ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്സി അവതരിപ്പിച്ചു. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. നീല, ഓറഞ്ച് നിറങ്ങളുടെ മിക്സാണ് ജേഴ്സിയില്‍.
ജേഴ്സി അവതരണത്തിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് വീഡിയോയും പുറത്തിറങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹ താരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററില്‍ ജേഴ്സി ഗ്രൗണ്ടില്‍ എത്തുന്നതായാണ് വീഡിയോയില്‍. രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ജേഴ്സിയണിഞ്ഞുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഡിഡാസാണ് ജേഴ്സി നിര്‍മാതാക്കള്‍.
ജൂണ്‍ 2 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 29നാണ് ഫൈനല്‍. യുഎസ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ഇത്തവണ പോരാട്ടം. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യ- പാക് പോരാട്ടം ജൂണ്‍ 9നും അരങ്ങേറും.