18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> CINEMA
'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-29

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:
'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി.

രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • രോമാഞ്ചത്തിലെ അമ്പാന്‍ ഇനി നായകന്‍!!! നവാഗതനായ ശ്രീജിത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജിന്‍ ഗോപു നായക വേഷം അണിയുന്നത്
  • ക്രിക്കറ്റ് മത്സരത്തിനിടെ വിദേശ ബ്രാന്‍ഡിന്റെ ചോക്ലോറ്റ് കഴിച്ച് കിങ്ഖാന്‍, ചോക്ലേറ്റിന്റെ വില ഏട്ട് ലക്ഷം രൂപയാണെന്ന് ഒരുവിഭാഗം, പക്ഷെ ആരാധകര്‍ പറഞ്ഞത് ഇങ്ങനെ
  • 'താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ' നടന്‍ മധുപാല്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു
  • 'വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണ്' തന്നോട് ആരും പറയാത്ത കാര്യം അന്ന് ചിമ്പു പറഞ്ഞത് മറക്കില്ലെന്ന് പൃഥ്വിരാജ്
  • 'സനലേട്ടനെ കുറിച്ച് പലരും മുന്നറിയിപ്പ് തന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല' സംവിധായകന്‍ സനല്‍കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ടൊവിനോ
  • 'എന്റെ അച്ഛന്റെ മരണദിവസം രക്തം തുടച്ചു കളഞ്ഞതും, അദ്ദേഹത്തിന് വസ്ത്രം മാറി നല്‍കിയതും എല്ലാം സൂര്യ ആയിരുന്നു' സൂര്യ എന്ന 'മനുഷ്യനെ' കുറിച്ച് ഗൗതം മേനോന്റെ വാക്കുകള്‍
  • 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം
  • മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ
  • തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്
  • 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍
  • Most Read

    British Pathram Recommends