18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ >>> 'എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്‌നേഹം, നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്' തുറന്ന് പറഞ്ഞ് സ്വാസിക >>> 'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും >>> തുടര്‍ച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന; ഭക്ഷണ സാധനങ്ങള്‍ പലതിലും വിലകുറവ് പ്രകടമെങ്കിലും സര്‍ക്കാരിന് നേട്ടമെടുക്കാന്‍ കേന്ദ്ര ബാങ്കിന്റെ നയം വിലങ്ങു തടിയാകും >>> 'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍  >>>
Home >> SPORTS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി, ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്

സ്വന്തം ലേഖകൻ

Story Dated: 2024-02-07

ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ആണ് കേസ്. ബംഗളൂരു സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

2019ല്‍ സാമൂഹിക മാധ്യമം വഴിയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും ഇതിന് പിന്നാലെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

2021ലെ അര്‍ജുന അവാര്‍ഡ് ജേതാവായ വരുണ്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ പതിനേഴാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2019ല്‍ പരിചയപ്പെട്ടതിന് പിന്നാലെ അത്താഴം കഴിക്കാനായി ജയാനഗറിലേക്ക് കൊണ്ടുപോയി അവിടെ വച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ബംഗളൂരുവില്‍ കോച്ചിങ് ക്യാമ്പിനെത്തുമ്പോള്‍ വരുണ്‍ കുമാറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും യുവതി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വരുണ്‍ കുമാര്‍ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്.

More Latest News

വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ

വിമാന യാത്രക്കാരെ വലച്ചുകൊണ്ട് എയര്‍ ഇന്ത്യ ക്യാമ്പിന്‍ ക്രൂ നടത്തിയ സമരത്തില്‍ തീരുമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.  ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്‍ ക്രൂ അംഗങ്ങളുടെ ഈ പ്രവര്‍ത്തി. ശേഷം ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.

'എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്‌നേഹം, നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്' തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്‌ക്രീിനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമാണ് സ്വാസിക. അടുത്തിടയ്ക്കാണ് താരം വിവാഹിതയാണ്. അഭിനേതാവും മോഡലുമായ പ്രേമുമായുള്ള പ്രണയ വിവഹമായിരുന്നു. ഇപ്പോഴിതാ പ്രേമിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആകുന്നത്. താന്‍ പൈങ്കിളി ആണെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടം ആണെന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. 'വിവാഹത്തിന് ശേഷം പ്രേമില്‍ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോള്‍ ഞാന്‍ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്‌നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോള്‍ നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭര്‍ത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാന്‍. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാര്‍ട്ണര്‍ക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം. വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാന്‍ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാര്‍ട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാന്‍ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോള്‍ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്'. സ്വാസിക പറഞ്ഞു.  

'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കോപിനേഷനാണ് ദിലീപ് കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമായിരുന്നു. എന്നാലും ഇരുവരും ഒന്നിച്ച് എവിടെയെങ്കിലും എത്തുക വളരെ അപൂര്‍വ്വമാണ്.  പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ്. രണ്ടു പേരുടെയും വിശേഷം അറിയാനും മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് അറിയാനും ആരാധകര്‍ക്ക് വലിയ താല്‍പര്യം ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനെത്തിയ ദിലീപിനോട് അവതാരക ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങുന്നത്. അടുത്തിടെ സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ ആണ് ദിലീപ് ചില കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോ എന്ന് ചോദിച്ച അവതരികയോട് ദിലീപ് പറഞ്ഞത് 'അടുത്ത ട്രോള്‍ ഉണ്ടാക്കാന്‍ ഒന്നും എനിക്ക് പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്സണല്‍ മാറ്റര്‍ ആണ്, അത് എന്റെ സ്‌നേഹം ആണ്. അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്പര്യം ഇല്ല' എന്നായിരുന്നു. 'ഇത്തരം ചോദ്യങ്ങള്‍ ദിലീപേട്ടന്‍ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണം, മോഹന്‍ലാല്‍ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോ എന്ന് ചോദിയ്ക്കാന്‍ അവതാരകര്‍ക്ക് പറ്റുമോ' എന്നൊക്കെ ആണ് ആരാധകര്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറയുന്നത്.  

