18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും >>> അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നായി അകത്താക്കിയത് ആയിരം പൗണ്ടിന്റെ ഭക്ഷണം; വെയില്‍സില്‍ ബില്ലടക്കാതെ മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ വൈറല്‍ >>> എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം >>> കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു >>> ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു >>>
Home >> CHARITY
നെടുംകണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു 175160 രൂപയുടെ സഹായം കൈമാറി...  സാക്ഷിയായി നടുങ്കണ്ടം പഞ്ചായത്തു പ്രസിഡന്റ് ശോഭന വിജയന്‍, പഞ്ചായത്ത് മെമ്പര്‍ ജയകുമാര്‍ എന്നിവര്‍...

ടോം ജോസ് തടിയംപാട്

Story Dated: 2022-09-21

തലച്ചോറില്‍ ക്യന്‍സര്‍ രോഗം ബാധിച്ച ഇടുക്കി നെടുംകണ്ടം സ്വദേശി ഓട്ടോഡ്രൈവര്‍ ഷാജി പി എന്നിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് (ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ) നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡന്റ് ശോഭന വിജയന്‍ ഷാജിയുടെ വീട്ടില്‍ എത്തി കൈമാറി, പഞ്ചായത്തു മെമ്പര്‍ ജയകുമാര്‍ സന്നിഹിതനായിരുന്നു. ഷാജിയുടെ വേദനയില്‍ സഹായിച്ച എല്ലാ യുകെ മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 
 
ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേര്‍ നല്‍കിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു. കിട്ടിയ പണം ഷാജിക്ക് കൈമാറി. പണം തന്നു സഹായിച്ച ആര്‍ക്കെങ്കിലും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ തങ്ങളുടെ നമ്പറില്‍ വിളിക്കണമെന്ന് ഇടുക്കി ചാരിറ്റി അറിയിക്കുന്നു.

ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത് യുകെയിലെ കിങ്സ്ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
  
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10,11 00,000 (ഒരുകോടി  പതിനൊന്നു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

2004 ലുണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ  പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. 
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''.

More Latest News

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു

സുഹൃത്തുക്കളുമായി സ്ഥിരമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ പ്രവര്‍ത്തി അസഹനീയമായി തോന്നിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം.  നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഭാര്യ ഒരു സുഹൃത്തുമായി വീഡിയോകോളിലൂടെ സംസാരിക്കവേ ആണ് സംഭവം. ഭാര്യയുടെ വലതുകൈ വെട്ടിമാറ്റാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.  പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്

ഇന്ത്യയില്‍ മാത്രം 400 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉള്ളത്. പ്രവസി ഫീച്ചറുകള്‍ നിരവധിയുള്ളതിന്റെ പേരിലും, ഉപയോക്താവിന്റെ സ്വകാര്യതയില്‍ മാനിക്കുന്ന ആപ്പായതു കൊണ്ടുമാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യവിടുമെന്നുമാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സ്ആപ്പ് ദില്ലി കോടതിയെ ആണ് വാട്‌സ്ആപ്പ് അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഐ.ടി നിയമഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വാട്‌സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഐ.ടി നിയമഭേദഗകള്‍ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്‌സ്ആപ്പ് അവകാശപ്പെട്ടു. പുത്തന്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്‌ക്കെതിരാണെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോ?ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങള്‍.  

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends