കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന് ഒരുകോടി രൂപ പിഴ ചുമത്തി ക്ലബ്ബ് മാനേജ്മെന്റ്. ഇവാന് നേരെ ഇത്തരത്തില്‍ ഒരു നടപടി എടുക്കാന്‍ കാരണം ഐഎസ്എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ ടീമിനെ പിന്‍വലിച്ച സംഭവം. കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടു സീസണായി ടീം പ്ളേഓഫില്‍ എത്തിയിരുന്നെങ്കിലും സെമിഫൈനലില്‍ കടക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. 2023 മാര്‍ച്ച് മൂന്നിനായിരുന്നു വിവാദമത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ മത്സരം പകുതിക്ക് നില്ക്കുമ്പോള് വുകുമുനോവിക്ക് ടീമിനെ തിരികെ വിളിച്ചിരുന്നു. ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് പരിശീലകനും താരങ്ങളും മൈതാനം വിടുകയായിരുന്നു. സംഭവത്തില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) നാല് കോടി രൂപ ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയിട്ടെന്നാണ് റിപ്പോര്‍ട്ട്.
പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന് വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവാന് ഒരു കോടി രൂപ പിഴയൊടുക്കേണ്ടി വന്നത്്.