ബോളീവുഡിന്റെ മുഖശ്രീയായ ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇന്നും ആ അപ്രതീക്ഷിത മരണം ആരാധകര്‍ക്ക് അവിശ്വസനീയമാണ്. ശ്രീദേവിയുടെ മരണ ശേഷം മകള്‍ ജാന്‍വി കപൂര്‍ സിനിമകളില്‍ സജീവമായി. ഇപ്പോഴിതാ ജാന്‍വി ശ്രീദേവിയുടെ ആരാധകര്‍ക്ക് വേണ്ടി വലിയൊരു ഓഫറാണ് ഒരുക്കുന്നത്.
ചെന്നെയില്‍ ശ്രീദേവി ആദ്യമായി സ്വന്തമാക്കിയ ബംഗ്ലാവ് ആഡംബര ഹോട്ടലാക്കാനാണ് ജാന്‍വി തീരുമാനിച്ചിരിക്കുന്നത്. വീട് ഒരു ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ജാന്‍വി.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെക്കേഷന് റെന്റല്‍ കമ്പനിയായ Airbnb വഴിയാണ് ബംഗ്ലാവ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 'ഐക്കണുകള്‍' എന്ന വിഭാഗത്തിലാണ് റെന്റല്‍ കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ജാന്‍വിയും സഹോദരി ഖുഷിയും കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ബീച്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ കരിയര്‍ ആരംഭിച്ച ശേഷം ആദ്യമായി ശ്രീദേവി സ്വന്തമാക്കിയ വിലകൂടിയ പ്രോപ്പര്‍ട്ടി കൂടിയാണിത്. നാല് ഏക്കറില്‍ പരന്നുകിടക്കുന്ന ബം?ഗ്ലാവില്‍ അതിഥികള്‍ക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം യോഗ പരിശീലിക്കാനും സൗകര്യമുണ്ട്. മെയ് 12 മുതല്‍ ഇത് താമസത്തിന് ലഭ്യമാകും.