അഗര്‍ത്തല : വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്തില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും, രഞ്ജി ട്രോഫി കര്‍ണാടക ക്യാപ്റ്റന്‍ കൂടിയായ മായങ്ക് അഗര്‍വാള്‍ കുടിച്ചത് ക്ലീനിംഗിനുള്ള സ്പിരിറ്റ് ആയിരുന്നെന്ന് റിപ്പോര്‍ട്ട്.
സ്പിരിറ്റ് കുടിക്കുന്ന സമയം എരിച്ചില്‍ അനുഭവപ്പെട്ടതോടെ തുപ്പിക്കളഞ്ഞതിനാലാണ് വലിയ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. ഇന്‍ഡിഗൊ വിമാനത്തില്‍ സൂറത്തിലേക്കുള്ള യാത്രക്കിടയെയായിരുന്നു മുന്നില്‍ കണ്ട കുപ്പിയില്‍ നിന്ന് മായാങ്ക് കുടിച്ചത്. എരിച്ചിലും ഛര്‍ദ്ദിയിലും ഉണ്ടായതോടെ വിമാനം അടിയന്തരമായി അഗര്‍ത്തലയില്‍ തിരിച്ചിറക്കി മായാങ്കിനെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച് വേദനാസംഹാരി കുത്തിവെക്കേണ്ടി വന്നു.
വായില്‍ പൊള്ളലും തൊണ്ടയില്‍ അസ്വസ്ഥതകളും ഛര്‍ദിയും അനുഭവപ്പെട്ടതോടെ അഗര്‍ത്തല ആശുപത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മായങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബംഗളൂരുവിലേക്ക് മടങ്ങിയ മായാങ്ക് അവിടെ ചികിത്സ തുടരും.