18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>> വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍ >>> 'ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു' ബിഗ്‌ബോസ് താരം സിബിന്‍ ജാസ്മിന്‍ ഫാമിലിക്കൊപ്പം >>> അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു >>>
Home >> HEALTH
സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം

സ്വന്തം ലേഖകൻ

Story Dated: 2024-05-06

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ലോകത്ത് നിന്നും ഏറ്റവും കുടുതല്‍ കേട്ട പേരാണ് സാരി ക്യാന്‍സര്‍. പലരും ഈ പേര് കേട്ട് പല പല തെറ്റിദ്ധാരണയിലാണ്. സാരി ഉടുത്താല്‍ സാരി ക്യാന്‍സര്‍ വരുമെന്ന് വരെ ചിന്തിച്ചവരുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സാരി ക്യാന്‍സര്‍ എന്ന് അറിയേണ്ടതുണ്ട്. 

സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമെന്നല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു.

ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്.

ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.

More Latest News

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി വിരമിക്കല്‍ സൂചന നല്‍കി. ബെംഗളൂരുവില്‍ നടന്ന ആര്‍.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കല്‍ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകള്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. 16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,' കോഹ്ലി പറഞ്ഞു.

'ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു' ബിഗ്‌ബോസ് താരം സിബിന്‍ ജാസ്മിന്‍ ഫാമിലിക്കൊപ്പം

മറ്റ് സീസണേക്കാള്‍ ഉപരി നിരവധി ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സീസണാണ് ബിഗ്‌ബോസ് സീസണ്‍ 6. ഈ സീസണില്‍ ഏറെ സംസാര വിഷമായ താരവും കപ്പടിക്കാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ടായിരുന്ന താരമാണ് ആര്‍.ജെ സിബിന്‍. പക്ഷെ സിബിന്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. അതിന് കാരണം ജാസ്മിനുമായുള്ള ഒരു സംഭവം ആയിരുന്നു. ബിഗ് ബോസ് അവസാനിക്കാന്‍ ഒരു 30 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ഫാമിലി വീക്ക് എന്ന പരിപാടി നടന്ന വീക്കായിരുന്നു ഇത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തുകയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നത് ജാസ്മിന്റെ കുടുംബത്തെ ആയിരുന്നു. ഇന്നലെ അതും സംഭവിച്ചു. ഇപ്പോഴിതാ ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് സിബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ''ഒരു ഫാമിലി പിക്.. പൊട്ടാനുള്ള കുരു ഒക്കെ പൊട്ടട്ടെ.. ജാസ്മിന്‍ ജാഫറുടെ ഫാമിലിയെ പരിചയപ്പെടുത്തുന്നു..'', എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിങ്ങളും ജാസ്മിന്റെ പിആര്‍ ആയോ എന്ന് തിരിച്ച് ചിലര്‍ കളിയാക്കി ചോദിച്ചിട്ടുമുണ്ട്. പിന്നല്ല, ജാഫര്‍ അങ്കിള്‍ ഈസ് മരണ മാസ്സ് എന്നാണ് നടി ആര്യ ബഡായ് പോസ്റ്റിന് നല്‍കിയ കമന്റ്.

അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ അനാച്ഛാദനം ചെയ്തു

നോര്‍ത്ത് കരോലിനയിലെ സുവിശേഷകന്‍ അമേരിക്കയുടെ പാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റോളില്‍ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നാഷണല്‍ സ്റ്റാച്യുറി ഹാളില്‍ ഏഴടി ഉയരമുള്ള ഒരു പ്രതിമയോടെ അദ്ദേഹത്തെ അനുസ്മരിക്കും. പീഠത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു-യോഹന്നാന്‍ 3:16 ഉള്‍പ്പെടെ. നോര്‍ത്ത് കരോലിന സെനറ്റര്‍ ടെഡ് ബഡ്, സുവിശേഷം പങ്കുവയ്ക്കുന്നതിനും പൗരാവകാശങ്ങള്‍ക്കായി പോരാടുന്നതിനും കമ്മ്യൂണിസത്തെ എതിര്‍ക്കുന്നതിനുമുള്ള ഗ്രഹാമിന്റെ ആജീവനാന്ത പ്രതിബദ്ധതയെ പ്രശംസിച്ചു. 'റവ. ബില്ലി ഗ്രഹാമിന്റെ പൈതൃകം ജോണ്‍ 3:16 അടിസ്ഥാനമാക്കിയുള്ള ക്ഷമയുടെ ലളിതമായ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ജീവനാന്തപ്രതിബദ്ധത,പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, കമ്മ്യൂണിസത്തിനെതിരായ അദ്ദേഹത്തിന്റെ എതിര്‍പ്പ്, ആത്മീയ മാര്‍ഗനിര്‍ദേശം എന്നിവ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കി.റിപ്പബ്ലിക്കന്‍ സെനറ്റര്‍ പറഞ്ഞു.

Other News in this category

  • നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍ 
  • നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം
  • ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!
  • കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
  • ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
  • മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ
  • കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
  • ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
  • സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം
  • കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ
  • Most Read

    British Pathram Recommends