പതിവ്. ഇനി നിങ്ങള്‍ സഹായത്തിനായി എവിടെ പോകുന്നു എന്നത് നിങ്ങളുടെ പ്രദേശത്ത് ലഭ്യമായതും നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതും എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. വിദഗ്ധ വൈദ്യ പരിചരണം, ലൈംഗിക അതിക്രമ പിന്തുണ, ഫോറന്‍സിക് മെഡിക്കല്‍ പരിശോധന ഇവയെല്ലാം അതില്‍ ഉള്‍പെടുന്നവയാണ്.  ഇനി ഒരു കാരണവശാല്‍ ഇതൊന്നും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ആദ്യത്തെ കോള്‍ ഒരു ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രമോ (Sexual Assault Referral Centres (SARC)), സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേശകനോ (Independent Sexual Violence Adviser (ISVA)) ഇനി അതും ഇല്ലങ്കില്‍ ഒരു ജില്ലാ കളക്ടറോ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ കാര്യങ്ങള്‍ അയല്‍പക്കകാരോ ചാനലുകാരോ ഒന്നും അറിയേണ്ട ഒരു ആവശ്യവുമില്ല. അത് കാര്യങ്ങളും നിങ്ങളുടെ പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുകയെ ചെയ്യുകയുള്ളൂ. കൂടാതെ നിങ്ങള്‍ക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു നല്ല സുഹൃത്ത്, അടുത്തറിയാവുന്ന ഒരു ബന്ധു അല്ലെങ്കില്‍ അദ്ധ്യാപകനെ പോലെ നിങ്ങള്‍ വിശ്വസിക്കുന്ന ആരോടെങ്കിലും നിങ്ങള്‍ ഇത് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാകുലത കുറക്കാന്‍ സഹായകരമാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ ഒന്നൂടെ ചിന്തിക്കാന്‍ സമയം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, എന്തെങ്കിലും പരിക്കുകള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടാന്‍ കാലതാമസം ഉണ്ടാകരുത്. കാരണം സംഭവിച്ച അക്രമത്തില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് (മുതിര്‍ന്ന ഒരാള്‍ ആണെങ്കില്‍)ഗര്‍ഭധാരണമോ അല്ലെങ്കില്‍ (കുട്ടികള്‍ക്ക്/മുതിര്‍ന്നവര്‍ക്ക്) ലൈംഗികമായി പകരുന്ന പലവിധ അണുബാധകള്‍ STD, അതായത് ലൈംഗിക പരമായ പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.  ഇനി നടന്ന കുറ്റകൃത്യം കൂടുതലായി അന്വേഷിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്രയും വേഗമൊരു ഫോറന്‍സിക് വൈദ്യപരിശോധന നടത്തുന്നതാണ് നല്ലത്. (കേസ് കോടതിയില്‍ പോയാല്‍ ഉപയോഗപ്രദമായ തെളിവുകള്‍ നല്‍കാന്‍ ഇതിന് കഴിയും). അതിനാല്‍ ലൈംഗികാതിക്രമത്തിന് ശേഷം ഉടനടി നിങ്ങള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ കഴുകുകയോ മാറ്റുകയോ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. കാരണം ആക്രമണത്തെക്കുറിച്ച് നിങ്ങള്‍ പിന്നീട് എപ്പോഴെങ്കിലും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇതിലൂടെ പ്രധാനപ്പെട്ട ചില ഫോറന്‍സിക് തെളിവുകള്‍ നശിച്ചേക്കാം.  ഫോറന്‍സിക് വൈദ്യപരിശോധന വേണോ എന്ന് നിങ്ങള്‍ക്ക് ഏത് ഘട്ടത്തിലും തീരുമാനിക്കാം. എന്നിരുന്നാലും, ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത കൂടുതലാണ്. 7 ദിവസത്തിലേറെ മുമ്പാണ് ആക്രമണം നടന്നതെങ്കില്‍, ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയെക്കുറിച്ച് ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രത്തില്‍  (SARC) നിന്നോ പോലീസില്‍ നിന്നോ ഉപദേശം തേടുന്നത് മൂല്യവത്താണ്. ഫോറന്‍സിക് മെഡിക്കല്‍ പരിശോധന സാധാരണയായി ഒരു ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രത്തിലോ അല്ലെങ്കില്‍ ഒരു പോലീസ് സ്യൂട്ടിലോ നടക്കുന്നു. ലൈംഗികാതിക്രമ ഫോറന്‍സിക് മെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറോ നഴ്‌സോ ആയിരിക്കും സാധാരണ ഈ പരിശോധന നടത്തുന്നത്. ഇവിടെ ഡോക്ടറോ നഴ്‌സോ പ്രസക്തമായ ആരോഗ്യ ചോദ്യങ്ങള്‍ ചോദിക്കും - ഉദാഹരണത്തിന്, ആക്രമണത്തെക്കുറിച്ചോ സമീപകാല ലൈംഗിക പ്രവര്‍ത്തനത്തെക്കുറിച്ചോ. നിങ്ങള്‍ ചുംബിച്ചതോ സ്പര്‍ശിച്ചതോ അല്ലെങ്കില്‍ ലൈംഗിക ഭാഗങ്ങളിലെ ചില സ്രവങ്ങള്‍ പോലുള്ള സാമ്പിളുകള്‍ അവര്‍ എടുക്കും. ആക്രമണത്തെക്കുറിച്ച് നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അവര്‍ മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകളും ഇടയ്ക്കിടെ മുടിയും എടുക്കും, കൂടാതെ ചില വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമവര്‍ സൂക്ഷിക്കുകയും ചെയ്യും. ഇനി പോലീസിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന് നിങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കില്‍, ശേഖരിക്കുന്ന ആ ഫോറന്‍സിക് മെഡിക്കല്‍ തെളിവുകള്‍ നിങ്ങള്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യണോ എന്ന് ഒരു തീരുമാനമേടിക്കുന്ന സമയം വരെ ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രം സൂക്ഷിക്കും. നിങ്ങള്‍ ഇനി ഇത് ഒരുപക്ഷെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആക്രമണത്തെക്കുറിച്ച് ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഇതില്‍ നിങ്ങളെ ഫോറന്‍സിക് മെഡിക്കല്‍ പരിശോധന നടത്തുകയും എന്താണ് സംഭവിച്ചതെന്ന് ഒരു പ്രസ്താവന നടത്തുകയും ചെയ്യും. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ പോലീസ് ക്രൗണ്‍സില്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കൈമാറും, പിന്നീട് കേസ് വിചാരണ വേണമോ വേണ്ടയോ എന്നവര്‍ തീരുമാനിക്കുകയും നിങ്ങളോട് ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന്  വിവരിക്കുകയും സഹായിക്കുകയും ചെയ്യും. ഇനി എല്ലാ കേസുകളും ഇരക്ക് താല്‍പര്യമില്ല എങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യെണ്ടതില്ല. ഉദാഹരണത്തിന് ഒരു പോലീസ് ഉദയഗസ്ഥന്‍ നിങ്ങളുടെ ഒരു ബന്ധുവോ സുഹൃത്തോ ആയിരിക്കാം. പക്ഷെ ആക്രമണത്തെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ അവര്‍ക്ക് നിങ്ങളെയൊരു വൈദ്യ പരിചരണത്തിനോ ഫോറന്‍സിക് മെഡിക്കല്‍ പരിശോധന നടത്താനോ ഒക്കെ സഹായിക്കാവുന്നതാണ്. ഇതിനോട് അനുബന്ധിച്ചുള്ള അന്വേഷണങ്ങളോ പ്രോസിക്യൂഷനോ, അല്ലെങ്കില്‍ നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയോ ഒന്നും ഇല്ലെങ്കില്‍ ഒരു കാരണവശാലും നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് സേവനങ്ങളുമായി അവര്‍ പങ്കിടില്ല. ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹായിക്കാന്‍ ചില ലൈംഗിക ആക്രമണ റഫറല്‍ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളിലോ പ്രത്യേകം പരിശീലനം ലഭിച്ച ഉപദേശകരോ നമുക്ക് ലഭ്യമാണ്. ഈ സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേഷ്ടാക്കള്‍ക്ക് Independent Sexual Violence Adviser (ISVA )ഇരകള്‍ക്ക് ആവശ്യമായ മറ്റ് പിന്തുണാ സേവനങ്ങളിലേക്ക് ആക്സസ് നേടാന്‍ നിങ്ങളെ സഹായിക്കാനാകും. അതിനാല്‍ കുട്ടികള്‍/അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഏതെങ്കിലും തരത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സേവനങ്ങള്‍ പലതുണ്ട് ചില അത്യാവശ്യ നമ്പറുകള്‍, താത്കാലിക അഭയ കേന്ദ്രങ്ങള്‍ ഒക്കെ നമുക്ക് ലഭ്യമാണ്. ( ഈ വിവരങ്ങള്‍ കൂടുതലായി ജില്ലാതല അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍ എന്ന ബുക്കിന്റെ അവസാനം രേഖപെടുത്തിയിട്ടുണ്ട്). ഇത്രയുമൊക്കെ കാര്യങ്ങള്‍ പരിക്കേറ്റ സ്വന്തം കുഞ്ഞിനായി ചെയ്യാന്‍ കിടക്കുമ്പോള്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ മീഡിയകള്‍ക്ക് കടിച്ചുകീറാന്‍ ഇട്ടു കൊടുക്കാതിരിക്കാം. അത് പ്രതിയോടുള്ള ഒരു താത്കാലിക പ്രതിരോധം തീര്‍ക്കാന്‍ മാത്രമേ ഉപകരിക്കു... നാട്ടുകാര്‍ വായിച്ചു പറഞ്ഞു മറക്കും. ഉന്തിന്റെ കൂടെ തള്ളുകൂടി കൊടുക്കാതെ കുഞ്ഞിന്റെ മനസിനെ ഉണങ്ങാന്‍ അനുവദിക്കൂ... ജോസ്ന സാബു സെബാസ്റ്റ്യന്‍

നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...

വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തത്, അതിലെന്താണ് തെറ്റ് ? അനുവാദം ചോദിക്കുന്നതിനേക്കാള്‍ റേപ്പാണ് ദേധമെന്നാണോ അത് അര്‍ത്ഥമാക്കുന്നത്? വിനായകന്‍ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈല്‍ഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല. അത് ഒന്നില്ലെങ്കില്‍ അയാള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവ്. എന്നിരുന്നാലും ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍ അത് ഇന്ന് സമൂഹത്തില്‍ വളരെ ആവശ്യമാണ്. ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്... ഇവിടൊക്കെ അത് ദിന കാഴ്ചയാണ്. ഒരാളോട് ഇഷ്ടം തോന്നിയാല്‍ Are you interested എന്ന് ചോദിക്കും ഇല്ലങ്കില്‍ ഇല്ല, എസ് എങ്കില്‍ എസ്. അതിനര്‍ത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കുമോ എന്നല്ല. അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ്, ആ ചോദ്യം? (ഞാന്‍ അയാളെ അയാള്‍ പറഞ്ഞ രീതിയെ പൂര്‍ണമായി ന്യായീകരിച്ചെന്ന് ഇതിനര്‍ത്ഥമില്ല)  അഞ്ചു മിനിറ്റത്തെ പെണ്ണുകാണലില്‍ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ പാശ്ചാത്യര്‍ അഞ്ചുമിറ്റില്‍ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫര്‍ ചെയ്യാതിരിക്കുകയും നോ പറഞ്ഞാല്‍ അവരെ റെസ്പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ. നമ്മള്‍ ഇന്ത്യക്കാര്‍ എന്നും അടിച്ചമര്‍ക്കപെട്ട (അടിമകള്‍)വര്‍ഗമാണ്. പലരും പലതും നമ്മളില്‍ നമ്മുടെ അനുവാദമില്ലാതെ അടിച്ചേല്‍പ്പിച്ചു. വിശ്വാസം മുതല്‍ കാര്‍ഷിക ബില്‍ വരെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചു, അനുവാദം ചോദിച്ചാല്‍ നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാകുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാല്‍ ദമ്പതിമാര്‍ തമ്മില്‍, മാതാപിതാക്കള്‍ മക്കളോട്, മക്കള്‍ മാതാപിതാക്കളോട്, നമ്മള്‍ ഓരോരുത്തരും സഹോദരങ്ങളോട്, അയല്‍ക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ്. അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ്. അതിനാല്‍ വളരെ ചെറുപ്പം മുതലേ നമ്മള്‍ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ട്. അനുവാദം' ചോദിക്കാന്‍ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കില്‍ ഒരു നിര്‍ഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.  പാശ്ചാത്യര്‍ ജീന്‍സിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്‍പിച്ചു ജീന്‍സിട്ടു, അവര്‍ ബര്‍ഗര്‍ കഴിച്ചു നമ്മളും കഞ്ഞി മാറ്റി ബര്‍ഗര്‍ ആക്കി, ഖദര്‍ മാറ്റി കൊട്ടിട്ടു, സാരി മാറ്റി ഷോര്‍ട്ട് ഇട്ടു.....പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങള്‍ മാത്രം accept ചെയ്യാന്‍ നമ്മള്‍ മടിക്കണം. അങ്ങനെ മടിക്കുമ്പോള്‍ ഓര്‍ത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും..... ജോസ്ന സാബു സെബാസ്റ്റ്യന്‍   

ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....

പെണ്ണുങ്ങളെന്നും സൂപ്പറാണ്. അതും പ്രത്യേകിച്ചു സൗത്തന്ത്യയിലെ പെണ്ണുങ്ങള്‍... ഞങ്ങള്‍ക്കെല്ലാം ഇന്ന് പൂമുഖ വാതിക്കല്‍ സ്‌നേഹം വിടര്‍ത്താന്‍ സമയമില്ല. കാരണം ഇന്ന് കുടുംബത്തിലെ ദുഃഖത്തിന്റെ മുള്ളുകള്‍ എടുത്തു കളയാന്‍ ഞങ്ങളും കൂടി അധ്വാനിക്കേണ്ടതുണ്ട്... എങ്കിലും കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും രൂപത്തില്‍ കഴിയാവുന്നത്ര ലക്ഷ്മിയും അകാന്‍ ശ്രമിക്കുന്നവരാണ് ഞങ്ങള്‍.ഈ ലക്ഷ്മി ഭാവം പൂര്‍ണമായി കളയാതിരിക്കാന്‍ ഞങള്‍ ഞങ്ങളെത്തന്നെ ബൂസ്റ്റപ് ചെയ്യാന്‍ ഇടയ്ക്കിടെ ഈ കണ്ടുമുട്ടലുകള്‍ കളികള്‍ ചിരികള്‍ എല്ലാം ആവശ്യമാണ്. പെണ്ണെന്നും അപലകളാണ് ഇലകളാണ് ഇരകളാണ് എന്നൊക്കെ ആരോ പറഞ്ഞ പഴമൊഴിയില്‍ പലവട്ടം തട്ടിവീണിട്ടുള്ളവരാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍. അതെ അത്രമാത്രം മൂര്‍ച്ചയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. എന്നാല്‍ കുറച്ചു വൈകിയാണെങ്കിലും ഞങ്ങളാ പഴങ്കഥകളൊക്കെ ശുദ്ധ നുണയാണെന്ന് മനസിലാക്കി ഞങ്ങളെ ഞങ്ങള്‍ തന്നെ പലതരത്തില്‍ അണിയിച്ചൊരുക്കി മുന്നേറുന്നു. ഒരു സ്ത്രീ മനുഷ്യവര്‍ഗ്ഗത്തിന്റെ പുഷ്പം പോലെയാണ്. വേരില്ലാതെ ചെടിയില്ല, പക്ഷേ പൂവില്ലാതെ ജീവിതത്തില്‍ നിലനില്‍പ്പില്ല.  അതെ ആ പുഷ്പം ഓരോ കുടുംബത്തിലും അനിവാര്യമാണ്. എന്നാല്‍ ഇക്കാലത്ത്, സ്ത്രീകള്‍ പുരുഷന്മാരെപ്പോലെയാകാന്‍ തീവ്രമായി ശ്രമിക്കുന്നു, കാരണം പുരുഷനെപ്പോലെയായാല്‍ പൂര്‍ണതയായി എന്നവള്‍ വിശ്വസിക്കുന്നു. ഉടുവസ്ത്രം വികൃതമാക്കുന്നതിലും പുരുഷനെപ്പോലെ സംസാരിക്കുന്നതിലുമൊക്കെ അവള്‍ തൃപ്തി കണ്ടെത്തുന്നു. എന്നാല്‍ സ്ത്രീ ജീവിതം മനോഹരമാകണമെങ്കില്‍, ഒരു സ്ത്രീ സമൂഹത്തില്‍ അവളുടെ ശരിയായ സ്ഥാനം കണ്ടെത്തണം. അവള്‍ അവളായി തന്നെ നിന്ന് പ്രശോഭിക്കണം.  അതിനായി ജീവിതത്തിന്റെ സ്ത്രൈണ വശങ്ങളായ സംഗീതം, കല, സൗന്ദര്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ അടങ്ങിയ ഒരു സ്ത്രീ സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്. പണ്ടുള്ളവര്‍ അവളുടെ സുരക്ഷക്കായി അവളെ വീട്ടില്‍ തന്നെ ഒതുക്കിനിര്‍ത്താന്‍ തുടങ്ങി. സുരക്ഷയ്ക്കായി ചെയ്തത് പിന്നീടൊരു സാധാരണ സമ്പ്രദായമായി മാറി. ആ സമ്പര്‍ദായം പാടെ മാറ്റാന്‍ ഇന്ന് കാലം അതിക്രമിച്ചിരിക്കുന്നു. കാരണം സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ അനുപാതത്തില്‍ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പൂക്കാന്‍ കഴിയാത്ത ഒരു വേരോ ചെടിയോ സ്വാഭാവികമായും വിഷാദാവസ്ഥയിലാകുന്നു. സ്ത്രീ അവളിലെ അല്‍മാവടങ്ങിയ സ്‌ത്രൈണത പ്രകടിപ്പിക്കുന്നില്ലെങ്കില്‍, അത് തികച്ചും ഒരു സമൂഹത്തിനെ പ്രത്യേകിച്ച് പുരുഷനെ വിഷാദത്തിലേക്ക് നയിക്കാന്‍ കാരണമാകും.  If the feminine does not find expression, it will lead to depression. An absolutely masculine mind becomes dark, morbid, and depressed. This is what you see in the world today, particularly in the West.  ഉയര്‍ന്നതോതിലുള്ള വിവാഹബന്ധ വേര്‍പിരിയലുകളും, സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഒച്ചകളുമൊക്കെ പലതരത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കൊട്ടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവിടെ മനുഷ്യ മനസ്സ് പലതരത്തില്‍ ഇരുണ്ടതും രോഗാതുരവും വിഷാദവുമാണ് എന്നതിന് നമുക്ക് പലര്‍ക്കും അറിയാത്ത നല്ല വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇന്ന് കൂടുതല്‍ ആണുങ്ങളും സ്വയംവര്‍ഗ രതിയിലേക്കും chemsex ലേക്കുമൊക്കെ പോകാനുള്ള പ്രഥാന കാരണവും ഇവിടെ പെണ്ണുങ്ങളുടെ സ്‌ത്രൈണസൗന്ദര്യം നഷ്ടപ്പെടുത്തി എന്നത് തന്നെയാണ്.  സ്ത്രീകള്‍ക്കായി മാറ്റിവക്കപെട്ട ഈ ദിവസത്തില്‍ എനിക്കൊന്നേ പറയാനുള്ളു, നിങ്ങളുടെ പെരുമാറ്റങ്ങളിലൂടെ, നടപ്പിലൂടെ നിങ്ങള്‍ നിങ്ങളിലെ സ്‌ത്രൈണ ഭാവം നഷ്ടപെടുത്തിയിട്ടുണ്ടെങ്കില്‍ പുറമെ നമുക്ക് എല്ലാം തികഞ്ഞതായി തോന്നും പക്ഷേ അത് നമ്മളില്‍ ശരിയായി പ്രവര്‍ത്തിക്കില്ല. അതിനാല്‍ നിങ്ങളിലെ സ്ത്രണതയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്വാതന്ത്രത്തിനായി അവകാശങ്ങള്‍ക്കായി വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഭദ്രതക്കായി ഒക്കെ പൊരുതാം. നിങ്ങളിലെ സ്ത്രീത്വം ഒരു പുഷ്പം ഒരു ചെടിക്ക് അലങ്കാരമേകുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നല്ലൊരു പൂക്കാലത്തിനായി തല്ലിക്കൊഴിക്കാതെ നമുക്ക് കാത്തുസൂക്ഷിക്കാം.... വനിതാ ദിനാശംസകള്‍................... ജോസ്ന സാബു സെബാസ്റ്റ്യന്‍

ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!

