18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : 'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ >>> പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം >>> മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ >>> കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!! >>> സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് >>>
Home >> MIDDLE EAST
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ, മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

Story Dated: 2023-11-07

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രതീക്ഷിക്കുന്നതായും പൊതുജനങ്ങള്‍ ഔദ്യോഗിക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അബുദബിയും ദുബായും ഉള്‍പ്പെടെയുളള വിവിധ എമിറേറ്റുകളില്‍ താപനില കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വിവിധ റോഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും അബുദബി പൊലീസ് അറിയിച്ചു.

 

More Latest News

'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ

സ്വന്തം കഠിനധ്വാനം കൊണ്ട് വളരെ പെട്ടന്ന് സിനിമയില്‍ മികച്ച ഒരു ഗ്രാഫ് നേടാന്‍ സാധിച്ച വ്യക്തിയാണ് പൃഥ്വിരാജ്. നടന്‍ സംവിധായകന്‍ ഗായകന്‍ എന്ന നിലയില്‍ എല്ലാം പൃഥ്വി പേരെടുത്ത് കഴിഞ്ഞു. പൃഥ്വിയും ചേട്ടന്‍ ഇന്ദ്രജിത്തും അച്ഛന്‍ സുകുമാരനെ പോലെ തന്നെ സിനിമയില്‍ നല്ലൊരു പേരെടുത്ത് കഴിഞ്ഞു. എന്നാല്‍ മക്കളുടെ ഈ നേട്ടം കാണാന്‍ അച്ഛന്‍ ഇല്ലെന്നത് ഇവരുടെ കുടുംബത്തിന്റെ വലിയൊരു ദുഖം ആണ്. മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പൃഥ്വിയോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യം പൃഥ്വിയോട് വേണ്ടായിരുന്നു എന്നാണ് പലരും ആ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കാരണം അതിന് അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ്. എന്നും വളരെ സ്‌ട്രോങ് ആയി കാണപ്പെടുന്ന പൃഥ്വിയുടെ കണ്ണ് നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് അത് സഹിക്കില്ല. അന്ന് അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ ഉത്തരം ആരുടേയും മനസ്സ് വേദനിപ്പിക്കും. ഓണ്‍ലൈനായി നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, 'അദ്ദേഹമുണ്ടായിരുന്നെങ്കില്‍  ഈ മകന്റെ വളര്‍ച്ച എങ്ങനെ കാണുമായിരുന്നു?' എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.  ''എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്‌സസ് എന്‍ജോയ് ചെയ്യാന്‍ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖര്‍)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുല്‍ഖര്‍ വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖര്‍ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്...'' വേദന ഉള്ളിലൊതുക്കി പൃഥ്വിരാജ് പറയുന്നതാണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെയാണ് ഈ ചോദ്യം വേണ്ടായിരുന്നു എന്ന് പലരും പറയുന്നത്.   

മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ

രാജ്യം കാക്കുന്നതിനിടയില്‍ മരണപ്പെട്ട പട്ടാളക്കാരന്റെ കുടുംബത്തിനൊപ്പം നിന്ന് മകളുടെ വിവാഹം കെങ്കേമമാക്കി സിആര്‍പിഎഫ് ജവാന്മാര്‍. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിന്റെ  മകളുടെ വിവാഹത്തിന് മകളെ കൈപിടിച്ച് മണ്ഡപത്തിലേക്ക് എത്തിക്കുന്ന ജവാന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കും. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാര്‍ മീണയുടെ മകളുടെ വിവാഹം നടന്നത്. ഇന്ത്യന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോണ്‍ കി ചാദര്‍' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാള്‍ വധുവിന്റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടു.  സഹപ്രവര്‍ത്തകന്റെ മകളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് കന്യാദാനം ചെയ്തതും ഈ ജവാന്മാര്‍ തന്നെയായിരുന്നു. കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മറ്റൊരു കാഴ്ച ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!

എല്ലാ മനുഷ്യനും പ്രിയപ്പെട്ടത് എന്ന് പറയുന്ന എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാകും. ചിലര്‍ക്ക് പച്ചക്കറിയായിരിക്കാം, ചിലര്‍ക്ക് നോണ്‍ വെബ് ആയിരിക്കാം. മറ്റ് ചിലര്‍ക്ക് ചില പ്രത്യേക ബേക്കറി പലഹാരമോ സ്‌നാക്‌സോ മധുരമുള്ള ഭക്ഷണമോ ആയിരിക്കാം. എന്നാല്‍ ഈ പ്രിയപ്പെട്ട ഭക്ഷണം എപ്പോഴെല്ലാം നിങ്ങള്‍ കഴിക്കും? കിട്ടുന്ന അവസരത്തില്‍ മുടങ്ങാതെ കഴിക്കുമായിരിക്കും. പക്ഷെ എല്ലാ ദിവസവും അതേ ഭക്ഷണം തന്നെ കഴിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് തന്റെ ഇഷ്ട ഭക്ഷണം മുടങ്ങാകെ എല്ലാ ദിവസവും കഴിക്കുന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കെന്നി വൈല്‍ഡ്‌സ് എന്ന യുവാവാണ് ഇത്തരത്തില്‍ ഇഷ്ട ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എല്ലാ ദിവസം മുടങ്ങാതെ കഴിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പിസയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പിസ കഴിക്കുന്നത് മുടക്കാറില്ലെന്നാണ് ഇദ്ദേഹം സമ്മതിക്കുന്നത്. മാത്രമല്ല ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. ഈ ഭക്ഷണത്തോട് ഇത്രയും താല്‍പര്യം ഉള്ളതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്‍ഡ്‌സ് പറയുന്നുണ്ട്. എന്നും ഇത്തരത്തില്‍ പിസ മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു.  Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പം മുതല്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്‍ഡ്‌സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകന്‍ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു

കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. 'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി നഗരത്തില്‍ ഹോസ്റ്റല്‍ മുറിയിലെ സഹവാസികള്‍ പോലും അറിയാതെ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി യുവാവ്. കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശിയാണ് കുഞ്ഞിനെയും യുവതിയെയും ഏറ്റെടുക്കാനും യുവതിയെ വിവാഹം കഴിക്കാനും തയ്യാറായത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.   കഴിഞ്ഞ ഞായറാഴ്ച രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണി ആണെന്നോ ഒന്നും കൂടെ ഉള്ളവര്‍ അറിഞ്ഞിരുന്നില്ല.  മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Other News in this category

  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു
  • Most Read

    British Pathram Recommends