'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍ 

മലയാളി ആരാധകര്‍ ഏറെ ഉള്ള താരമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍. അഭിനയം കൊണ്ടും ഗ്ലാമര്‍ കൊണ്ടും എല്ലാം താരം മുന്നില്‍ തന്നെയാണ്. എന്നാല്‍ ആദ്യ സിനിമയുടെ വിജയ ശേഷം അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജ്ജുന്‍. ആര്യയുടെ 20-ാം വര്‍ഷാഘോഷ ചടങ്ങില്‍ വെച്ച് അല്ലു അര്‍ജ്ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ആദ്യ സിനിമയായ ഗംഗോത്രി വന്‍ വിജയമായിരുന്നിട്ടും ഒരു നടനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ സാധിക്കാതിരുന്നത് തന്റെ പരാജയമായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ' ഞാന്‍ നായകനായ ആദ്യ ചിത്രമായിരുന്നു ഗംഗോത്രി, ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കാണാന്‍ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല. ഗംഗോത്രിയുടെ റിലീസിന് ശേഷം ഹൈദരബാദില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ കണ്ട് കറങ്ങി നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. ഇതിനിടെ ചില തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നും ശരിയായില്ല. ഒരു മാസത്തിന് ശേഷം എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം ദില്‍ എന്ന സിനിമ കാണാന്‍ പോയിരുന്നു. അവിടെ വച്ചാണ് നവാഗത സംവിധായകനായിരുന്ന സുകുമാറിനെ ഞാന്‍ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആര്യ ചെയ്യാമോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയായിരുന്നു. സുകുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചത്. ഒരു നവാഗത സംവിധായകനായിരുന്നിട്ടുകൂടി സുകുമാര്‍ വളരെ മനോഹരമായിട്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. അത് എനിക്ക് വളരെ ഇഷ്ടമായി. എന്റെ അമ്മാവനായ ചിരഞ്ജീവിയും ആര്യയുടെ തിരക്കഥ കേട്ടിരുന്നു. പിന്നീട് ആര്യയുടെ 125-ാം ദിനാഘോഷത്തില്‍ അദ്ദേഹത്തില്‍ നിന്ന് ആദരമേറ്റുവാങ്ങാനും സാധിച്ചു. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്തരത്തില്‍ ഒരു സിനിമ എനിക്കും ചെയ്യണമെന്ന്. എന്റെ ഇഡിയറ്റ് ആര്യയാണ്. നന്നായി ഡാന്‍സ് അറിയുന്ന എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ആര്യയിലൂടെ ലഭിച്ചതെന്നും' അല്ലു അര്‍ജുന്‍ പറഞ്ഞു.  

കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ താരങ്ങള്‍, പക്ഷെ രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ദീപികയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു!!! എന്ത് സംഭവിച്ചെന്ന് ആരാധകര്‍

ബോളീവുഡ് ഏറെ ആരാധകരുള്ള താരങ്ങളാണ് രണ്‍വീര്‍- ദീപിക ദമ്പതികള്‍. അതിനാല്‍ തന്നെ അവര്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിഞ്ഞത് മുതല്‍ ബോളീവുഡ് മുഴുവനും അവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്റ്റംബറോടെ കുഞ്ഞെത്തും എന്നാണ് ഇവര്‍ പുറത്ത് വിട്ട വിവരം.  എന്നാല്‍ എല്ലാവരെയും സംശയത്തിലാഴ്ത്തി ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. രണ്‍വീറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഭാര്യ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രങ്ങളടങ്ങുന്ന വേറെയും ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഉണ്ട്. ഇതെല്ലാം ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.  കുഞ്ഞിനായി കാത്തിരിക്കുന്ന താരദമ്പതികള്‍ ഇപ്പോള്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാല്‍ എന്താണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. 2023 ജനിവരിയ്ക്ക് മുന്‍പുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ്/ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. ഇതോടെ 2018ല്‍ പോസ്റ്റു ചെയ്ത വിവാഹ ചിത്രങ്ങളും പ്രൊഫൈലില്‍ നിന്ന് അപ്രത്യക്ഷമായി. വിവാഹ വാര്‍ഷികം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ പകര്‍ത്തിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റു സമീപകാല ചിത്രങ്ങളും പ്രൊഫലില്‍ നിലനിര്‍ത്തിയിട്ടുണ്ട്.  ചിത്രങ്ങള്‍ നീക്കം ചെയ്തത്, താരത്തിന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റര്‍ജി ആകാമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ ദീപികയും സമാനമായി ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രൊഫൈലില്‍ ഓഡിയോ ഡയറി ലോഞ്ച് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ്, ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികള്‍ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബറോടെ ഇരുവരും കുഞ്ഞിനെ വരവേല്‍ക്കുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഒരു പൊതുപരിപാടിയില്‍ മാത്രമാണ് താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

Other News in this category

  • ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജേഴ്‌സി ഇതാണ്, ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴി പുതിയ ജേഴ്‌സി അവതരിപ്പിച്ചു
  • ഇവാന്‍ വുകോമനോവിച്ചിന് ഒരുകോടി രൂപ പിഴ ചുമത്തി ക്ലബ്ബ് മാനേജ്‌മെന്റ്, നടപടിയിലേക്ക് നയിച്ച കാരണം ഇത്
  • അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്, ഇത് മറ്റൊരു വിജയ നേട്ടം
  • ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് പറക്കും ക്യാച്ചുമായി മലയാളി താരം, കേരള സീനിയര്‍ താരം അലീന സുരേന്ദ്രന്റെ അത്ഭുത ക്യാച്ച് വൈറലാകുമ്പോള്‍ 
  • 'കലി തുള്ളിയ കാളി തന്‍ കാലില്‍, തങ്ക പൊന്‍ ചിലമ്പ്' സോഷ്യല്‍ മീഡിയയില്‍ തരംഗമായ രംഗണ്ണന്‍ ഇഫക്ടുമായി ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സും
  • ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍
  • 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന് ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ സന്തോഷത്തില്‍ സഞ്ജു സാംസണ്‍, ആശംസകള്‍ അറിയിച്ച് പ്രമുഖര്‍
  • 'പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്ന്' റിങ്കു സിംഗിന് ഷാരൂഖ് ഖാന്റെ സന്ദേശം
  • ട്വന്റി 20 ലോകകപ്പ് ടീം, ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും, ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ട്
  • വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി
  • Most Read

    British Pathram Recommends