കുട്ടികള്‍ കൂടുതല്‍ സമയം സ്ക്രീന്‍ സ്പേസിലാണ്. ഫോണിലും ടാബിലും ആയി വീഡിയോകള്‍ കണ്ട് കുട്ടികള്‍ ആ സ്ക്രീനിനുള്ളില്‍ ഒതുങ്ങി പോകുകയാണ്. ഈ ശീലത്തില്‍ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ട് വരാന്‍ മതാപിതാക്കള്‍ പലരീതിയില്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ശ്രമിച്ച ഒരു ദമ്പതികള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
മകളെ സ്ക്രീന്‍ ടൈമില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരാന്‍ അവര്‍ ചെയ്ത കാര്യം പക്ഷെ അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. മകള്‍ക്കൊപ്പം കളിക്കാന്‍ ഒരു നായയെ സമ്മാനിച്ച മാതാപിതാക്കള്‍ക്കാണ് പണികിട്ടിയത്.
മകള്‍ക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തില്‍ കൂട്ടായി. പക്ഷെ പിന്നീട് മൊബൈല്‍ കാണല്‍ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇവര്‍. ഇപ്പോള്‍ മകള്‍ ഫോണ്‍ അല്‍പ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോണ്‍ നിര്‍ബന്ധമാണത്രേ.
മകള്‍ക്കൊപ്പം നായക്കുട്ടി ഐ പാഡില്‍ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലാണ്. നിലത്ത് തറയില്‍ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്ക്രീന്‍ ടൈം കുറയ്ക്കാന്‍ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോള്‍ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് പെര്‍ഫക്റ്റ് പാര്‍ട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന സ്ക്രീന്‍ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.