മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് തന്റെ എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആദ്യമായി ഭാര്യയുടെ മുഖം കാണിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഭാര്യ സഫയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സഫയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാധാരണയായി സഫ മുഖം തിരിച്ചിരിക്കുന്ന ചിത്രമോ മാസ്ക് ഉപയോഗിച്ച് പകുതിയോളം മുഖം മറച്ച ചിത്രമോ ആണ് ഇര്ഫാന് പോസ്റ്റ് ചെയ്യാറുള്ളത്.
'എന്നെ ചിരിപ്പിക്കുന്നവള്, എന്റെ ഇണ, കൂട്ടുകാരി, എന്റെ കുട്ടികളുടെ അമ്മ- ഒരാള്‍ വഹിക്കുന്ന ഒരുപാട് വേഷങ്ങള്‍. ഈ മനോഹരമായ യാത്രയില്‍ ഞാന്‍ നിന്നെ ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. എട്ടാം വിവാഹ വാര്‍ഷികാശംസകള്‍,' എന്നാണ് ഇര്ഫാന് ചിത്രത്തോടൊപ്പം കുറിച്ചത്.
ഭാര്യയുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ പത്താന് മുന്‍കാലങ്ങളില്‍ പല വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. 2016 ലാണ് ഇര്‍ഫാനും സഫയും വിവാഹിതരായത്. ഇവര്‍ക്ക് ഇമ്രാന്, സുലൈമാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്.