മലയാളിക്കേറ്റവും കൗതുകകരവും അറിയാന്‍ ആഗ്രഹവുമുള്ള ഒരു ഏരിയ ആണ് സെക്‌സ്.  സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയ ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്യട്ടെ.... വളരെച്ചെറുപ്പം മുതല്‍ തന്നെ സെക്‌സ് എന്ന പഥം കേള്‍ക്കുന്നതില്‍ നിന്നും ഉച്ചരിക്കുന്നതില്‍ നിന്നുമൊക്കെ നല്ല വിലക്ക് നേരിട്ടുള്ളവരാണ് നമ്മളെയൊക്കെ. സെക്‌സ് എന്ന് കേള്‍ക്കുമ്പോളേ സ്വര്‍ഗം നഷ്ടപെടുമല്ലോ എന്ന് ആലോചിക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ സല്‍പ്പേര് കാത്തു സൂക്ഷിക്കണമെന്ന കടുത്ത ആഗ്രഹം മൂലം ഇരുട്ടില്‍ മാത്രം ഏന്തുമാകാമെന്ന് കരുതുന്നവര്‍ വരെയുണ്ട് നമ്മില്‍. ഈ ഇടെ എന്റെ അയല്‍പക്കക്കാരനൊരു ചെക്കന്‍ 14 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന് പോലീസ് പിടിച്ചു. അവനെ യുകെയിലിട്ട് അടപടലം ചോദ്യം ചെയ്തു നാണം കെടുത്തിയത് നാടുമുഴുവനറിഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ? കഷ്ടമുണ്ട്, അത്രക്കുണ്ട് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന A plus സ്‌ക്വര്‍ = ഡാഷ്‌ന്... വല്യ ട്യൂഷന്‍ ഫീസ് കൊടുത്തു പഠിപ്പിക്കുകയാണ് എന്തിനോക്കെയോ വേണ്ടി. ചില മനുഷ്യര്‍ മെസ്സഞ്ചെറുകളില്‍ വാരിവിതറുന്ന മെസ്സേജുകള്‍, വര്‍ത്തമാനങ്ങളോക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കാര്യം മനസിലാകും...ചില സാധാ മനുഷ്യര്‍... പാവങ്ങള്‍ അവരെല്ലാം സാമ്പത്തികമായി വളര്‍ന്നുവെന്നല്ലാതെ ബുദ്ധിപരമായി ഒന്നും വികസിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു വല്ലാതെ വിഷമം വരും. എന്ത് ചെയ്യാം...! ഒരുകാര്യമറിഞ്ഞോളൂ...ബ്രിട്ടന്‍ വളരെ മനോഹരമായൊരു രാജ്യമാണ്. നയനമനോഹാരിത മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. രാജ്യ മതവര്‍ണ വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി കണ്ടു അവര്‍ക്ക് എല്ലാവിധ സ്വതന്ത്രവും വിലയും അവകാശങ്ങളും കൊടുക്കുന്നൊരു രാജ്യമാണിത്. ഇവിടെ പണമോ സ്വാധീനമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല.  ലണ്ടന്‍ സിറ്റിയില്‍ മാത്രം ഏകദേശം 300 ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. അപ്പോള്‍ ഏതെല്ലാം കാറ്റഗറി ആള്‍ക്കാര്‍ ആയിരിക്കും ഇവിടുള്ളത്. അവരൊക്കെ പച്ച മനുഷ്യര്‍ ആണെന്നും പണം ഭക്ഷണം ജോലി മാത്രമല്ല അവരുടെയൊക്കെ ജീവിതമെന്നും ഇവിടുത്തെ ഗവണ്‍മെന്റിന് നന്നായി അറിയാം. അതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ ഇരിക്കിന്നതിനും പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെയും അപലരെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നമ്മള്‍ വളരെ സീക്രെട് ആക്കി വൃത്തികേട് കാണിക്കുന്ന കാര്യങ്ങള്‍ ലണ്ടനില്‍ വളരെ ക്രിസ്റ്റല്‍ ക്ലിയര്‍ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്.  അതിനാല്‍ ഈ സെക്‌സ് എന്ന് പറയുന്നത് നമ്മള്‍ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കുന്നത്ര വല്യ വിഷയമൊന്നുമല്ല. ഇതൊക്കെ മനുഷ്യന് ആവശ്യമുള്ള ഒരു ഘടകം തന്നെ ആയിട്ടാണിവിടെ നോക്കികാണുന്നത്. അതിനാല്‍ തന്നെ ഇവിടെ സെക്ഷ്വല്‍ ഹെല്‍ത്തില്‍ റെഗുലര്‍ ചെക്കപ്പിന് വരുന്ന ആളുകളോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനവര്‍ മറയില്ലാതെ തുറന്നു പറയുന്ന ചില ഉത്തരങ്ങളും താഴെ മെന്‍ഷന്‍ ചെയ്യാം.     1.    Last time you had sex ? ആന്‍സര്‍ : ഒരു മണിക്കൂര്‍ മുമ്പേ ആണെങ്കില്‍ കൂടെ അവര്‍ പറയാന്‍ മടിക്കാറില്ല. ശരിയായ പരോശോധനകള്‍ക്കും ട്രീട്‌മെന്റുകള്‍ക്കും അങ്ങനുള്ള തുറന്ന് പറച്ചിലുകള്‍ ആവശ്യവുമാണ്     2.    Regular or casual partner?     ആന്‍സര്‍:. വൈഫുമുണ്ട് അല്ലാതെ വേറെയുമുണ്ട്. അതില്‍ ഒരേ ജന്‍ഡറും ഉള്‍പെടും.    3.    Male or Female ?                     അന്‍സ്ര്‍: പെണ്ണുമുണ്ട് അണുമുണ്ട് ...    4.    How long you been together? അന്‍സ്ര്‍:വൈഫുമായി വര്‍ഷങ്ങളായി പക്ഷെ ക്യാഷുല്‍ പാര്‍ട്‌ണേഴ്സുകളുമായി ഒരു മണിക്കൂര്‍ മാത്രമേ ബന്ധമുള്ളൂ.    5.    Vaginal / anal or oral sex?       അന്‍സ്ര്‍: വ്യത്യസ്ത ഉത്തരങ്ങള്‍ ആയിരിക്കും     6.    Last time when you had sex, is it oral or unprotected sex?     അന്‍സ്ര്‍: ഒരൊരുത്തരും തരുന്ന ഉത്തരം വ്യത്യസ്തമായിരിരിക്കും.    7.    Are you aware of HIV status of your partners?          അന്‍സ്ര്‍: ചിലര്‍ പരസ്പരം പറഞ്ഞിട്ടുണ്ടാകാം ചിലര്‍ പറഞ്ഞിട്ടില്ലാകാം. എങ്കിലും അറിഞ്ഞുകൊള്ളുക HIV  ഇന്ന് പരിഹരിക്കപ്പെടാവുന്ന വിഷയമാണ്. ഇത് ബ്ലഡ് പ്രേഷറിനെ നേരിടുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനാല്‍ തുറന്നു തന്നെ പറയുക...    8.    Where is she/ he from?           അന്‍സ്ര്‍: സ്ഥലം ലണ്ടന്‍ ആയതിനാല്‍ ഒത്തിരി ഉത്തരങ്ങള്‍ കിട്ടും.    9.    Is she / he contactable?            അന്‍സ്ര്‍: ചിലര്‍ എസ് പറയും ചിലര്‍ നോ പറയും. പിന്നെയും കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നവരാണെങ്കില്‍ അവരോടു നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ ചികിത്സ നേടാന്‍ ഉപദേശിക്കാം അല്ലങ്കില്‍ അവരെ മറ്റു പലതരത്തിലും സഹായിക്കാനാകും.    10.    Do you receive or give sex?      അന്‍സ്ര്‍: ഇതും ഇച്ചിരി വിശദീകരണം വേണ്ട ചോദ്യമാണ്. സ്വാബ്, ബ്ലഡ് സാമ്പ്ള്‍സ് അങ്ങനങ്ങനെ പല പ്രോസസ് ഇതില്‍ ഉള്‍പ്പെടുന്നു എന്ന് സാരം.    11.    How many sexual partners for last three or six months?    അന്‍സ്ര്‍ : ഇതും തുറന്നു തന്നെ സമ്മതിക്കുന്നവരാണ് കൂടുതലും. ചിലരുടെ നമ്പര്‍ 30 ഓ 40 ഒക്കെയാവും. ഇതറിയുന്നത് ഇന്‍ഫെക്ഷന്‍ കൂടുതല്‍ സ്‌പ്രെഡ് ആകാതെയിരിക്കാന്‍ അവരെക്കൂടി സഹായിക്കാനാകും.      ഇതൊക്കെ ഇവിടെ ഇത്ര തുറന്നു പറയാന്‍ കാരണം, യുകെയില്‍ സെക്‌സ് ഇത്രമാത്രം ഓപ്പണ്‍ ആയി ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങളും കൂടാതെ ഒട്ടേറെ സെക്‌സ് വര്‍ക്കേഴ്സുമൊക്കെ ഉള്ളൊരു രാജ്യമാണിത്. ഇതൊക്കെ ഇവിടെ നിയമ പരമായി  അംഗീകരിക്കുന്നതും അവരുടെ ഹെല്‍ത്തിനെ ഫ്രീ ആയി പ്രൊട്ടെക്റ്റ് ചെയ്യുന്നതുമൊക്കെ ഓരോ പ്രജയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതുവഴി ദുര്‍ബലരായ മറ്റുപലരെയും പ്രത്യേകിച്ച് 18 വയസില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണ് എന്നത് മറന്നുകൂടാ. അതിനാല്‍ ഇവിടെ കുട്ടികളെ തൊട്ടാല്‍ പണി പല വഴിയേ വരുമെന്നതും മറക്കണ്ടാ... ഇതൊന്നും കൂടാതെ മുംബൈയിലും ഡല്‍ഹിയിലുമൊക്കെ ഉള്ളതിലേറെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ലണ്ടനില്‍ മാത്രമുണ്ട്. മാത്രവുമല്ല ഇന്ന് യുകെയുടെ ഹോം ഓഫീസുകളിലും നീയമപരമായുമൊക്കെയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നതിലുമൊക്കെ നല്ലൊരു പങ്ക് മനഃപൂര്‍വ്വമോ അല്ലാതെയോ ആയി ഇന്ന് ഇന്ത്യക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കും. കാരണം നമ്മുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അറിയാവുന്നവരേ തന്നെ നിയമം പാലിക്കാന്‍ കാവല്‍ ഏല്‍പ്പിക്കുന്നത് കുറ്റവാളികളെ വേഗം പിടിക്കാനും അവരെ കേറ്റിവിടാനും പറ്റുന്നതിലൂടെ അവരുടെ ജോലി എളുപ്പമാക്കും.  ഈ ഇടെ നമ്മുടെ നാട്ടില്‍നിന്നും ഒട്ടേറെ ചെറുപ്പക്കാര്‍ പഠനത്തിനായും ജോലിക്കായുമൊക്കെ വണ്ടി കേറിയിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലുള്ള ലൈംഗിക ദാരിദ്രവും കുട്ടികളോടുള്ള ചൂഷണങ്ങളും, കൊലകളുമൊക്കെ BBC അവര്‍ക്കാകുന്ന വിധത്തില്‍ കൂട്ടിയും കുറച്ചുമൊക്കെ പറഞ്ഞു നമ്മള്‍ ഇന്ത്യക്കാര്‍ നല്ല പേരിനുടമകളായതിനാല്‍, ഇവിടേയ്ക്ക് വന്നിറങ്ങുന്ന പുതിയ പറ്റം ചെറുപ്പക്കാരുടെ നീക്കങ്ങളറിയാന്‍ പലതരം സംവിധാനങ്ങളുമിന്ന് യുകെയില്‍ സ്ഥാപിതമാണ്. അതിനാല്‍ ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ ചെന്ന് ആളും തരവുമറിയാതെ പണി ചോദിച്ചു വാങ്ങാതിരിക്കുക... ജോസ്ന സാബു സെബാസ്റ്റ്യന്‍

ഞാന്‍ അറിഞ്ഞ എന്റെ ദൈവം...

ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ എനിക്കറിയാവുന്നൊരു ദൈവമുണ്ടയിരുന്നു. എന്റെ ഓര്‍മ്മയില്‍ ദൈവം ഈശോ മാതാവ് അങ്ങനെയൊന്നും ഒരു വ്യത്യാസവുമെനിക്ക് തോന്നിയിട്ടില്ല. എനിക്കെല്ലാവരും ദൈവമായിരുന്നു. അപ്പച്ചന്‍ അടിക്കാന്‍ വന്നാല്‍ രക്ഷപ്പെടുത്തുന്ന, അമ്മച്ചി വഴക്കിടുമ്പോള്‍ എന്നെ ചിരിച്ചു കാണിക്കുന്ന, പിള്ളേരെ കേറ്റാതെ പോകുന്ന ബസ്സിനെ നിര്‍ത്തിക്കുന്ന,സ്‌കൂളിലെ കണക്കുടീച്ചറെക്കൊണ്ട് ലീവ് എടുപ്പിക്കുന്നൊരു ദൈവം... കാലൊന്നു പോറിയാല്‍ പുള്ളിയെ അലറിവിളിക്കും. പാറിപോകുന്ന പൂമ്പാറ്റയെ, തുമ്പിയെ ഒക്കെ കിട്ടാന്‍ പുള്ളിയെ ഇടനിലക്കാരനാക്കും.  സ്റ്റേജിലെ പ്രസംഗങ്ങള്‍, പാട്ടുകള്‍ ഡാന്‍സുകള്‍ മറന്നുപോകാതിരിക്കാന്‍, ടിവി കാണാന്‍ വിടാന്‍, പെരുന്നാളിന് കളിപ്പാട്ടം വാങ്ങിത്തരാന്‍, എത്ര എത്ര കൊട്ടേഷനുകളാ പുള്ളിക്ക് കൊടുത്തിട്ടുള്ളത്. അന്നൊന്നും കൂട്ടുകാരി ആമിനയ്‌ക്കൊരു ദൈവം സിന്ധുവിനൊരു ദൈവം എനിക്കൊരു ദൈവം എന്നൊന്നും തോന്നീയിട്ടില്ല. ആരും പറഞ്ഞു തന്നിട്ടുമില്ല. ആമിന കൊണ്ടുവന്നിരുന്ന പത്തിരിയും സിന്ധു കൊണ്ടുവന്നിരുന്ന പ്രസാദവുമൊക്കെ ഞങ്ങള്‍ പകുത്തിട്ടു കഴിക്കുമായിരുന്നു. കൃഷ്ണനെ കാണാന്‍ ഞാന്‍ പലവട്ടം അമ്പലത്തില്‍ പോയിട്ടുണ്ട്. ആമിന എവിടേം പോകുന്നത് ഞാന്‍ കണ്ടിട്ടില്ലാരുന്നു എന്നാലും ആമിന എന്നും ഞങ്ങടെ വീടിനടുത്തുള്ള കുരിശുപള്ളി തൊടിയില്‍ എനിക്കൊപ്പം വന്ന് പലവട്ടം മെഴുക് തിരി കത്തിച്ചു പ്രാര്‍ഥിച്ചിട്ടുണ്ട്... പിന്നെ കാലം കഴിഞ്ഞപ്പോള്‍ എപ്പോളോ ഞങ്ങടെ ദൈവം റിട്ടയര്‍ ചെയ്തു. പകരം ആരൊക്കെയോ ചാര്‍ജ്ജെടുത്തു. അതോടെ ആമിനയെ കുരിശുപള്ളീതൊടിയില്‍ മെഴുക് തിരി കത്തിക്കാന്‍ വിടാതായി. കൃഷണനെ കാണുന്നതില്‍ നിന്നും എന്നെയും പലരും വിലക്കി. എന്തിനേറെ സിന്ധുവിനെപോലും ചില ദിവസങ്ങളില്‍ അമ്പലത്തിലും ശബരിമലയിലിമൊന്നും കേറ്റതായി. അതോടെ ഞാനും എന്റെ കൂട്ടുകാരികളും ഞങ്ങളുടെ ബാലരമ മടക്കിയക്കൂട്ടത്തില്‍ മൂപ്പരെയും മടക്കി മനസിന്റെ കോണില്‍ ആര്‍ക്കും മനസിലാകാനാകാത്ത ആര്‍ക്കും കടന്ന് അക്രമിക്കാനാകത്ത ഒരു സ്ഥലത്തു മോടിയോടെ ഇന്നും കാത്തു സൂക്ഷിക്കുന്നു. ഇന്നും ഞങ്ങള്‍ ഞങ്ങളുടെ മൂപ്പരോട് ആരും കേള്‍ക്കാതെ പോയി പറയാറുണ്ട്, ആ പഴയ സ്‌നേഹവും പങ്കുവെക്കലും ചേര്‍ത്തുനിര്‍ത്തലുകളെല്ലാം മാറിയ കാര്യം, മതത്തിന്റെ മറവില്‍ നടക്കുന്ന അടിപിടികള്‍, വസ്ത്രാലങ്കാര പ്രശ്‌നങ്ങള്‍, മതാധ്യക്ഷരുടെതന്നെ പലവിധ പീഡനങ്ങള്‍ അങ്ങനെ അങ്ങനെ പലതും ഞങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. ഞങ്ങളുടെ ഭാഷ ഇപ്പോഴത്തെ മത വിശ്വാസികള്‍ക്കറിഞ്ഞുകൂടാ.കാരണം പുറമെ കാണിക്കുന്ന ആര്‍ഭാടങ്ങള്‍ക്കൊപ്പം അണിഞ്ഞൊരുങ്ങാന്‍ എനിക്കും ആമിനയ്ക്കും സിന്ധുവിനുമൊന്നും ഇന്നാകില്ല. കാരണം ഞങ്ങളിന്നും ഞങ്ങളുടെ റിട്ടയര്‍ ചെയ്ത ആ മൂപ്പരോടൊപ്പമാണ്.പ്രഹസനങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങടെ മൂപ്പര്‍ക്കും ഇഷ്ടല്ല അത്രതന്നെ.... ജോസ്ന സാബു സെബാസ്റ്റ്യന്‍

സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മള്‍ മലയാളികള്‍ക്ക് വലിയ പരിചയം ഇല്ലാത്ത അല്ലെങ്കില്‍ പോകാന്‍ മടിക്കുന്നൊരിടത്ത് പ്രാക്ടീസ് ചെയ്തു വരുകയാണ്. ഇതെഴുതാന്‍ കാരണമുണ്ട്. ഞാന്‍ പ്രാക്ടീസ് ചെയ്യുന്നത് സെക്ഷ്വല്‍ ഹെല്‍ത്തില്‍ ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ കൂട്ടുകാരികളായ നഴ്സുമാര്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ വായ്‌പൊത്തി.. ഡീ നീയോ എന്ന് ചോദിച്ചു. അതാണ്.....നമുക്ക് തീരെ പരിചയം ഇല്ലെന്ന് പറഞ്ഞത്. സെക്‌സ് എന്ന വാക്ക് കേള്‍ക്കുമ്പോളേ ചിലര്‍ക്കുള്ളില്‍ എന്തോ ഉരുണ്ടു കയറ്റവും മറ്റുചിലര്‍ക്ക് കൂടുതലറിയാനുള്ള ലഡു പൊട്ടുകയും ചെയ്യുമെങ്കിലും ആരും ഒരക്ഷരം മിണ്ടിയില്ല.  പക്ഷെ നമ്മളൊക്കെ ഈ sexual health എന്താണെന്ന് അറിഞ്ഞിരിക്കണം. അറിയാവുന്നവര്‍ ഉണ്ടാകാം. പക്ഷെ അറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു.  ലൈംഗിക ആരോഗ്യ ക്ലിനിക്കുകളില്‍ കൂടുതലായും വരുന്നത് നമ്മള്‍ മെന്റല്‍ ഹെല്‍ത്തിനായി മെഡിറ്റേഷന്‍ ചെയ്യുന്നതു പോലെ ഫിസിക്കല്‍ ഹെല്‍ത്തിനായി ജിമ്മില്‍ പോകുന്നതു പോലെ sexual ഹെല്‍ത്തിനായി മൂന്ന് മാസം കൂടുമ്പോള്‍ നമ്മളെല്ലാം പ്രായഭേദമന്യേ ചെക്കപ്പ് ചെയ്യേണ്ടത് ആവശ്യമാണ്. ഈ ചെക്കപ്പില്‍ കൂടെ നമുക്കെന്തെങ്കിലും ലൈംഗികപരമായ അസുഖങ്ങള്‍, അസാധാരണ മുഴകള്‍ അല്ലെങ്കില്‍ HIV എന്നിവയൊക്കെ കണ്ടുപിടിക്കുന്നതിനും നേരത്തെ തന്നെ ചികിത്സ നേടുന്നതിനും ഇത് സഹായിക്കും.  ലൈംഗികപരമായ അസുഖങ്ങള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും ഞാന്‍ എന്റെ കെട്ടിയോള്‍/കെട്ടിയോന്‍ മാത്രമായല്ലേ ബന്ധമുള്ളു അതിനാല്‍ എനിക്കത് വരാന്‍ ഒരു സാധ്യതയുമില്ലല്ലോ എന്ന്. പക്ഷെ ഇന്ന് മാര്‍ക്കറ്റുകളില്‍ കണ്ടുവരുന്ന പല വാഷിംഗ് ഉല്‍പന്നങ്ങളും നമ്മളുടെ ഗുഹ്യഭാഗത്തെ PH ലെവലില്‍ മാറ്റമുണ്ടാക്കുകയും അതുമൂലം പഴുപ്പ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യാം. അത് മിക്കവാറും പേരില്‍ ടെസ്റ്റ് ചെയ്യാതെ കണ്ടുപിടിക്കുക സാധ്യമല്ല താനും.  ചില പൂപ്പല്‍ പോലുള്ള അസുഖങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ (infertiltiy) കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനും അല്ലെങ്കില്‍ ചിലപ്പോള്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളിലെ ബ്ലൈന്‍ഡ്നെസ്സിനും കാരണമാകാം. ഇങ്ങനെയുള്ള റെഗുലര്‍ ചെക്കപ്പുകള്‍ മിക്കവാറും സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാന്‍സറുകളും നേരത്തെ കണ്ടുപിടിക്കാനും ചികില്‍സിക്കാനും സാധിക്കുന്നു.  കൂടാതെ bisexual / straight /Gay ബന്ധപെടുന്നവര്‍ക്ക് കൂടുതലായും HIV കണ്ടുവരുന്നു. അവര്‍ക്കും അവരില്‍ HIV പോസിറ്റീവ് ആയിട്ടുള്ളവരില്‍ അവരുടെ വൈറസിനെ കണ്‍ട്രോളില്‍ കൊണ്ടുവരുവാനും കൂടാതെ നമ്മള്‍ ബന്ധപ്പെടുന്ന ഒരാള്‍ HIV ഉള്ളവര്‍ ആണെങ്കില്‍ പോലും നമുക്ക് വരാതെ സൂക്ഷിക്കാനുമുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അവ അറിയാനും ഉപയോഗപ്പെടുത്താനും ഇത്തരം ക്ലിനിക്കുകള്‍ സഹായിക്കുന്നു.  ഇനി ഏതെങ്കിലുമൊരുത്തരം chemsex ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇങ്ങനത്തെ ക്ലിനിക്കുകള്‍ പലവിധേന ഉപയോഗപ്പെടുത്തുകയും ആരോഗ്യമോടെ ജീവിക്കാനും നമുക്കാകും. ഒന്നില്‍ കൂടുതല്‍ പാര്‍ട്ണര്‍സ് ഉള്ളവര്‍ അവരുടെ അസുഖങ്ങള്‍ കൂടുതല്‍ പേരിലേക്ക് സ്പ്രെഡ് ചെയ്യാതിരിക്കാന്‍ ബന്ധപ്പെട്ട ആള്‍ക്കാരിലേക്ക് ബന്ധപെട്ടവരുടെ പേരോ ഫോണ്‍ നമ്പറോ പറയാതെ തന്നെ അജ്ഞാത സന്ദേശങ്ങള്‍ അയച്ചു അവരെയും ചികിത്സയിലേക്ക് പോകാന്‍ സഹായിക്കുന്ന സൗകര്യങ്ങളും ഇന്ന് നിലവിലുണ്ട്.  Sexual health ക്ലിനിക്കിന്റെ മുദ്രാവാക്യമനുസരിച്ചു ആരെയും ഞങ്ങള്‍ ലൈംഗികത തെറ്റാണെന്നോ പിന്തിരിയണമെന്നോ പറഞ്ഞു പന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. മറിച്ചു എല്ലാവരും ആരോഗ്യപ്രഥമായി ജീവിക്കുന്നതിനായി അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ഇവിടെ ഇങ്ങനത്തെ ക്ലിനിക്കുകളില്‍ നിന്നും സഹായം നേടാന്‍ വിസയോ, സ്വന്തം പേരോ, ചികിത്സാ ഫീസോ ചോദിക്കാറില്ല. അതിനാല്‍ എല്ലാവരും എല്ലാ മൂന്നുമാസങ്ങളിലും അടുത്തുള്ള ലൈംഗിക ആരോഗ്യ ക്ലിനിക് വിസിറ്റ് ചെയ്യുക. ആരോഗ്യത്തോടെ ജീവിക്കുക..(ആരാ എഴുതിയത് എന്ന് നോക്കണ്ട, മുഖം നോക്കാതെ ഷെയര്‍ ചെയ്‌തോളു, അറിയില്ലാത്തവര്‍ അറിയട്ടെ??) ജോസ്ന സാബു സെബാസ്റ്റ്യന്‍  

നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!

