18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : മാന്ദ്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറുന്നുയര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ; രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; കണ്‍സര്‍വേറ്റീവുകള്‍ക്ക്പുത്തന്‍ പ്രതീക്ഷ >>> കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും >>> ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരുടെ പട്ടികയില്‍ ഇടം നേടി യുകെയിലെ മലയാളി ബാലന്‍; 11 കാരനായ ധ്രുവ് മെന്‍സയില്‍ അംഗത്വം നേടിയത് 162 സ്‌കോറുമായി >>> ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും >>> അറ്റകുറ്റപ്പണികള്‍ക്കായി  എം25 ന്റെ ഒരു ഭാഗം വാരാന്ത്യത്തില്‍ അടക്കും; യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, ട്രാഫിക് പുന:ക്രമീകരണങ്ങള്‍ ഇങ്ങനെ.... >>>
Home >> NEWS
പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-28

ആഗോള പ്രവാസി മലയാളികളിൽ ഞെട്ടലുണർത്തി, രണ്ടുരാജ്യത്തെ വാഹന അപകടങ്ങളിലായി 6 പേർ കൊല്ലപ്പെട്ടു. ദാരുണമായി മരണപ്പെട്ടവരിൽ രണ്ടുകുട്ടികൾ അടങ്ങുന്ന അമേരിക്കൻ മലയാളി കുടുംബവും ഒമാനിലെ രണ്ട്  മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നു.

പത്തനംതിട്ട  കൊടുമൺ ചെറുകര സ്വദേശി സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി, രണ്ടു മക്കൾ എന്നിവരാണ് അമേരിക്കയിലെ കാറപകടത്തിൽ മരിച്ചത്. കാലിഫോർണിയ ∙ സാൻ ഫ്രാൻസിസ്‌കോ ബേയ്ക്കടുത്ത് പ്ലസന്റണിലാണ് നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ബുധനാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം ഓക്ക് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 

അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അമിത വേഗതയോ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോ  അപകടത്തിന് കാരണമായതായി സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോളും കാറിലെ  തീ അണഞ്ഞിരുന്നില്ല.

സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന്  പ്ലസന്റൺ പൊലീസ് വ്യക്തമാക്കി. കുട്ടികൾ പ്ലസന്റൺ സ്‌കൂളിലെ വിദ്യാർഥികളാണെന്ന് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് വ്യക്തമാക്കി. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെന്ററി ക്ലാസിലുമാണ് പഠിക്കുന്നത്.

ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് – അനിത ദമ്പതികളുടെ മകനാണ് തരുൺ ജോർജ്. തരുൺ ജോർജിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ് താമസം. സഹോദരി : റ്റാനിയ. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമ്മാ ഇടവക അംഗങ്ങളാണ്.

സുഹൃത്തുക്കളും അയൽവാസികളും അടക്കം നിരവധിപേർ അപകട സ്ഥലത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നിരവധി വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിൽ നിരവധി അപകടങ്ങൾ പതിവായി നടക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
ഒമാനിലെ മസ്ക്കറ്റിലുള്ള നിസ്‌വ ഹോസ്പിറ്റലിന് മുന്‍വശത്ത്
വ്യാഴാഴ്ചയായിരുന്നു  രണ്ട്  മലയാളി നഴ്‌സുമാർ അടക്കം മൂന്ന് നഴ്‌സുമാരുടെ ജീവനെടുത്ത വാഹനാപകടം. 

ജോലിചെയ്‌തിരുന്ന ഹോസ്പിറ്റലിന് മുൻവശത്ത് ഹൈവേ റോഡ് ക്രോസ്സ് ചെയ്യാനായി നിന്നിരുന്ന നഴ്‌സുമാരുടെ ഇടയിലേക്ക് കാറുകൾ പാഞ്ഞുകയറിയായിരുന്നു ദാരുണമായ അപകടം. 

അതിവേഗതയിൽ വന്ന രണ്ട്  വാഹനങ്ങൾ കൂട്ടിയിടിക്കുകയും നഴ്‌സുമാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയും ആയിരുന്നുവെന്ന് സംഭവത്തിന് ദൃസ്സാക്ഷികൾ പറഞ്ഞു. 

അപകടത്തിൽ പരുക്കേറ്റ രണ്ട്  മലയാളി നഴ്‌സുമാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇവർക്കൊപ്പം നഴ്‌സായി ജോലിചെയ്തിരുന്ന ഒരു ഈജിപ്റ്റ് സ്വദേശിയും മരണപ്പെട്ടു.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീത രതീഷ്, കൊല്ലം കൊട്ടിയം സ്വദേശി ഷര്‍ജ ഇല്‍യാസ് എന്നിവരാണ് മരണപ്പെട്ടത്.. 

രണ്ടുമലയാളി നഴ്‌സുമാരുടെയും ഭൗതികശരീരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി നാട്ടില്‍ എത്തിച്ചിട്ടുണ്ട്. നിസ്‌വ ഇന്ത്യന്‍ അസോസിയേഷന്‍, നിസ്‌വ കെ എം സി സി, കൈരളി എന്നിവരുടെ നേതൃത്വത്തിലാണ്  മൃതദേഹം നാട്ടിലെത്തിച്ചത്.

