ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ കോട്ടേരില്‍ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്പത്തിമൂവായിരത്തി നാനൂറ്റി പത്തൊന്‍പതു രൂപ). ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. മാത്രമല്ല ചാരിറ്റി അവസാനിച്ചതായും അറിയിക്കുന്നു. സഹായിച്ച എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ലഭിച്ച പണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറുന്നതായിരിക്കും. പണം നല്കിയ എല്ലാവര്ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്മെന്റ് അയച്ചിട്ടുണ്ട് ലഭിക്കാത്തവര്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ വിളിക്കണം എന്നറിയിക്കുന്നു.
കുര്യാക്കോസിന്റെ അയല്‍വാസിയായ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്കാന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അന്‍പതിനായിരം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.
''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു''.