ഫ്രാങ്കോയെകുറിച്ച് എഴുതണ്ടയെന്ന് തന്നെ വിചാരിച്ചതാണ്. പക്ഷെ ചില സാഹചര്യങ്ങള്‍ അത് നമ്മെക്കൊണ്ട് പറയിപ്പിക്കും. പലപ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് അവിടെ ഇരയുടെയും കൂടെ സമ്മതമില്ലാതെ മഠത്തിനുള്ളില്‍ ഒന്നും സംഭവിച്ചിട്ടില്ല അതിനാല്‍ രണ്ടാളും ഒരേപോലെ തെറ്റുകാരാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലേറെയും.  ജീവിതത്തിലെ നല്ലൊരു ഭാഗവും കന്യാസ്ത്രീകളോടൊപ്പം ജീവിച്ചു അവരുടെ പരിപാലനങ്ങള്‍ പലവിധം അനുഭവിക്കാനും അവരുടെ അശരരോടുള്ള കാരുണ്യങ്ങള്‍ കണ്‍നിറയെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍ എന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ പറയട്ടെ. ഇന്നെന്നില്‍ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. മഠമെന്ന ചുറ്റുപാടില്‍ ജീവിക്കുന്ന ഒരുപറ്റം പെണ്ണുങ്ങള്‍ പണ്ട് അവരുടെ കുടുംബ ചുറ്റുപാടുകളുടെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ അല്ലങ്കില്‍ താന്‍ മൂലം കുടുംബത്തിന് വരാവുന്ന കല്യാണമെന്ന മാറാപ്പ് ഭാരത്തിനൊരു ഇളവ് കൊടുക്കാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയുമൊക്കെ ഉപേക്ഷിച്ചു ആരുടെയോ വാക്കുകളുടെ തീവ്രതയില്‍പെട്ട് സ്വര്‍ഗ്ഗം നേടാന്‍ ഇറങ്ങി പുറപ്പെട്ടവരാണവര്‍.  പിന്നീടുള്ള അവരുടെ വര്‍ഷങ്ങള്‍ നീണ്ട, പഠനക്ലാസുകള്‍ മുഴുവന്‍ തന്നെ സഭയോടും സഭാ നേതാക്കന്‍ മാരോടും കാണിക്കേണ്ട വിദെയത്വത്തെകുറിച്ചും കുലീനതകളെക്കുറിച്ചുമാണ്. അങ്ങനെ സഭയോടും  സഭാപിതാക്കന്മാരോടും കാണിക്കേണ്ട കുലീനതകള്‍ ആഴത്തില്‍ പഠിച്ചു സഭയെയും സഭാപിതാക്കന്മാരെയും റെസ്പെക്ട് ചെയ്തത് വളര്‍ന്നു വന്നൊരു പെണ്‍കുട്ടി, പെട്ടെന്നൊരുദിവസം താനിതുവരെ ഭയത്തോടെയും ഭക്തിയോടെയും മാത്രം ഇടപെഴുകിയിരുന്ന ഉന്നതനായ ഒരു വ്യക്തി തന്നോട് കൂടുതല്‍ സ്‌നേഹം കാണിക്കുമ്പോള്‍ അതുവരെ കര്‍ക്കശക്കാരനായ അപ്പനെ/ആങ്ങളയെ മാത്രം കണ്ടു പരിചയമുള്ള ഒരു സ്ത്രീ ആ കാപട്യസ്‌നേഹത്തില്‍ കണ്ണഞ്ചുകയും സ്‌നേഹകുരുക്കില്‍ അറിയാതെ പലവട്ടം വീണിട്ടുമുണ്ടാകാം.  ഇവിടൊരു കാര്യം മനസിലാക്കേണ്ടത് ഒരാണിന് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള തോന്നല്‍ ഉണ്ടാകാനും അത് മറക്കാനും വളരെ പെട്ടെന്നുതന്നെ സാധിക്കും. അവന്‍ ആഗ്രഹിക്കുന്ന സമയത്തു അവന്റെ ആഗ്രഹം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, മൃഗീയമായി നേടിയെടുക്കാനുള്ളൊരു ത്വര അത് ആണിനുള്ളൊരു സ്വഭാവമാണ്.  പക്ഷെ ഒരു പെണ്ണിനെ സംബന്ധിച്ചു അവളുടെ മനസ് ഉണങ്ങിവരണ്ടൊരു മണ്ണുപോലാണ്. ഒരാള്‍ നല്‍കുന്ന സ്‌നേഹം അത് അവളിലെക്ക് ഒരാണിന് ചിന്തിക്കാന്‍ പറ്റുന്നതിലധികമായി ആഴ്ന്നിറങ്ങും. അതും പ്രത്യേകിച്ചു വളരെ ചെറുപ്പത്തിലേ തന്നെ സ്വന്തം കുടുംബവും കൂടപൊറുപ്പുകളെയുമെല്ലാം ഇട്ടെറിഞ്ഞു മഠമെന്ന നാലുമൂലക്കുള്ളുള്ളില്‍ പ്രാര്‍ത്ഥനയും അതിനുള്ളിലെ റെസ്‌പോണ്‌സിബിലിറ്റിയുമായി നടന്നിരുന്ന ഒരു കന്യാസ്ത്രീ.... അല്ലെങ്കില്‍ താനിന്ന് വരെ ബഹുമാനിച്ചിരുന്നൊരാളെ തള്ളി മാറ്റി നില്‍ക്കാനുള്ള മനോധൈര്യമില്ലാതെ തെറ്റില്‍ വീണുപോകുകയോ.... കുരുക്കിലാക്കപ്പെടുകയോ... നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം.. എങ്കിലും എപ്പോഴെങ്കിലുമൊക്കെ താന്‍ ചെയ്യുന്നത് തെറ്റാണെന്നോ അല്ലങ്കില്‍ തന്റെ ഉത്തരവാദിത്വത്തെകുറിച്ചോ അതുമല്ലെങ്കില്‍ തന്റെ കുടുംബ പശ്ചാലമോ ഒക്കെ അവളെ അതില്‍നിന്ന് ഒരു ദിവസം മാറ്റി ചിന്തിപ്പിച്ചതിന്‍ പ്രതിഫലനമായി ഒരുദിവസം തന്നെ ഉപദ്രവിക്കാന്‍ വന്ന ആളെ തട്ടി മാറ്റി പ്രതികരികരിച്ചിട്ടുണ്ടാകാം..... അന്നവള്‍ സമൂഹത്തിലും സ്വന്തം മഠത്തിലും നീതിപീഠത്തിന്റെ മുമ്പിലും അവള്‍ തെറ്റുകാരിയായി..... പഞ്ഞിക്കെട്ടുപോലുള്ള ചില മനുഷ്യരുണ്ട് അവര്‍ക്ക് അവരുടെ ശരികളെ മറ്റുള്ളവരുടെ മുമ്പില്‍ എണ്ണമിട്ടു പറയാനറിവില്ലാത്തവര്‍... തന്റെ വീടിനുള്ളിലെ/സഭക്കുള്ളിലെ വിഷമങ്ങള്‍ ഒരു സമൂഹത്തിന് മുമ്പില്‍ അടക്കിപ്പിടിച്ചു വളരെ കരുതലോടെ നീങ്ങുന്നവര്‍...... അങ്ങനെയൊക്കെയുള്ളപ്പോള്‍ ഫ്രാങ്കോയെപോലെ സമൂഹത്തില്‍ നല്ല പിടിപ്പാടുള്ളോരാള്‍ക്ക് താന്‍ ചെയ്ത തെറ്റ് തെറ്റല്ലാതാക്കാന്‍ സഭക്കത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ രക്ഷിതാക്കളും പണവും ഉള്ളപ്പോള്‍ എല്ലാം സഹിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് മാത്രം കേട്ട് വളര്‍ന്നൊരു സ്ത്രീക്ക് എന്ത് ചെയ്യാനാകും... ഒരാള്‍ക്ക് ഇങ്ങോട്ടു ഒരു പക ഉണ്ടെന്ന് തോന്നിയാല്‍ പോലും ബലി അര്‍പ്പിക്കരുത് എന്ന് പറഞ്ഞിട്ടുള്ള കര്‍ത്താവിന്റെ മുമ്പില്‍.... എന്നോട് ഇവന്‍ തെറ്റ് ചെയ്തുവെന്ന് അലറിക്കരയുന്ന ഒരു സ്ത്രീയെ കൂടുതല്‍ തകര്‍ക്കാന്‍....  വിശുദ്ധബലി അര്‍പ്പിച്ചാല്‍ അതിലൂടെ എന്ത് മെസ്സേജ്ജാണ് സഭാനേതാവ് വിശ്വാസികള്‍ക്ക് നല്‍കുന്നത്... നീതിപീഠമേ ഒരു സ്ത്രീ അത് ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായികൊള്ളട്ടെ. ഒരുവന്‍ അവളുടെ സമ്മതമില്ലാതെ അവളുടെ ദേഹത്ത് ലൈംഗികചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ 

നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ

ഈ ലോകം ഒരു കണ്ണാടി പോലെയാണ്. കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിബിംബവും നമ്മെ നോക്കി പുഞ്ചിരിക്കും. ഗോഷ്ഠി കാണിച്ചാല്‍ തിരിച്ചും ഗോഷ്ഠി കാണിക്കും. നമ്മള്‍ ലോകത്തിനു നല്‍കുന്നതു മാത്രം ലോകത്ത് നിന്നും നമുക്ക് തിരികെ ലഭിക്കുന്നു. ഒരു കഥ പറയാം, ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ സ്ഥലം മാറിവന്നു. ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തിരക്കോ, രോഗികളുടെ പെരുമാറ്റങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ശാന്തതയ്ക്ക് ഇളക്കമുണ്ടാക്കിയില്ല! 'ഈ തിരക്കിനിടയിലും താങ്കള്‍ക്കെങ്ങനെ ചിരിച്ചുകൊണ്ട് ജോലി ചെയ്യാന്‍ കഴിയുന്നു..?' ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു. നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉളവാക്കുന്ന വിധത്തിലാവാന്‍ നമ്മള്‍ എപ്പോഴും മനസ്സു വയ്ക്കണം. ഡോക്ടര്‍ പറഞ്ഞു, 'ജീവിതം എന്നെ പഠിപ്പിച്ച പാഠമാണിത്. മുമ്പ് ഞാനൊരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. വീട്ടില്‍ നിന്നും ബസ്സില്‍ വേണം ആശുപത്രിയിലെത്താന്‍. ബസ് കാത്തു സ്റ്റോപ്പില്‍ നിന്നാല്‍ വണ്ടി മറ്റെവിടെയെങ്കിലുമായിരിക്കും നിര്‍ത്തുക. ഓടിച്ചെല്ലുമ്പോഴേക്കും പലപ്പോഴും ബസ് വിട്ടിരിക്കും. ഇനി കയറിയാലും സീറ്റു കിട്ടില്ല. ടിക്കറ്റിനു പണം കൊടുത്താല്‍ പലപ്പോഴും ബാക്കി തരില്ല. ചോദിച്ചാല്‍ ദേഷ്യപ്പെടും. പലപ്പോഴും മനസ്സ് നിയന്ത്രണംവിടും. ഈ ദേഷ്യമെല്ലാം ഉള്ളിലൊതുക്കിയാണ് ആശുപത്രിയിലേക്കു ചെല്ലുക. സഹപ്രവര്‍ത്തകരെ നോക്കി ഒന്നുചിരിക്കാനോ, ജോലിയില്‍ വേണ്ടത്ര ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല.  ഇത് മുതിര്‍ന്ന ഡോക്ടറുടെ വഴക്കു കേള്‍ക്കാന്‍ ഇടയാക്കും. വൈകീട്ട് വീട്ടില്‍ ചെന്നാല്‍ ഉള്ളിലുള്ള വിഷമവും അമര്‍ഷവുമെല്ലാം അവിടെ തീര്‍ക്കും. ഇതുമൂലം കുടുംബത്തിലും സമൂഹത്തിലും ഞാന്‍ ഒറ്റപ്പെട്ടു. എന്നാല്‍ ഒരു ദിവസം ഞാന്‍ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എന്നെക്കണ്ട് കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ബസ്സില്‍ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നില്ല. കണ്ടക്ടര്‍ അയാളുടെ സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു. ആ പെരുമാറ്റം എനിക്കു പകര്‍ന്നു തന്ന ആശ്വാസം എത്രയെന്നു പറയാനാവില്ല. ആശുപത്രിയിലെത്തിയപ്പോള്‍ എല്ലാവരും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്കു തോന്നി അന്നെനിക്ക് ജോലികള്‍ വളരെ സന്തോഷത്തോടെയും, ശ്രദ്ധയോടെയും ചെയ്യാന്‍ കഴിഞ്ഞു. മേലുദ്യോഗസ്ഥന്‍ എന്നെ പ്രത്യേകം പ്രശംസിച്ചു. വീട്ടില്‍ എത്തിയപ്പോള്‍, കുട്ടികളോടും ഭാര്യയോടും സ്‌നേഹത്തോടെ പെരുമാറാന്‍ കഴിഞ്ഞു. കണ്ടക്ടറുടെ പെരുമാറ്റം എന്നിലും എന്റെ പെരുമാറ്റം മറ്റുള്ളവരിലും വരുത്തിയ മാറ്റത്തെക്കുറിച്ച് ഞാന്‍ ബോധവാനായി. അന്നു മുതല്‍ എല്ലാവരോടും സ്‌നേഹത്തോടു കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.' നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ട് എന്ന് ഓര്‍ക്കുക. നമുക്ക് എന്നും പരാതികള്‍ ആണ്. അയാള്‍ എന്നെ കണ്ടിട്ട് മിണ്ടിയില്ല, ചിരിച്ചില്ല, വീട്ടില്‍ ഒരു പരിപാടി വച്ചിട്ട് വിളിച്ചില്ല, എന്നൊക്കെ. പക്ഷേ ഇത് നാം മറ്റുള്ളവരോടും കാണിക്കുന്നുണ്ടൊ എന്ന് പലരും ചിന്തിക്കാറുമില്ല. നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും ബഹുമാനവും പ്രതീക്ഷിക്കുന്നു. എന്നാല്‍, നമ്മില്‍ നിന്ന് മറ്റുള്ളവരും അതു പ്രതീക്ഷിക്കുണ്ടെന്ന കാര്യവും മറക്കരുത്. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷവും, സംതൃപ്തിയും ഉളവാക്കുന്ന വിധത്തിലാവാന്‍ എപ്പോഴും ശ്രദ്ധിക്കുക.   മിന്റാ സോണി (കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനര്‍ )മൊബൈല്‍ നമ്പര്‍ 9188446305  

നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?

ത്രികോണം നമ്മൾ ഉദ്ദേശിക്കുന്നപോലെ ചുമ്മാ ഒരു മൂന്നു വര സംഭവമല്ല. സയന്റിഫിക്കലി അവക്ക് പോസിറ്റീവ് എനർജി (moving upwards) ഉല്പാദിപ്പിക്കാൻ ഉള്ള കഴിവ് ഭയങ്കരമാണ്. അത് മനസിലാക്കി കൊല്ലങ്ങൾക്കു മുമ്പേ ബ്രാഹ്മിൻസ് അതിരാവിലെ അവരുടെ വീടിനു മുമ്പിൽ വരച്ചിരുന്നു കോലങ്ങളൊക്കെയും തന്നെ ത്രികോണ സംരിശ്രമമായിരുന്നു.  അമേരിക്കയിലും യുകെയിലുമൊക്കെയുള്ള പല വീടുകളുടെയും മേൽക്കൂര നിർമിച്ചിരിക്കുന്നത് ത്രികോണ രൂപമാണ് . അതിനു രണ്ടു കാരണങ്ങൾ ഉണ്ട് . ഒന്ന് കാലാവസ്ഥ അനുയോജ്യമാണെന്നതിലുപരി കുറഞ്ഞ മെറ്റീരിയൽസ് കൊണ്ട് മാക്സിമം പവർ കൊടുക്കാൻ ത്രികോണ രൂപത്തിന് സാധിക്കുമെന്നുള്ളതുമാണ്. പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ സാധാരണകാരന്റെ വീടുകൾ പലതും നാലു തൂണും കഴുക്കോലും വച്ചുള്ളതായിരുന്നു. അതും ത്രികോണ രൂപമായിരുന്നു. അതിനു കാരണം ആ ഒരു  ത്രികോണരൂപത്തിനു ഒരു വീട് മുഴുവൻ താങ്ങി നിർത്താനുള്ള ശക്തി അപാരമായതിനാൽ ആണ്.  അതുപോലെ തന്നെ ചില മതങ്ങളുടെ സൃഷ്ടാവിനെ നോക്കുക, ഹിന്ദു മതങ്ങളിൽ ത്രിമൂർത്തിയും ക്രിസ്ത്യൻ മതങ്ങളിൽ ത്രിത്യേക ദൈവവും അങ്ങനെ പല ഗ്രീക് ദൈവങ്ങളുമൊക്കെതന്നെ ത്രികോണവുമായി നല്ല ബന്ധമുണ്ട്.  അതു കൂടാതെ നമ്മുടെ തന്നെ ശരീരത്തിലെ നാടികളാണ് എനർജി പാസ്സ്‌ ചെയ്യാൻ സഹായിക്കുന്നത് . ആ നാടികളുടെയെല്ലാം രൂപം ത്രികോണമാണ് . എല്ലാ കെമിക്കൽ മോളിക്യുൾസിന്റെയും ഘടനകളും ത്രികോണമാണ്.  പണ്ടുള്ളവരുടെ ആശയവിനിമയത്തിന് ത്രികോണ ചിഹ്നം ഉപയോഗിച്ചിരുന്നു. മാത്രമല്ല ചില സംഗീത അൽബ കാസെറ്റുകളുടെയും ബുക്കിന്റെയുമൊക്കെ കവർ പേജിൽ ത്രികോണ ചിഹ്നം ഉണ്ടെങ്കിൽ അവ പ്രാദാന്യമുള്ളവ ആയിരിക്കും .  ഈജിപ്തുകാരുടെ പിരമിഡ് എല്ലാം തന്നെ ത്രികോണ ചിഹ്നമായിരുന്നു .. പിന്നെ നമ്മൾ യോഗ ചെയ്യുമ്പോളുള്ള നമ്മുടെ ശരീര ഘടനയും ഹൈന്ദവ ആചാരപ്രകാരമുള്ള യന്ത്രകളും ത്രീശക്രങ്ങളുമെല്ലാം തന്നെ (ലക്ഷ്മി യന്ത്രം, കാളി യന്ത്രം, സരസ്വതി യന്ത്രം,ഗണേശ യന്ത്രം താമര ദളങ്ങളുടെ രണ്ട് വൃത്തങ്ങൾക്ക് ചുറ്റും ഒൻപത് ത്രികോണങ്ങൾ അടങ്ങുന്ന ശ്രീ യന്ത്രം അതാണ് ഏറ്റവും ശക്തവും ആരാധനയുള്ളതുമായ യന്ത്രം) ത്രികോണങ്ങളുടെ ഒരു സമ്മേളനമാണ്. ഇവയൊക്കെ തന്നെ പോസിറ്റീവ് എനർജി ഉല്പാദിപ്പിക്കാൻ കഴിയുമെന്നുള്ളതിന്  തർക്കം വേണ്ട .... Maslow's hierarchy of needs അനുസരിച്ചും മുകളിക്കു പോവുന്തോറും നമ്മുടെ ബേസിക് നീഡ്‌സ് കുറയുകയും ദൈവവുമായി അലിഞ്ഞു ചേരുകയും ചെയ്യുന്നു ( self actualisation ). ഇനിയുമുണ്ട് നമ്മുടെ ജീവിതത്തിൽ ഉടനീളം ഇഴചേർന്നിരിക്കുന്ന എഴുതിയാൽ തീരാത്തത്ര ത്രികോണ രഹസ്യങ്ങൾ .... ജോസ്‌ന സാബു

More Articles

'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
സ്ത്രീപീഡനത്തിന് വധശിക്ഷ നടപ്പാക്കണം

Most Read

British Pathram Recommends