More Latest News

ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും

പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും. ഇന്ന് ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.  ഒമ്പത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിമാനത്താവളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു. രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്, രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കടുത്ത നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതിനെ കുറിച്ച് 60 കോളുകള്‍ ലഭിച്ചതായും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 കോളുകള്‍ ലഭിച്ചതായും ഡല്‍ഹി പൊലീസിന് അറിയിച്ചു. കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്നിശമന സേനയ്ക്ക് അമ്പതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളോ മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നായിരുന്നു അറിയിപ്പ്. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുല്‍വീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി

മൂന്നാമതും ഗര്‍ഭിണിയായ ജീവനക്കാരിക്കു മറ്റേണിറ്റി ലീവ് നിഷേധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി. 'അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി അറിയിച്ചു.  സമൂഹത്തില്‍ പാതി വരുന്ന സ്ത്രീകളോട് ആദരവോടെ പെരുമാറേണ്ടതുണ്ട്. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ജോലി ചെയ്യുന്ന അവരെ തൊഴിലിടങ്ങളില്‍ അന്തസ്സോടെ പരിഗണിക്കണം- ജസ്റ്റിസുമാരായ എഎസ് ചന്ദുര്‍ക്കറും ജിതേന്ദ്ര ജയിനും അടങ്ങിയ ബെഞ്ച് പറഞ്ഞു. ജോലിയുടെ സ്വഭാവം എന്തുതന്നെയായാലും വനിതകള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുക തന്നെ വേണമെന്ന് കോടതി വ്യക്തമാക്കി. അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ പ്രക്രിയണ്. കുഞ്ഞിനു ജന്മം നല്‍കുന്നതിന്, ജീവനക്കാരിക്ക് നല്‍കാവുന്ന സൗകര്യങ്ങള്‍ തൊഴില്‍ ദാതാവ് പരിഗണനാപൂര്‍വം നല്‍കണം. ജോലിക്കിടെ അവര്‍ക്കുണ്ടാവുന്ന ശാരീരിക വൈഷമ്യങ്ങള്‍ തൊഴില്‍ദാതാവ് മനസ്സിലാക്കേണ്ടതുണ്ട്- കോടതി പറഞ്ഞു. രണ്ടു കുട്ടികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരിയുടെ മറ്റേണിറ്റി ലീവ് നിഷേധിച്ച എഎഐ നടപടി ചോദ്യം ചെയ്താണ്, ജീവനക്കാരുടെ സംഘടന കോടതിയില്‍ എത്തിയത്.

ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു

ഫെബ്രുവരിയില്‍ പുറത്തുവന്ന ആ റിപ്പോര്‍ട്ടുകള്‍ സത്യമാകുന്നു. ഒടുവില്‍ ഫഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു. താരംതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായാണ് ഈ കാര്യം അറിയിച്ചത്. 2023-24 സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുന്ന താരം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'പാരീസ് സെന്റ് ജെര്‍മെയ്നിലെ കരാര്‍ നീട്ടുന്നില്ല. ക്ലബ്ബിനൊപ്പമുള്ള യാത്ര ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഞായറാഴ്ചയായിരിക്കും ക്ലബ്ബിന് വേണ്ടിയുള്ള അവസാന മാച്ച്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ പിഎസ്ജിയില്‍ കളിക്കാന്‍ സാധിച്ചു. ഒരു ക്ലബിന് വേണ്ടിയുള്ള എന്റെ ആദ്യ അനുഭവം സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നു. ആ യാത്രയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചില ചാമ്പ്യന്മാരെയും ഒരുപാട് ആളുകളെയും കണ്ടുമുട്ടി. പ്രതാപവും ഒപ്പം പിഴവുകളും കൂടി, ഒരു കളിക്കാരനായും മനുഷ്യനായും വളരാന്‍ കഴിഞ്ഞു' സമൂഹമാധ്യമത്തില്‍ പങ്കുവച്ച എംബാപ്പെ വിഡിയോയില്‍ പറഞ്ഞു.എംബാപ്പെ റയല്‍ മാഡ്രിഡിലേക്കോ? അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിയതായി റിപ്പോര്‍ട്ട് തന്റെ കരിയറിലെ അടുത്ത ഘട്ടത്തിനായി രാജ്യം വിടാന്‍ ആലോചിക്കുന്നതായി ഫ്രഞ്ച് താരം വീഡിയോയില്‍ സൂചന നല്‍കുന്നുണ്ട്. സ്വന്തം രാജ്യം വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ആവശ്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സ്പാനിഷ് വമ്ബന്മാരുടെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാല്‍ വന്‍ തുക മുടക്കി ടീമിലെത്തിച്ച താരത്തെ ഫ്രീ ട്രാന്‍സ്ഫറിലൂടെ വിട്ടുനല്‍കാന്‍ പി എസ് ജി തയാറാക്കാന്‍ സാധ്യതയില്ല.  

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

Other News in this category

  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും
  • എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ
  • ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും
  • യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!
  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • Most Read

    British Pathram Recommends