18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>> അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ >>> ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ >>> മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും >>>
Home >> READERS CORNER
നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2022-03-25

വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തത്, അതിലെന്താണ് തെറ്റ് ? അനുവാദം ചോദിക്കുന്നതിനേക്കാള്‍ റേപ്പാണ് ദേധമെന്നാണോ അത് അര്‍ത്ഥമാക്കുന്നത്?

വിനായകന്‍ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈല്‍ഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല. അത് ഒന്നില്ലെങ്കില്‍ അയാള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവ്.
 
എന്നിരുന്നാലും ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍ അത് ഇന്ന് സമൂഹത്തില്‍ വളരെ ആവശ്യമാണ്. ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...

ഇവിടൊക്കെ അത് ദിന കാഴ്ചയാണ്. ഒരാളോട് ഇഷ്ടം തോന്നിയാല്‍ Are you interested എന്ന് ചോദിക്കും ഇല്ലങ്കില്‍ ഇല്ല, എസ് എങ്കില്‍ എസ്. അതിനര്‍ത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കുമോ എന്നല്ല. അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ്, ആ ചോദ്യം? 
(ഞാന്‍ അയാളെ അയാള്‍ പറഞ്ഞ രീതിയെ പൂര്‍ണമായി ന്യായീകരിച്ചെന്ന് ഇതിനര്‍ത്ഥമില്ല) 

അഞ്ചു മിനിറ്റത്തെ പെണ്ണുകാണലില്‍ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ പാശ്ചാത്യര്‍ അഞ്ചുമിറ്റില്‍ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫര്‍ ചെയ്യാതിരിക്കുകയും നോ പറഞ്ഞാല്‍ അവരെ റെസ്പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ.

നമ്മള്‍ ഇന്ത്യക്കാര്‍ എന്നും അടിച്ചമര്‍ക്കപെട്ട (അടിമകള്‍)വര്‍ഗമാണ്. പലരും പലതും നമ്മളില്‍ നമ്മുടെ അനുവാദമില്ലാതെ അടിച്ചേല്‍പ്പിച്ചു. വിശ്വാസം മുതല്‍ കാര്‍ഷിക ബില്‍ വരെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചു, അനുവാദം ചോദിച്ചാല്‍ നമ്മള്‍ മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാകുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാല്‍ ദമ്പതിമാര്‍ തമ്മില്‍, മാതാപിതാക്കള്‍ മക്കളോട്, മക്കള്‍ മാതാപിതാക്കളോട്, നമ്മള്‍ ഓരോരുത്തരും സഹോദരങ്ങളോട്, അയല്‍ക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ്. അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ്. അതിനാല്‍ വളരെ ചെറുപ്പം മുതലേ നമ്മള്‍ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ട്. അനുവാദം' ചോദിക്കാന്‍ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കില്‍ ഒരു നിര്‍ഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല. 

പാശ്ചാത്യര്‍ ജീന്‍സിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്‍പിച്ചു ജീന്‍സിട്ടു, അവര്‍ ബര്‍ഗര്‍ കഴിച്ചു നമ്മളും കഞ്ഞി മാറ്റി ബര്‍ഗര്‍ ആക്കി, ഖദര്‍ മാറ്റി കൊട്ടിട്ടു, സാരി മാറ്റി ഷോര്‍ട്ട് ഇട്ടു.....പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങള്‍ മാത്രം accept ചെയ്യാന്‍ നമ്മള്‍ മടിക്കണം. അങ്ങനെ മടിക്കുമ്പോള്‍ ഓര്‍ത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും.....

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • 'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...
  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends