18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം >>> വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക >>> പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് >>> ഓരോ ദിവസവും ബ്രിട്ടനില്‍ തെളിവില്ലാതെ അവസാനിപ്പിക്കുന്നത് 600 മോഷണ കേസുകള്‍; കാര്‍ മോഷണം കൂടുതല്‍ നടക്കുന്നത് കവന്‍ട്രിയില്‍, തൊട്ടുപിന്നില്‍ വാള്‍സാളും >>> 'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍ >>>
Home >> SPORTS
കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടു, പരസ്പര ധാരണയോടെ അദ്ദേഹവും ക്ലബും വേര്‍പിരിഞ്ഞതായി ഔദ്യോഗിക പ്രസ്താവന

സ്വന്തം ലേഖകൻ

Story Dated: 2024-04-27

കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടതായി ഔദ്യോഗിത റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞതായാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുന്നത്. 

2021 മുതല്‍ ക്ലബ്ബിന് വേണ്ടി ചരിത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവാന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ പടിയിറങ്ങല്‍ എല്ലാവര്‍ക്കും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.

ക്ലബ്ബും ഇവാനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞത് ഇങ്ങനെ: 'ടീമിന്റെ വളര്‍ച്ചക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം ഇവാന്‍ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവാന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.'

More Latest News

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം

നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. കട്ടൗട്ട്‌സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്‌സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. സ്റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കിയിട്ട് വേണം സ്റ്റോറി പോസ്റ്റ് ചെയ്യാന്‍. ബ്ലര്‍ ആയാണ് സ്റ്റോറി പോസ്റ്റാവുന്നത്. ഡിഎം ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ കഴിയൂ. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഫ്രെയിംസാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. ചിത്രങ്ങളെ വെര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ കുറച്ചു നേരം ഇളക്കിയാല്‍ മാത്രമേ ഇവ ക്ലീയറാകൂ. ഫോണ്‍ ഇളക്കുകയോ ഷേക്ക് ടു റീവില്‍ ബട്ടന്‍ ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനുമാവൂ. സ്റ്റിക്കറിലേക്ക് മാറ്റുമ്‌ബോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചിത്രം പകര്‍ത്തിയ തീയതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. ഇതിനൊക്കെ അടിക്കുറിപ്പ് നല്‍കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക

അപൂര്‍വ്വമായ പാര്‍ശ്വഫലങ്ങള്‍ക്ക് കോവിഷീല്‍ഡ് കാരണമാകുന്നു എന്ന വാര്‍ത്തകള്‍ എല്ലായിടത്തും പരക്കുനന്തിനിടെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാണിജ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.

പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്

മലയാളികള്‍ക്ക് ഒരു വിധത്തിലും ഉള്ള ആമുഖം വേണ്ട നടി കനകലതയെ കുറിച്ച് പറയാന്‍. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന താരം. പക്ഷെ താരം അസുഖം ബാധിച്ച് ദുരിതാവസ്ഥയില്‍ ആയിരുന്നു മരണത്തിന് മുന്‍പ്. ആ കാലത്ത് താരത്തെ സന്ദര്‍ശിച്ച നടനും അവതാരകനുമായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ കനകലതയുടെ മരണ ശേഷം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ ''കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍. രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, 'അ നീ ..ശ് ഷ്'എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.'

'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍

  കലാഭവന്‍ ഷാജോണ്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിലെ വില്ലന്‍ വേഷമായിരുന്നു. അതുവരെ കൊമേഡിയന്‍ എന്ന രീതിയില്‍ പ്രശസ്തി നേടിയിരുന്ന ഷാജോണ്‍ വില്ലനായി തിളങ്ങുകയായിരുന്നു സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ. പക്ഷെ അതായിരുന്നില്ല ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷമെന്ന് പറയുകയാണ് കഥാകൃത്ത് ഉണ്ണി ആര്‍. കലാഭവന്‍ ഷാജോണ്‍ ദൃശ്യത്തിന് മുന്‍പ് മികച്ചൊരു വില്ലന്‍ വേഷം ചെയ്തിരുന്നെന്നും എന്നാല്‍ അത് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും ആണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ആര്‍ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജിയിലെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിലായിരുന്നു ഷാജോണിന്റെ വില്ലന്‍ കഥാപാത്രമുണ്ടായിരുന്നതെന്നും ഉണ്ണി ആര്‍ പറയുന്നു. 'രഞ്ജിത് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് ഒരു കഥ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കഥ പറയുന്നത്. അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസ്സിലാകുകയും തിരിച്ച് വിളിക്കാമെന്ന് പറയുകയും ചെയ്തു. അന്‍വര്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് ബ്രിഡ്ജ് ചെയ്യുന്നത്. ആ സിനിമക്ക് സലീംകുമാര്‍ പൈസ പോലും വാങ്ങിച്ചിട്ടല്ലെന്നാണ് തോന്നുന്നത്. 8 ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 12 ലക്ഷം രൂപയോളം അതിന് ചിലവായിട്ടുണ്ട്. 4 ലക്ഷം രൂപയോളം അന്‍വര്‍ കടം വാങ്ങിയതാണ്. 15 മിനിറ്റോളമുണ്ടായിരുന്ന സിനിമ ലെങ്ത് കൂടിയത് കാരണം കട്ട് ചെയ്ത് വന്നപ്പോള്‍ 12 മിനിറ്റോളം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതിനകത്ത് കട്ട് ചെയ്ത് പോയൊരു ഭാഗമുണ്ട്. അത് കലാഭവന്‍ ഷാജോണിന്റെ ഒരു കഥാപാത്രമായിരുന്നു. ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു അത്. അത് പക്ഷെ സിനിമയില്‍ ഇല്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിക്കുന്ന സിനിമ ബ്രിഡ്ജാണ്. ആ ഭാഗം കട്ട് ചെയ്തുപോയി. കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നുന്നത്രയും വൃത്തികെട്ട വില്ലന്‍ സ്വഭാവമുള്ളൊരു കഥാപാത്രമായിരുന്നു അത്,' ഉണ്ണി ആര്‍ പറഞ്ഞു.

'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ഭാമ. 2020 ജനുവരി 30ന് താരം വിവാഹിതയായതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത് താരം കുടുംബിനിയായി മാറി. ശേഷം താരത്തിന് ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഭാമ വിവാഹമോചിതയായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വാക്കുകള്‍ വീണ്ടും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താന്‍ വിവാഹ മോചിതയായെന്ന തരത്തിലുള്ള വാക്കുകളായിരുന്നു താരം പങ്കുവെച്ചത്. '' സിംഗിള്‍ മദര്‍ ആണ് ഞാന്‍ ഇപ്പോള്‍. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിള്‍ മദര്‍ ആണെന്ന് ഭാമ അറിയിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇതേ കുറിച്ച് താരത്തോട് ചോദിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

Other News in this category

  • ഇവാന്‍ വുകോമനോവിച്ചിന് ഒരുകോടി രൂപ പിഴ ചുമത്തി ക്ലബ്ബ് മാനേജ്‌മെന്റ്, നടപടിയിലേക്ക് നയിച്ച കാരണം ഇത്
  • അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്, ഇത് മറ്റൊരു വിജയ നേട്ടം
  • ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 
  • 'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും
  • ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍
  • 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന് ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സന്തോഷത്തില്‍ സഞ്ജു സാംസണ്‍, ആശംസകള്‍ അറിയിച്ച് പ്രമുഖര്‍
  • 'പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്ന്' റിങ്കു സിംഗിന് ഷാരൂഖ് ഖാന്റെ സന്ദേശം
  • ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട്
  • വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി
  • പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും
  • Most Read

    British Pathram Recommends